നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു

കുമ്പള : ദീർഘകാലമായി കുമ്പളയിൽ ഹോട്ടൽ ജീവനക്കാരനും കുമ്പള പെട്രോൾ പമ്പിനടുത്തെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ ചന്ദ്രൻ ( 70) അന്തരിച്ചു. നാല് ദിവസം മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ കാസർകോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ആശുപത്രിക്കാർ ഉടൻ ശസ്ത്രക്രിയ നടത്തണമെന്ന് നിർബന്ധിച്ചതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ചന്ദ്രൻ അതോടെ അബോധാവസ്ഥയി ലാവുകയായിരുന്നു. രണ്ടുദിവസം ആശുപത്രിക്കാർ അവരുടെ ചികിത്സ തുടർന്നു. അതിനുശേഷം ഇദ്ദേഹത്തെ അതേ അവസ്ഥയിൽ തന്നെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു. മിനിഞ്ഞാന്നു മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചന്ദ്രൻ ഇന്ന് ഉച്ചയ്ക്ക് അവിടെ മരിച്ചു. ഭാര്യ: സീത ‘ഏക മകൾ: ദിവ്യ. മരുമകൻ: നവീൻ. സഹോദരങ്ങൾ ശ്രീധര , സരോജിനി, സീത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page