കോഴിക്കോട്: കാര്‍ സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പേരാമ്പ്ര സ്വദേശിനി നയനയെ മുക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്പ്രയില്‍ ഇന്ന് വൈകിട്ടാണ് അപകടം.
അപകടം ഉണ്ടായ ഉടനെ കാറിലുണ്ടായിരുന്നവര്‍ പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേരായിരുന്നു കാറില്‍ ഉണ്ടായിരുന്നതെന്ന് പറയുന്നു.







