ഹെയര്‍ സ്റ്റൈലും കാലില്‍ ധരിച്ച ചെരിപ്പും ഇഷ്ടമായില്ല; എട്ടാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദനം; പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കോഴിക്കോട്: ഹെയര്‍ സ്റ്റൈലിനെ ചൊല്ലിയും കാലില്‍ ധരിച്ച ചെരിപ്പിനെ ചൊല്ലിയുമുള്ള തര്‍ക്കത്തിനിടെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി.കുന്ദമംഗലം ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കൊടുവള്ളി കരുവന്‍ പൊയില്‍ അബ്ദുല്‍ സലാമിന്റെ മകന്‍ മുഹമ്മദ് അസ്ലഹി(14) നാണ് പരിക്കേറ്റത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ 15 ഓളം പേര്‍ ചേര്‍ന്ന് പിടിച്ചു കൊണ്ടുപോയി സ്‌കൂളിന് സമീപത്തെ വിവിധയിടങ്ങളില്‍ വെച്ച് മര്‍ദിച്ചതായാണ് പരാതി.മര്‍ദനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ …

ആത്മീയതയുടെ മറവില്‍ ലഹരി പാനീയം നല്‍കി 58 സ്ത്രീകളെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി സൂക്ഷിച്ച ജ്യോതിഷി അറസ്റ്റില്‍

മുംബൈ: ജ്യോതിഷത്തിന്റെയും ആത്മീയതയുടെയും മറവില്‍ ലഹരി പാനീയം നല്‍കി 58 സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ 67 കാരനായ ജ്യോതിഷിയെ പൊലീസ് അറസ്റ്റുചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കില്‍ നടന്ന പീഡന കേസില്‍ അശോക് ഖരാട്ട് എന്നയാളാണ് അറസ്റ്റിലായത്. 35 വയസ്സുള്ള ഒരു യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഒരാളെ മാത്രമല്ല പലരേയും ഇയാള്‍ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നും 58 സ്ത്രീകള്‍ ഇത്തരത്തില്‍ ജ്യോതിഷിയുടെ പീഡനത്തിനിരയായതായും പൊലീസ് കണ്ടെത്തിയത്. സത്യസന്ധമായ പ്രവചനം നടത്തുന്നതിന് പേര് കേട്ട ജ്യോതിഷിയാണ് ഖരാട്ട്. ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ …

ഗൃഹപ്രവേശനത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് ഹൃദയാഘാതം; രണ്ടാഴ്ച മുമ്പ് നാട്ടിലെത്തിയ പുത്തിഗെ സ്വദേശി മരിച്ചു, പെരുന്നാള്‍ ദിനത്തിലെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: ഗൃഹപ്രവേശനത്തിനു മണിക്കൂറുകള്‍ക്ക് മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് പുത്തിഗെ സ്വദേശി മരിച്ചു. മുഗു, ഉറുമി, ജുമാ മസ്ജിദിനു സമീപത്തെ പരേതരായ കുഞ്ഞിമാഹിന്‍ കുട്ടി – ബീഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് എന്ന മോണു (50) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഗള്‍ഫില്‍ നിന്നും എത്തിയത്. മുഗുവില്‍ പണിത പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് വെള്ളിയാഴ്ച രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിനായി സ്വന്തം വീട്ടിലായിരുന്ന ഭാര്യയെയും കൂട്ടി പുലര്‍ച്ചെ നാലു മണിക്ക് കാറില്‍ വരുന്നതിനിടയിലാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ …

മദ്യപിക്കുന്നതിനിടെ ബാറില്‍ തര്‍ക്കം; യുവാവിനെ തലയ്ക്കടിച്ചുകൊന്നു

ആലപ്പുഴ: മദ്യപിക്കുന്നതിനിടെ ബാറിലുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ തലയ്ക്കടിച്ചുകൊന്നു.ആലപ്പുഴ എഴുപുന്ന പഴങ്ങാടിയിലെ നിധിന്‍ (30) ആണു മരിച്ചത്. എഴുപുന്ന പാലസ് ബാറില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. മദ്യപിക്കുന്നതിനിടെ നാലംഗ സംഘവുമായി നിധിന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് പറയുന്നു. ബാറില്‍ നിന്നിറങ്ങിയ ശേഷവും ഇവര്‍ തമ്മില്‍ അടിപിടിയുണ്ടായതായി പൊലീസ് പറഞ്ഞു. സംഘത്തിലുള്ളവര്‍ നിധിന്റെ തലയ്ക്കടിക്കുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിരുന്നു. പിന്നീട് ബാറിന് സമീപം റോഡിനടുത്ത് ബോധരഹിതനായി കിടക്കുന്ന നിധിനെയാണ് കാണുന്നത്. വിവരമറിഞ്ഞ് അരൂര്‍ പൊലീസെത്തിയാണ് നിധിനെ കുമ്പളങ്ങിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. …

ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ബൈക്കിനു പിന്നില്‍ കാറിടിച്ച് സര്‍വ്വീസ് റോഡിലേക്ക് തെറിച്ചു വീണു അപകടം; ഗുരുതരമായി പരിക്കേറ്റ പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു, നഷ്ടമായത് ഏക മകനെ

കാസര്‍കോട്: ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. പെരിയ ഗവ. പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി രക്ഷിത് (19) ആണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. വിദ്യാനഗര്‍, ഉദയഗിരിയിലെ ദിനേശന്‍-രത്‌ന ദമ്പതികളുടെ ഏക മകനാണ് രക്ഷിത്. ബൈക്കോടിച്ചിരുന്ന സുഹൃത്ത് സയിദ് ചികിത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരം ചട്ടഞ്ചാലിലാണ് അപകടം. പൊയ്‌നാച്ചി ഭാഗത്തു നിന്നു ചെര്‍ക്കള ഭാഗത്തേയ്ക്ക് പോവുകയായിരുന്നു സയ്യിദും രക്ഷിതും. പിന്‍സീറ്റ് യാത്രക്കാരനായിരുന്നു രക്ഷിത്. ചട്ടഞ്ചാലില്‍ എത്തിയപ്പോള്‍ അതേദിശയില്‍ പിന്‍ഭാഗത്തു നിന്നും എത്തിയ കാറിടിച്ചാണ് …

ഭാര്യയുടെ ഫോണില്‍ ക്രൂരമായ കൊലപാതക പദ്ധതി; തന്റേയും സഹോദരങ്ങളുടേയും ജീവന്‍ രക്ഷിക്കാന്‍ ഭാര്യയെ ഭര്‍ത്താവ് കാമുകനൊപ്പം പറഞ്ഞുവിട്ടു

ലക്‌നൗ: അവിഹിത ബന്ധത്തെ ചോദ്യം ചെയ്ത ഭര്‍ത്താവിനേയും സഹോദരങ്ങളേയും കൊലപ്പെടുത്താനുള്ള ഭാര്യയുടേയും കാമുകന്റേയും പദ്ധതി ഭര്‍ത്താവ് പൊളിച്ചു. സ്വയരക്ഷയ്ക്ക് വേണ്ടി ഭാര്യയെ കാമുകനൊപ്പം പറഞ്ഞുവിട്ടാണ് യുവാവ് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പരിഹാരം കണ്ടത്. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. രാജ്കുമാര്‍ എന്ന യുവാവാണ് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഭാര്യയെ കാമുകനൊപ്പം സന്തോഷത്തോടെ പറഞ്ഞുവിട്ടത്. ഭാര്യയ്ക്ക് ഒരു യുവാവുമായി അവിഹിതബന്ധമുണ്ടായിരുന്നു. ഇതേ ചൊല്ലി ദമ്പതികള്‍ തമ്മില്‍ നിരന്തരം കലഹവും ഉണ്ടാകാറുണ്ടായിരുന്നു. ഒടുവില്‍ തര്‍ക്കം രൂക്ഷമായതോടെ അവിഹിതത്തിന് തെളിവ് നല്‍കാന്‍ …

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. വെള്ളരിക്കുണ്ട് ,പരപ്പ, ബിരിക്കുളത്തെ നൂഴ്മുറിയില്‍ ഷിബു ജോസഫ്(49) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയിലായിരുന്നു അന്ത്യം. മാര്‍ച്ച് പതിനഞ്ചാം തീയതി യാണ് ഇദ്ദേഹം വിഷം കഴിച്ചത്.ഭാര്യ: മേരി. മക്കള്‍. അലീന (പ്ലസ് ടു വിദ്യാര്‍ത്ഥിനി), അലന്‍ (ആറാം ക്ലാസ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍:ഷൈജു, ഷീബ ബിരിക്കുളം.

ബൈക്കിടിച്ച് പരിക്കേറ്റ വയോധികന്‍ മരിച്ചു

കാസര്‍കോട്: ബൈക്കിടിച്ച് ഗുരുതര നിലയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചെറുവത്തൂര്‍, തുരുത്തി വില്ലേജിലെ അറിഫ മന്‍സിലിലെ എംകെ ഇബ്രാഹിം (79)ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് 16ന് ഉച്ചകഴിഞ്ഞ് 2.30 മണിക്ക് വലിയപറമ്പ്, ഒരിയരയിലാണ് അപകടം. നടന്നു പോവുകയായിരുന്ന ഇബ്രാഹിമിനെ മാവില കടപ്പുറം ഭാഗത്തുനിന്നും എത്തിയ ബൈക്ക് ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനെതിരെ ചന്തേര പൊലീസ് കേസെടുത്തു.

തിരഞ്ഞെടുപ്പ്: കേന്ദ്ര നിരീക്ഷകര്‍ എത്തി; തിരഞ്ഞെടുപ്പൊരുക്കങ്ങള്‍ വിലയിരുത്തല്‍ തുടങ്ങി

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പു ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങള്‍ക്കു ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചു.ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വര്‍ ജ്ഞാനേശ്വര്‍ കൊണ്ടിദാവു ഖിലാരി, മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ പൊതു നിരീക്ഷകന്‍ വിജയ് ബാലകൃഷ്ണ വാഗ്മാര്‍, പൊലീസ് നിരീക്ഷകന്‍ അശുതോഷ് കുമാര്‍, കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ ചെലവു ഒബ്‌സര്‍വര്‍, നിശാന്ത് അഗര്‍വാള്‍, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലം ചെലവിനങ്ങളുടെ നിരീക്ഷകന്‍ അജയ്കുമാര്‍ താഡിയ എന്നിവരാണ് ജില്ലയില്‍ എത്തിയത്. ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്റെ …

പൊലീസ് ജീപ്പില്‍ കാറിടിച്ച് അപകടമുണ്ടാക്കി നിരവധി കേസുകളില്‍ പ്രതിയായ യുവാവും കൂട്ടാളിയും രക്ഷപ്പെട്ടു

കാസര്‍കോട്: പൊലീസ് ജീപ്പില്‍ കാറിടിച്ച് അപകടമുണ്ടാക്കിയ നിരവധി കേസുകളില്‍ പ്രതിയായ യുവാവും കൂട്ടാളിയും രക്ഷപ്പെട്ടു. കഴിഞ്ഞദിവസം ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കയ്യൂര്‍, ഞണ്ടാടിയിലാണ് സംഭവം. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കിഷോര്‍ കുമാര്‍ നല്‍കിയ പരാതിയില്‍ കയ്യൂര്‍, പൊതാവൂരിലെ എം. അഖിലിനും കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ക്കും എതിരെ പൊലീസ് കേസെടുത്തു കഴിഞ്ഞദിവസമാണ് സംഭവം. നിരവധി കേസുകളില്‍ പ്രതിയായ എം അഖിലും മറ്റൊരാളും വാഗണര്‍ കാറില്‍ സംശയാസ്പദമായ രീതിയില്‍ കറങ്ങിക്കൊണ്ടിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. …

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലക്കും കൂടി 1 കോടി 5 ലക്ഷം സമ്പാദ്യം

കണ്ണൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുഖ്യമന്ത്രിക്കു ആകെ 54,41,081 രൂപയും ഭാര്യ കമലക്ക് 10 പവന്‍ ആഭരണവും 7,95,000 രൂപ കടവുമുണ്ടായിരുന്നപ്പോള്‍ അഞ്ചുവര്‍ഷത്തിനു ശേഷം രണ്ടുപേര്‍ക്കും കൂടി സമ്പാദ്യം ഒരു കോടി അഞ്ചു ലക്ഷം രൂപയായി വര്‍ധിച്ചു. കടബാധ്യതയും ഒഴിഞ്ഞെന്നു നാമ നിര്‍ദ്ദേശ പത്രികക്കൊപ്പം മുഖ്യമന്ത്രി നല്‍കിയ സമ്പാദ്യക്കണക്കില്‍ പറഞ്ഞു. കണ്ണൂരിലെ ധര്‍മ്മടം മണ്ഡലത്തില്‍ ഇന്നലെ നല്‍കിയ നാമനിര്‍ദ്ദേശപത്രികക്കൊപ്പം നല്‍കിയ സമ്പാദ്യക്കണക്കിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ മാത്രം സമ്പാദ്യം 45,35,620 രൂപയാണ്. ഭാര്യ കമലക്ക് 60,58,442 …

കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം: കെ സുധാകരന്‍

കണ്ണൂര്‍: നിയമസഭാ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ നിര്‍ണായക ഘട്ടത്തില്‍ മൂന്നുദിവസം മുള്‍മുനയില്‍ നിര്‍ത്തിയ കെ സുധാകരന്‍ എംപിയുടെ അടുത്ത ലക്ഷ്യം കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുക എന്നതാണെന്ന് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ അദ്ദേഹം പറഞ്ഞു. തനിക്ക് ക്ഷീണമുണ്ടെന്നും അതുകൊണ്ട് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയാറല്ലെന്നും അദ്ദേഹത്തിന്റെ വരവുകാത്ത് വിമാനത്താവളത്തില്‍ തടിച്ചുകൂടിയ വാര്‍ത്താലേഖകരോട് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ അഭ്യൂഹങ്ങളും ആശങ്കകളും ഉയര്‍ത്തിയിരുന്ന സുധാകരന്‍ നേതൃത്വത്തിന്റെ തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞിരുന്നു. കണ്ണൂരിലെത്തിയതിനുശേഷം പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് …

കൂട്ടുകാരികൾക്കൊപ്പം നടക്കാൻ ഇറങ്ങിയ 16 കാരിയെ ശല്യം ചെയ്തു; യുവാവ് പോക്സോ പ്രകാരം അറസ്റ്റിൽ

കാസർകോട്:കൂട്ടുകാരികൾക്കൊപ്പം നടക്കാൻ ഇറങ്ങിയ പതിനാറുകാരിയെ ശല്യം ചെയ്തതായി പരാതി. പോക്സോ പ്രകാരം കേസെടുത്ത വിദ്യാനഗർ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. മധൂർ , കല്ലക്കട്ടയിലെ ഫാസിൽ നൗ ജഹാദി (23) നെയാണ് വിദ്യാനഗർ എസ്ഐ അനൂപിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.മറ്റൊരു സംഭവത്തിൽ 52 കാരനെതിരെ ഹൊസ്ദുർഗ്ഗ് പൊലിസ് പോക്സോ പ്രകാരം കേസെടുത്തു. 10 വയസുള്ള പെൺകുട്ടിയെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോയി ദേഹോപദ്രവം ചെയ്തുവെന്നാണ് പരാതി. പെൺകുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടർന്നാണ് …

ഇറാൻ -അമേരിക്കൻ സംഘർഷം: ഹോർ മൂസ് വഴി കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തേക്ക്

ലണ്ടൻ : ഇറാനെതിരെ ബ്രിട്ടൻ ,ഫ്രാൻസ്, ജർമ്മനി ,ഇറ്റലി, നെതർലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങൾ രംഗത്തേക്ക് . ഹോർ മൂസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന അക്രമങ്ങളെ അപലപിച്ച യൂറോപ്യൻ രാജ്യങ്ങൾ ഹോർമൂസ് കടലിടുക്കും കപ്പൽ ജലപാതയും സുരക്ഷിതമായ ഗതാഗത മാർഗ്ഗമാക്കുന്നതിനുള്ള അമേരിക്കൻ നടപടികൾക്ക് എന്ത് പിന്തുണയും നൽകാൻ നിർബന്ധിതമാണെന്ന് സംയുക്ത പ്രസ്താവനയിൽ മുന്നറിയിച്ചു. ഹോർ മുസ് കടലിടുക്കിലൂടെ ചരക്ക് കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകുന്നതിന് ആവശ്യമായ ശ്രമങ്ങളിൽ പങ്കാളികളാകാൻ തങ്ങൾ തയ്യാറാകുമെന്ന് സംയുക്ത പ്രസ്താവനയിൽ അവർ പറഞ്ഞു.എണ്ണ വിപണി …

കോൺഗ്രസ് നേതൃത്വം മുറുകി ; കെ. സുധാകരൻ അയഞ്ഞു

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പു സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടു കോൺഗ്രസിനെ ദിവസങ്ങളോളം മുൾമുനയിൽ നിറുത്തിയ കെ സുധാകരനും മറ്റും ഒടുവിൽ കോൺഗ്രസു വഴങ്ങി. കോൺഗ്രസ് നേതൃത്വം ഒടുവിൽ നിലപാടു കടുപ്പിക്കുകയും എകെ ആന്റണി, മല്ലികാർജുൻ ഖാർഗെ, രമേശ് ചെന്നിത്തല എന്നിവർ നടത്തിയ നീക്കവും ഒടുവിൽ സുധാകരനു പിന്തിരിയാതെ മാർഗ്ഗമില്ലെന്ന സ്ഥിതിയെത്തിച്ചു. ഒരു ഘട്ടത്തിൽ സുധാകരനു വഴങ്ങാൻ കോൺഗ്രസ് തയ്യാറായതോടെ സുധാകരനൊപ്പം കൂടാൻ കേരളത്തിൽ നിന്നുള്ള മറ്റുചിലരും ജാതിക്കാർഡും മറ്റുമായി ഇറങ്ങാൻ ശ്രമിച്ചതോടെ കോൺഗ്രസ് നേതൃത്വം താൽപര്യങ്ങളുടെ തലപറിച്ചു. ഒടുവിൽ …

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്ന് ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷിക്കുന്നു. ​ യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കം ശക്തമായ സാഹചര്യത്തിൽ ഇറാനിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി രുന്നു. പേർഷ്യൻ കടലിടുക്കിലെ ഇറാൻ മിസൈൽ കേന്ദ്രങ്ങൾക്കു നേരെ യുഎസ് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഹോർമൂസ് കടലിടുക്കിലൂടെ ചരക്കുകപ്പലുകളുടെ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനു എന്തിനും തയ്യാറായി യൂറോപ്യൻ രാജ്യങ്ങൾ ഇറാനു താക്കീതുമായി രംഗത്തുവന്നു. ​ആഗോള ഊർജ്ജ പ്രതിസന്ധി: മിഡിൽ ഈസ്റ്റിലെ യുദ്ധം കാരണം ഖത്തറിലെ എൽഎൻജി കയറ്റുമതിയിൽ 17% …