ചെറുവത്തൂര്‍: ചെറുവത്തൂരിലെ കൈതക്കാട്ടെ പ്ലാസ്റ്റിക് സംസ്‌ക്കരണശാലയില്‍ വന്‍ തീപിടുത്തം. ഇന്ന് വൈകിട്ടാണ് തീപിടുത്തം ഉണ്ടായത്. കൈതക്കാട് സ്വദേശിയുടേതാണ് സ്ഥാപനം. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
പ്ലാസ്റ്റിക് സാധനങ്ങള്‍, പ്ലാസ്റ്റിക് കുപ്പികള്‍, ചെരുപ്പുകള്‍ തുടങ്ങി വളരെ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ തീ പെട്ടെന്ന് ആളിപ്പടരുകയാണെന്ന് അറിയുന്നു. സ്ഥലത്ത് കറുത്ത പുക ഉയരുന്നുണ്ട്. പഴയ പ്ലാസ്റ്റിക് സാധനങ്ങള്‍ സംഭരിച്ച് മൊത്ത കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തുന്ന സ്ഥാപനമാണിത്.







