ഇറാൻ -അമേരിക്കൻ സംഘർഷം ഒഴിവാക്കാൻ ഇറാൻ അഞ്ച് നിർദ്ദേശം മുന്നോട്ടു വച്ചു; അമേരിക്ക 15 വ്യവസ്ഥകൾ നിർദ്ദേശിച്ചു

ടെഹ്റാൻ : ഇറാൻ- അമേരിക്കൻ സംഘർഷം അവസാനിപ്പിക്കുന്നതിന് അമേരിക്ക നിർദേശിച്ച 15 ഇന വ്യവസ്ഥകൾ ഇറാൻ നിരസിച്ചു. പകരം 5 വ്യവസ്ഥകൾ ഇറാൻ മുന്നോട്ട് വച്ചു. അമേരിക്കയ്ക്ക് എതിരായ പ്രതിരോധം തുടരാനാണ് ഇറാന്റെ ഉദ്ദേശം. തങ്ങളുടെ വ്യവസ്ഥ പാലിക്കുന്നതുവരെ ശക്തമായി പ്രതികരിക്കുമെന്നു ഇറാൻ മുന്നറിയിച്ചു. മുമ്പ് രണ്ടുതവണ അമേരിക്ക, ഇറാനോട് നടത്തിയ ചർച്ചകൾ വഞ്ചനയായിരുന്നു വെന്ന് ഇറാൻ വക്താവു പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ നിർദ്ദേശത്തിന് പകരം സ്വന്തം നിബന്ധനകൾക്ക നുസൃതമായി യുദ്ധം അവസാനിക്കാനാണ് ഇറാനു താല്പര്യമെന്ന് വക്താവ് തുടർന്ന് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ ഇസ്ലാമിക് റിപ്പബ്ലിക് നിർദ്ദേശിച്ച അഞ്ചു വ്യവസ്ഥകളാണ് ഇറാൻ അമേരിക്കയുടെ പരിഗണനക്കുവച്ചത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണത്തിനും കൊലപാതകത്തിനും പൂർണമായ അന്ത്യം ഉണ്ടാക്കുക, ഇസ്ലാമിക റിപ്പബ്ലിക്കിനെതിരെ ഭാവിയിൽ സൈനിക നടപടി ഉണ്ടാകാതിരിക്കാൻ കൃത്യമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കുക, യുദ്ധം മൂലം ഉണ്ടായ നാശങ്ങൾക്കും നഷ്ടങ്ങൾക്കും വ്യക്തമായ നഷ്ടപരിഹാരം നൽകുക, പശ്ചിമേഷ്യൻ മേഖലയിൽ ഉടനീളം സജീവമായിരിക്കുന്ന എല്ലാ ചെറുത്തുനിൽപ്പ് ഗ്രൂപ്പുകളോടുമുള്ള അക്രമം നിർത്തുക , ഹോർമുസ് കടലിടുക്കിന് മേലുള്ള ഇറാന്റെ പരമാധികാരവും ദീർഘകാലമായി നിലനിൽക്കുന്ന അവകാശവും ഔദ്യോഗികമായി അംഗീകരിക്കുക എന്നിവയാണ് ഇറാൻ മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശങ്ങൾ .ഈ വ്യവസ്ഥകളോടുള്ള അമേരിക്കയുടെ പ്രതികരണത്തെ ആശ്രയിച്ചാ യിരിക്കും വെടിനിർത്തൽ എന്നും അതിനുമുമ്പ് ഒരു ചർച്ചയും ഉണ്ടാകില്ലെന്നും ഇറാൻ വ്യക്തമാക്കി. എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക മുന്നോട്ട് വെച്ചിട്ടുള്ള 15 വ്യവസായികളിൽ ഉപരോധള്ളവുകൾ, ഇറാൻ്റെ ആണവ പരിപാടി പിൻവലിക്കൽ, മിസൈലുകൾക്ക് പരിധി നിശ്ചയിക്കൽ, ഹോർമുസ് കടലിടുക്ക് തുറക്കൽ, സായുധ ഭീകര സംഘടനകൾക്ക് ഇറാൻ നൽകുന്ന പിന്തുണയും പ്രോത്സാഹനവും നിയന്ത്രിക്കൽ എന്നിവ ഉൾപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page