പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തി പ്രചാരണം; പ്രതി അറസ്റ്റില്‍

മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രചാരണം നടത്തിയ പ്രതി അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റോഷനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. അങ്ങാടിപ്പുറത്തുവച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. കാപ്പ കേസ് പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.തങ്ങളുടെ ബന്ധുവിനോട് പ്രതിയായ മുഹമ്മദ് റോഷന്‍ 11കോടി രൂപ ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാല്‍ പണം കൊടുക്കാന്‍ തയ്യാറാകാത്ത വിരോധത്തിൽ സമൂഹ മാധ്യമത്തിൽ തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്നാണ് കേസ്. ജനുവരി 31ന് പെരിന്തല്‍മണ്ണയിലെ ഒരു മാളിലേയ്ക്ക് സാദിഖലി …

പൂഴിക്കടത്ത് വിവരം പൊലീസിനെ അറിയിച്ചുവെന്ന് ആരോപണം; മൊഗ്രാലില്‍ യുവാവിനെ വീടുകയറി വധിക്കാന്‍ ശ്രമിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: അനധികൃതമായി പുഴമണല്‍ കടത്തുന്ന വിവരം പൊലീസിനെ അറിയിച്ചുവെന്ന വിരോധത്തില്‍ മൊഗ്രാലില്‍ യുവാവിനെ വീടു കയറി വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ 3 പേര്‍ അറസ്റ്റില്‍. കെ കെ പുറം സ്വദേശികളായ സനദ്(31), ഗഫൂര്‍ (34), തന്‍സീഫ് (27) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ തോമസിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ അനന്തകൃഷ്ണന്‍ ആര്‍ മേനോനും സംഘവും അറസ്റ്റു ചെയ്തത്. പ്രതികള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.ആഴ്ച്ചകള്‍ക്കു മുമ്പ് മൊഗ്രാല്‍ ലീഗ് ഓഫീസിനു സമീപത്തെ …

തീര്‍ത്ഥാടനം- അല്ല, വോട്ടാടനം!

നാരായണന്‍ പേരിയ ശിവ ശിലാ തലേ ശേതേശേഷേ ശേതേ ജനാര്‍ദ്ദനശേതേ ഭാനു രാകാശേനിത്യം മക്കുണ ശങ്കയാ (ശിവന്‍ ശിലാതലത്തില്‍ ശയിക്കുന്നു; ആദിശേഷന്‍ എന്ന സര്‍പ്പത്തിന്റെ മുകളില്‍ ജനാര്‍ദ്ദനന്‍ (മഹാവിഷ്ണു) ശയിക്കുന്നു; സൂര്യന്‍ ആകാശത്തില്‍ ശയിക്കുന്നു. എല്ലാം മക്കുണങ്ങളുടെ ശല്യം കാരണം) മഞ്ഞുമൂടിയ മലയുടെ മുകളിലും, കടലില്‍ കിടക്കുന്ന ആദിശേഷന്‍ എന്ന പാമ്പിന്റെ മുകളിലും, ആകാശത്തിലും കിടക്കുകയാണെങ്കില്‍ മൂട്ട കടിക്കും എന്ന സംശയം വേണ്ടല്ലോ. സരസനായൊരു കവിയുടെ രചന. സ്വാനുഭവത്തില്‍ നിന്നുദിച്ച ചിന്തയായിരിക്കണം രചനയ്ക്ക് പ്രേരണയായത്. ഇക്കാലത്തെ ആത്മീയ …

തിരഞ്ഞെടുപ്പ് പ്രചരണം: ഇപ്പോൾ താരം ചെറുനാരങ്ങ

പത്തനംതിട്ട: ചെറുനാരങ്ങ സംസ്ഥാനത്തു തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇപ്പോൾ താരമായിരിക്കുന്നു. ചെറുനാരങ്ങ തേടിയുള്ള രാഷ്ട്രീയക്കാരുടെ പോരാട്ടം പലേടങ്ങളിലും രൂക്ഷമായതോടെ നാരങ്ങ കച്ചവടക്കാർ കട അടയ്ക്കേണ്ട നിലയിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും സംസാരമുണ്ട്. മലയോര മേഖലയായ പത്തനംതിട്ടയിലാണ് നിനച്ചിരിക്കാതെ നാരങ്ങയ്ക്ക് താര പദവി ലഭിച്ചിരിക്കുന്നത്. കഠിനമായ വേനൽ ചൂടിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ലാപ്പിൽ മുന്നണികൾ കൂടുതൽ പ്രവർത്തകരെ രംഗത്തിറക്കുകയും വേനൽച്ചൂടിന്റെ കാഠിന്യത്തിൽ അവരെല്ലാം വിയർത്തു കുളിക്കുകയുമാണെന്നും പറയുന്നു. ദാഹമകറ്റാൻ കുറഞ്ഞ ചെലവിൽ ലഭിക്കുന്ന നാരങ്ങ വെള്ളത്തിനു മുന്നണി വ്യത്യാസമില്ലാതെ …

ഇന്നത്തെ ​പ്രധാന വാർത്തകൾ

​കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങാൻ ഇനി 10 ദിവസം മാത്രം. പ്രചാരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു .​രാഹുൽ ഗാന്ധിയുടെ സന്ദർശനം: യുഡിഎഫ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ പൊതുസമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുക്കും. നാളെ അദ്ദേഹം കണ്ണൂരിൽ പ്രചാരണം നടത്തും. ​ഹോം വോട്ടിങ് ഇന്ന് ആരംഭിക്കുന്നു: 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കുമായുള്ള വീടുകളിൽ ചെന്നുള്ള വോട്ടിങ് നടപടികൾ ഇന്ന് ആരംഭിക്കും.​ ​കേരളത്തിൽ ഏപ്രിൽ 2 വരെ …