2015ലെ തിരഞ്ഞെടുപ്പ് കേസ്; 11വര്‍ഷത്തിനു ശേഷം പ്രതികളെ വെറുതെവിട്ടു

കാസര്‍കോട്: 2015ലെ പൊതു തിരഞ്ഞെടുപ്പില്‍ സി പി എം നേതാവ് പി കരുണാകരനെ രാത്രി വഴിയില്‍ ഘെരാവോ ചെയ്തു തിരിച്ചയച്ചുവെന്ന പരാതിയില്‍ പ്രതികളായ അഞ്ചു ലീഗ് പ്രവര്‍ത്തകരെ മുന്‍സിഫ് കോടതി വെറുതെ വിട്ടു.
2015ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചരണം അവസാനിച്ച ശേഷം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ചായിരുന്നു എം പിയായിരുന്ന കരുണാകരനെ മഞ്ചേശ്വരം വൊര്‍ക്കാടിയില്‍ തടഞ്ഞെന്നായിരുന്നു പരാതി. 11 വര്‍ഷത്തെ വിചാരണയ്ക്കു ശേഷമാണ് പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത്. വൊര്‍ക്കാടി, പാത്തൂര്‍, കജെ സ്വദേശികളായ അബ്ദുല്‍ ലത്തീഫ്, അഹമ്മദ്, സി എം ബഷീര്‍, ഇസ്മയില്‍ പി എം, കരീം എന്നിവരായിരുന്നു പ്രതികള്‍. അഡ്വ. സക്കീര്‍ അഹമ്മദ് പ്രതികള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page