ട്രംപിന്റെ പുതിയ ഭീഷണി: സമാധാനക്കരാറിന് ഇറാൻ ഉടൻ വഴങ്ങിയില്ലെങ്കിൽ ആക്രമണം

വാഷിംഗ്ടൺ: അമേരിക്കയുമായി സമാധാനക്കരാറിന് ഇറാൻ ഉടൻ വഴങ്ങിയില്ലെങ്കിൽ അമേരിക്ക കടുത്ത നടപടികളിലേക്കു നീങ്ങുമെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് മുന്നറിയിച്ചു.ഇറാനുമായി സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കരാർ ഉടൻ ഒപ്പിട്ടില്ലെങ്കിൽ കടുത്ത നടപടിയെടുക്കുമെന്നാണുട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണി .ഖാർഗ് ദ്വീപ് ഉൾപ്പെടെ ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കുമെന്ന് സോഷ്യൽ മീഡിയയിൽ അദ്ദേഹം നേരിട്ട് പ്രഖ്യാപിച്ചു.ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കണം.ലോക എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സ്വതന്ത്രമായി കടന്നുപോകാൻ കഴിയണമെന്നതാണ് ട്രംപിന്റെ പ്രധാന ആവശ്യം. ഇത് ഇറാൻ അനുവദിച്ചില്ലെങ്കിൽ ഇറാനിലെ …

ഇന്ധന പ്രതിസന്ധി: സംസ്ഥാനത്തു വിറകു വിലയിലും കുതിപ്പ് ; ഭക്ഷണസാധനങ്ങൾക്കും വില വർധന

കാസർകോട്:എൽപിജി ക്ഷാമം കേരളത്തിലെ ഹോട്ടൽ മേഖലയെ രൂക്ഷമായി ബാധിച്ചുകൊണ്ടിരിക്കേ, വിറകു വില കുതിക്കുന്നു. വിറകിന്റെ ലഭ്യതയും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ നിരവധി റെസ്റ്റോറന്റുകൾ പ്രവർത്തനം നിർത്തിവെക്കേണ്ട അവസ്ഥ വരെ ഉണ്ടായിരുന്നു. ഇപ്പോൾ എൽപിജി ലഭ്യത നേരിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഹോട്ടലുകളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലാത്തതിനാൽ ഹോട്ടൽ ഉടമകൾ വിറകടുപ്പുകളെ ആശ്രയിക്കാൻ നിർബന്ധിതരാകുകയാണ്. ഇതു വിറകു വില കുതിച്ചുയരാൻ ഇടയാക്കിയിരിക്കുകയാണ്.പശ്ചിമേഷ്യൻ സംഘർഷം ആരംഭിക്കുന്നതിന് മുമ്പ് ക്വിന്റലിന് 2,600 രൂപയായിരുന്ന സാധാരണ വിറകിന്റെ വില …

മേൽപറമ്പിലെ ഡോക്ടർ സി എം ചേതന എം എസ്.ഇ എൻ ടി & എം ആർ സി എസ്.ഇ എൻ ടി ക്കു ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിന്റെ ഹാലറ്റ് പ്രൈസ് മെഡൽ

കാസർകോട് : ആഗോ ള പ്രശസ്ത മെഡിക്കൽപുരസ്കാരമായ ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിന്റെ ഹാലറ്റ് പ്രൈസ് മെഡൽ മേല്പറമ്പിലെ ഡോ. ചേതന സി എമ്മിന് ലഭിച്ചു. എം ആർ സി എസ് പരീക്ഷയിൽ 92 ശതമാനം മാർക്ക് നേടിയാണ് ഡോ. ചേതന എം ആർ എസ് സി -ഇ എൻ ടി, എം എസ് -ഇ എൻ ടി പ്രശ ക്തമായ ഈ പുരസ്ക്കാരം കരസ്ഥമാക്കിയത്. മംഗലാപുരത്തു ഇ എൻ ടി സർജനായ ഡോ.ചേതന മേൽപറമ്പിലെ …

പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ബാങ്ക് രേഖകൾ പുറത്ത്

പയ്യന്നൂർ : പയ്യന്നൂർ രക്തസാക്ഷി ഫണ്ട് ക്രമക്കേടുകളുടെ തെളിവുകൾ മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ വി. കുഞ്ഞികൃഷ്ണൻ പുറത്തുവിട്ടു. ഫെയ്സ്ബുക്കിലൂടെ ബാങ്ക് രേഖകൾ പങ്കുവച്ചാണ് അദ്ദേഹം ആരോപണങ്ങൾ വെളിപ്പെടുത്തിയത്.2018 ജൂലൈ 9-ന് പയ്യന്നൂർ റൂറൽ ബാങ്ക് മെയിൻ ബ്രാഞ്ചിലുള്ള ധീര രക്തസാക്ഷി സഖാവ് ധനരാജ് കുടുംബ സഹായനിധി അക്കൗണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ അന്നത്തെ സിപിഎം ഏരിയ സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതായി കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നു. ഈ തുക ഭവന നിർമ്മാണ ആവശ്യത്തിന് ഉപയോഗിച്ചതായി …

കുവൈറ്റ് ജല-വൈദ്യുതി പ്ലാന്റിൽ ഡ്രോൺ ആക്രമണം; ഇന്ത്യക്കാരൻ മരിച്ചു

കുവൈറ്റ്സിറ്റി:കുവൈറ്റിലെ ഒരു ജല – വൈദ്യുത പ്ലാന്റിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി മരിച്ചു.ഞായറാഴ്ച വൈകിട്ടാണ് സംഭവം. പ്ലാന്റിന്റെ സർവീസ് കെട്ടിടം ഭാഗികമായി തകർന്നു. കുവൈറ്റിൽ വെള്ളo -വൈദ്യംതി വിതരണം തടസ്സപ്പെടുത്തുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം.എന്നാൽ രാജ്യത്ത് ഇപ്പോഴും വൈദ്യുതിയും വെള്ളവും സാധാരണ നിലയിൽ ലഭിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.ഇന്നലെ രാത്രി മാത്രം ഇറാൻ 14 മിസൈലുകളും 12 ഡ്രോണുകളും കുവൈറ്റിലേക്ക് അയച്ചു. എല്ലാം കുവൈറ്റ് സൈന്യം വെടിവച്ചിട്ടു.ഗൾഫിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക …

പൂജയ്ക്ക് വച്ചിരുന്ന ചെമ്പരത്തിപ്പൂവ് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മൈസൂര്‍: പൂജയ്ക്ക് വച്ചിരുന്ന ചെമ്പരത്തിപ്പൂവ് തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി പിഞ്ചുകുഞ്ഞ് മരിച്ചു. കര്‍ണാടക മൈസൂറിലെ ഹുന്‍സൂര്‍ ഗ്രാമത്തിലാണ് സംഭവം. ആറരമാസം പ്രായമുള്ള ചിന്മയ് ഗൗഡയാണ് മരിച്ചത്. മൂത്ത സഹോദരനൊപ്പം കളിക്കുകയായിരുന്നു കുഞ്ഞ്. അതിനിടെ പൂജയ്ക്ക് വച്ചിരുന്ന ചെമ്പരത്തി പൂവെടുത്ത് വായിലിടുകയായിരുന്നു. ഇതുകണ്ട് സഹോദരന്‍ പൂവ് എടുക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് അത് വിഴുങ്ങിയിരുന്നു. ഇതോടെ ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കന്നി വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ ഹല്‍വ; തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: പോളിംഗ് ബൂത്തിലെത്തുന്ന കന്നി വോട്ടര്‍മാര്‍ക്ക് ഹല്‍വ നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു. യുവാക്കള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമാകുന്നതു പ്രോത്സാഹിപ്പിക്കാനാണ് മധുരം നല്‍കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു.കേല്‍ക്കര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് പ്രമുഖ ബ്രാന്‍ഡിന്റെ 200 ഹല്‍വ പായ്ക്കറ്റുകള്‍ നല്‍കും. ഏതു പോളിങ് ബൂത്തിലാണ് ഹല്‍വ വിതരണം ചെയ്യേണ്ടതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ തീരുമാനിക്കണം. കന്നി വോട്ടര്‍മാരാണെന്നു പരിശോധിച്ചുറപ്പിച്ച് ഹല്‍വ വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം ബൂത്ത് ലെവല്‍ ഏജന്റുമാരെ ഏല്‍പ്പിച്ചു. …

കുടുംബവഴക്കിനിടെ ഭാര്യയെ തലയ്ക്കടിച്ചുകൊന്നു; സംശയ രോഗമെന്ന് പരാതി; ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: കുടുംബവഴക്കിനിടെ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. സൗത്ത് ഡല്‍ഹിയിലെ പുല്‍ പ്രഹ്‌ളാദപൂര്‍ മേഖലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.പൂനം എന്ന യുവതിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ദമ്പതികള്‍ക്ക് രണ്ടുമക്കളാണുള്ളത്. ഒരാള്‍ അമ്മൂമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. 18 മാസം പ്രായമുള്ള ഇളയ മകന്‍ ദമ്പതികള്‍ക്കൊപ്പമായിരുന്നു. കൊലപാതക വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ പ്രതി കുട്ടിയുമായി മൃതദേഹത്തിന് സമീപമായിരുന്നു. ഒരു മാസം മുമ്പാണ് ദമ്പതികള്‍ ഡല്‍ഹിയിലെ ഡിഡിഎ ഫ്‌ളാറ്റില്‍ താമസം ആരംഭിച്ചത്. ഇവര്‍ തമ്മില്‍ പതിവായി …

വിവാഹ പരസ്യം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചശേഷം ഉപേക്ഷിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

ആലപ്പുഴ: വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം വഞ്ചിച്ചുവെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ചെന്നിത്തല തൃപ്പെരുന്തുറ സ്വദേശിയായ രാഹുലിനെ(31) ആണ് അറസ്റ്റുചെയ്തത്. ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിലും ബീച്ചിലും കൊണ്ടുപോയി പലതവണ പീഡിപ്പിച്ചെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞു. പ്രതി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് യുവതി പരാതി നല്‍കിയത്. ഫ്രീലാന്‍സ് വെബ് ഡിസൈനറായ പ്രതി പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി അത് കാട്ടിയായിരുന്നു ഭീഷണിയും പീഡനവുമെന്ന് പരാതിയില്‍ ബോധിപ്പിച്ചു. യുവാവിന്റെ മൊബൈല്‍ ഫോണ്‍ …

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ റബ്ബറിന്റെ താങ്ങുവില 250 രൂപയാക്കും: രാഹുല്‍ഗാന്ധി

കോട്ടയം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ റബ്ബറിന്റെ താങ്ങുവില 250 രൂപയായി ഉയര്‍ത്തുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രസ്താവിച്ചു. കോട്ടയം, പുതുപ്പള്ളിയില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തുന്നതായിരിക്കും ആദ്യ മന്ത്രി സഭാ തീരുമാനം. അതുവഴി റബ്ബര്‍ വില 300 രൂപ വരെ ഉയരും. കോണ്‍ഗ്രസ് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ല. കഴിഞ്ഞ തവണ റബ്ബര്‍ കര്‍ഷകര്‍ക്കു ഇടതു മുന്നണി നല്‍കിയ വാക്കുപാലിച്ചില്ല-രാഹുല്‍ഗാന്ധി വിമര്‍ശിച്ചു.അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദി എങ്ങനെയാണ് …

നയം വ്യക്തമാക്കി എസ് ഡി പി ഐ: മഞ്ചേശ്വരത്ത് യു ഡി എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല: എം കെ ഫൈസി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നു എസ് ഡി പി ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഏതു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കില്ല. പകരം പ്രവര്‍ത്തകര്‍ക്കു നിര്‍ദ്ദേശം നല്‍കാനാണ് ആലോചിക്കുന്നത്. എന്നാല്‍ നേമത്ത് എസ് ഡി പി ഐയുടെ പിന്തുണ വി ശിവന്‍കുട്ടിക്കാണ്. ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ വിജയ സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം കൈക്കൊണ്ടത് അദ്ദേഹം പറഞ്ഞു. എസ് ഡി …

കേരളത്തിൽ ഭരണമാറ്റം അനിവാര്യം; യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യു എസിലെ ഡാലസിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക യോഗം

പി പി ചെറിയാൻ ഡാലസ്: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ഡാലസിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തക യോഗം അഭ്യർത്ഥിച്ചു.മാർച്ച് 29 ഞായറാഴ്ച വൈകീട്ട് 5 മണിക് മെസ്ക്വിറ്റിലെ റെഡ് ചില്ലി ഇന്ത്യൻ റെസ്റ്റോറന്റിൽ നടന്ന യോഗത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ജനദ്രോഹ നയങ്ങളാണ് പിന്തുടരുന്നതെന്ന് യോഗം വിലയിരുത്തി. പ്രവാസി മലയാളികളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ യോഗം ശക്തമായ പ്രതിഷേധി …

വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്ന് സിഗരറ്റ് വലിച്ച് ഗൂഗിള്‍ ടെക്കി; ചോദ്യം ചെയ്ത ജീവനക്കാരുടെ മുഖത്തേക്ക് പുക ഊതി; വ്യാപക വിമര്‍ശനം

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്നു സിഗരറ്റ് വലിക്കുന്ന ഗൂഗിള്‍ ടെക്കിയുടെ ദൃശ്യങ്ങള്‍ പുറത്ത്. പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്നത് വ്യാപക വിമര്‍ശനങ്ങള്‍. ഉത്കര്‍ഷ് ഗൗതം എന്ന ആളാണ് വിലക്ക് അവഗണിച്ച് അശ്രദ്ധമായി റണ്‍വേയില്‍ നിന്ന് സിഗരറ്റ് വലിച്ചത്. തന്നെ ചോദ്യം ചെയ്ത ജീവനക്കാരോട് തട്ടിക്കയറിയ ഇയാള്‍ ജീവനക്കാരുടെ നേരെ പുക ഊതിവിടുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് പുലവലി നിരോധനമുണ്ടെന്ന് ഗ്രൗണ്ട് ജീവനക്കാര്‍ പറഞ്ഞതോടെ മുന്നറിയിപ്പുകള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെ ഇയാള്‍ പുകവലി തുടരുകയായിരുന്നു. …

ഉദയ സെവൻസിന് ചായ്യോത്ത് തുടക്കമായി

നീലേശ്വരം: 33-ാം മത് ഉദയ സെവൻസിന് ചായ്യോത്ത് തുടക്കമായി. 43 വർഷമായി ചായ്യോത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്ന ഉദയ ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ 32 വർഷമായി തുടരുന്ന ഈവനിങ് സെവൻസ് ടൂർണമെൻ്റ് ചായ്യോത്ത് സ്കൂളിന് സമീപമുളള മൈതാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.വി രത്നാകരൻ അധ്യക്ഷത വഹിച്ചു. എൻ വി രാജൻ , പഞ്ചായത്ത് പ്രസിഡൻ്റ് എം. രാജൻ, വാർഡ് മെമ്പർമാരായ എം. സുരേന്ദ്രൻ, …

തെരഞ്ഞെടുപ്പ് പ്രചരണ ബോർഡ് സ്ഥാപിച്ചതിലെ തർക്കം: യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികളെ വെറുതെ വിട്ടു

തലശേരി: തളിപ്പറമ്പ് മുക്കുന്ന് പയാടകത്ത് പ്രജുല്‍ (22)വധക്കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് തലശേരി അഡീ. സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് ഫിലിപ്പ് തോമസ് വെറുതെവിട്ടു. മുക്കുന്ന് സ്വദേശികളായ റിട്ട.എസ്.ഐ: എന്‍.വി ചന്തുക്കുട്ടി, സഹോദരങ്ങളായ കൃഷ്ണന്‍ നമ്പ്യാര്‍, ഭാസ്‌കരന്‍ നമ്പ്യാര്‍, കൃഷ്ണന്‍ നമ്പ്യാരുടെ മക്കളായ പ്രകാശന്‍, രാധാകൃഷ്ണന്‍ എന്നിവരെയാണ് വെറുതെവിട്ടത്.2014 മെയ് 13നായിരുന്നു കേസിനാസ്പദമായ സംഭവം. കല്യാശേരി കപ്പോത്ത്കാവിനടുത്തുള്ള പയ്യന്‍പുത്തന്‍വീട്ടില്‍ പ്രഭാകരന്‍- യശോദ ദമ്പതികളുടെ മകനായ പ്രജുല്‍ ആണ് കൊല്ലപ്പെട്ടത്. 2014- ലെ ലോക്‌സഭ തിരഞ്ഞെടുപ്പു വേളയില്‍ …

സ്‌കൂളിലേയ്ക്ക് പോയ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെയും 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും കാണാതായി

പയ്യന്നൂര്‍: സ്‌കൂളിലേയ്ക്ക് പോയ വിദ്യാര്‍ത്ഥിനി -വിദ്യാര്‍ത്ഥികളെ കാണാതായി പരാതി. ചെറുകുന്ന് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ 16കാരന്‍, ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന 15 കാരി എന്നിവരെയാണ് കാണാതായത്. ഇതുസംബന്ധിച്ച് പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.28ന് രാവിലെയാണ് ഇരുവരും വീട്ടില്‍ നിന്നും ഇറങ്ങിയത്. വൈകുന്നേരമായിട്ടും ഇരുവരും വീടുകളില്‍ തിരിച്ചെത്തിയില്ല. പെണ്‍കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് വീട്ടുകാര്‍ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പതിനാറുകാരനെയും കാണാതായ വിവരം ലഭിച്ചത്.ഇരുവരും കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലും അവിടെ നിന്ന് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലും …

ബീച്ചിലെത്തിയ യുവനടന്‍ കടലില്‍ മുങ്ങിമരിച്ചു; അപ്രതീക്ഷിത വേര്‍പാടില്‍ ഞെട്ടി ആരാധകരും സഹപ്രവര്‍ത്തകരും

കൊല്‍ക്കത്ത: ടെലിവിഷന്‍ പരമ്പരയുടെ ചിത്രീകരണത്തിനായി ബീച്ചില്‍ എത്തിയ യുവനടന്‍ കടലില്‍ മുങ്ങിമരിച്ചു. ബംഗാളി സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും ശ്രദ്ധേയനായ രാഹുല്‍ അരുണോദയ് ബാനര്‍ജിയാണ് (43) മരിച്ചത്. ഒഡീഷയിലെ തല്‍സരി ബീച്ചില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പശ്ചിമ ബംഗാളിലെ പൂര്‍ബ മേദിനിപൂര്‍ ജില്ലയിലുള്ള ദിഘയ്ക്ക് അടുത്തുള്ള ബീച്ചില്‍ ബംഗാളി ടെലിവിഷന്‍ പരമ്പരയായ ഭോലേ ബാബ പര്‍ കരേഗയുടെ ചിത്രീകരണത്തിനെത്തിയതായിരുന്നു. ചിത്രീകരണത്തിനായി കടലില്‍ ഇറങ്ങിയപ്പോള്‍ വെള്ളത്തിനടിയിലുള്ള വസ്തുവില്‍ കുരുങ്ങുകയായിരുന്നു. തിരയില്‍ വീണ അദ്ദേഹത്തെ യൂണിറ്റിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ …

ഭാര്യ വീട്ടില്‍ പോയ തക്കത്തിന് കാമുകിയെ ക്ഷണിച്ചുവരുത്തി; സംസാരത്തിനിടെ തര്‍ക്കം; യുവതിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വിശാഖപട്ടണം: കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കാമുകനായ നാവിക ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റുചെയ്തു. ഐഎന്‍എസ് ദേഗയിലെ ഉദ്യോഗസ്ഥനായ ചിന്തട രവീന്ദ്രയാണ്(35) കാമുകി പോളിപള്ളി മൗനികയെ(29) കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തിലാണ് പൊലീസ് യുവാവിനെ അറസ്റ്റുചെയ്തത്. രവീന്ദ്രയുടെ ഭാര്യ വിജയനഗരത്തിലെ മാതാപിതാക്കളുടെ വീട്ടില്‍ പോയ സമയത്ത് അയാള്‍ കാമുകിയെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള വീട്ടില്‍ ക്ഷണിച്ചുവരുത്തുകയായിരുന്നു. 2021 ല്‍ ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് മൗനികയെ രവീന്ദ്ര പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും ഭാര്യയുടെ കണ്ണുവെട്ടിച്ച് പലപ്പോഴും …