സ്വന്തം ചോര കുഞ്ഞിനെ കാട്ടിൽ കൊണ്ടുപോയി വെടിവെച്ചു കൊന്ന പിതാവിന് ജീവപര്യന്തം ശിക്ഷ

പി പി ചെറിയാൻ വിസ്‌കോൺസിൻ : വിസ്‌കോൺസിനിൽ മൂന്ന് വർഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 21 വയസ്സുകാരനായ ലോഗൻ ക്രൂക്കൻബെർഗ് ആൻഡേഴ്സനെയാണ് കോടതി ശിക്ഷിച്ചത്. 2021-ലായിരുന്നു നാടിനെ നടുക്കിയ സംഭവം. അന്ന് 16 വയസ്സുകാരനായിരുന്ന ലോഗൻ, തന്റെ കാമുകി ബാത്ത് ടബ്ബിൽ ജന്മം നൽകിയ പെൺകുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി. മഞ്ഞുമൂടിയ കാട്ടിൽ ഉപേക്ഷിച്ച ശേഷം തലയ്ക്ക് രണ്ട് തവണ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. …

കുമ്പള, കളത്തൂരിലെ വീടുകവര്‍ച്ച; കുപ്രസിദ്ധ കവർച്ചക്കാരൻ ഷട്ടര്‍ ജലീലിനെയും കൂട്ടാളിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: കുമ്പള, കളത്തൂരില്‍ വീടു കുത്തിത്തുറന്ന് 9പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും കവര്‍ന്ന കേസിന്റെ തുടര്‍ അന്വേഷണത്തിനായി കുപ്രസിദ്ധ മോഷ്ടാവിനെയും കൂട്ടാളിയെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാലക്കാട്, ചിറ്റൂര്‍, അയിരൂര്‍, കൊളക്കപ്പറമ്പില്‍ ജലീല്‍ എന്ന ഷട്ടര്‍ ജലീല്‍ (36), കാസര്‍കോട്, ആലംപാടിയിലെ അബ്ദുല്‍ ലത്തീഫ് (46) എന്നിവരെയാണ് കുമ്പള പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്.പെരിയ, നാലക്രയിലെ ഇ വി ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്നു ആറേകാല്‍ പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസിലാണ് ഇരുവരെയും ബേക്കല്‍ ഡിവൈ …

സുധാകരന്‍ കടുത്ത നടപടിയിലേക്ക്; പുതിയ പാര്‍ട്ടി രൂപീകരണത്തിലേക്കോ, ബിജെ പിയിലേക്കോ?;അഭ്യൂഹങ്ങൾ പടരുന്നു, നിർണായക വാര്‍ത്താ സമ്മേളനം ഉച്ചയ്ക്ക്

ന്യൂദെല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു നിഷേധിച്ചതിനെ തുടര്‍ന്ന് അസംതൃപ്തനായ മുതിര്‍ന്ന നേതാവും എം പിയുമായ കെ സുധാകരന്‍ കടുത്ത നടപടിയിലേയ്ക്ക്. തീരുമാനം അറിയിക്കാന്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വാര്‍ത്താ സമ്മേളനം വിളിച്ചു. സീറ്റു നിഷേധിച്ചതും തന്റെ എതിരാളിയായ ഒരാളെ കണ്ണൂരില്‍ സ്ഥാനാര്‍ത്തിയാക്കാനുള്ള ഹൈക്കമാന്റിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സുധാകരന്‍. നേതാക്കളോട് ഗുഡ്‌ബൈ പറയുകയും തനിക്ക് തന്റെ വഴിയെന്ന നിലപാട് അറിയിച്ചതായുമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. അതേസമയം സുധാകരന്‍ എം പി സ്ഥാനം രാജിവച്ച് …

പെട്രോള്‍ പൈപ്പ് ലൈനില്‍ പണിക്കെത്തിയ തൊഴിലാളികള്‍ ഡ്രില്ല് ഉപയോഗിച്ച് ഗ്യാസ് പൈപ്പ് ലൈന്‍ തുളച്ചു; നഷ്ടമായത് ടണ്‍ കണക്കിന് വാതകം

തൃശൂര്‍: പെട്രോള്‍ പൈപ്പ് ലൈനില്‍ പണിക്കെത്തിയ തൊഴിലാളികള്‍ ഡ്രില്ല് ഉപയോഗിച്ച് ഗ്യാസ് പൈപ്പ് ലൈന്‍ തുളച്ചതിനെ തുടര്‍ന്ന് ടണ്‍ കണക്കിന് വാതകം ചോര്‍ന്നതായി റിപ്പോര്‍ട്ട്. മണലി-മടവാക്കര റോഡിനുസമീപം കൊച്ചി-സേലം പാചകവാതക പൈപ്പ് ലൈനിലാണ് വാതക ചോര്‍ച്ചയുണ്ടായത്. വീടുകളില്‍ ഉപയോഗിക്കുന്ന 14.2 കിലോയുടെ 63,380 സിലിന്‍ഡറിലുള്ളതിന് തുല്യമായ വാതകമാണ് നഷ്ടമായി കൊണ്ടിരിക്കുന്നത്. 900 ടണ്‍ വാതകം നഷ്ടപ്പെട്ടെന്നു ഫയര്‍ഫോഴ്‌സ് കണക്കാക്കുന്നു. ജീവനക്കാരുടെ തികഞ്ഞ അശ്രദ്ധമൂലമാണ് പൈപ്പ് മാറി ഡ്രില്ല് ചെയ്തതെന്ന് ആരോപണമുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ രാജ്യം കടുത്ത ഗ്യാസ് …

ഭാര്യ മരിച്ചതിന്റെ മനോവിഷമം; ഭര്‍ത്താവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഭാര്യ മരിച്ചതിന്റെ മനോവിഷമത്തിലായിരുന്ന ഭര്‍ത്താവ് വീട്ടിനകത്ത് തൂങ്ങി മരിച്ചു. പനത്തടി, കോളിച്ചാല്‍, പ്രാന്തര്‍കാവ്, ഒനിയന്‍ ഹൗസിലെ സജീവന്‍ (60) ആണ് മരിച്ചത്. സംഭവത്തില്‍ രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.സജീവന്റെ ഭാര്യ ബി വി ശോഭന (53) ഫെബ്രുവരി മൂന്നിനു മരണപ്പെട്ടിരുന്നു. ജനുവരി 28ന് രാത്രി വീട്ടില്‍ എലിയെ കൊല്ലാന്‍ വിഷം വയ്ക്കുന്നതിനിടയില്‍ അബന്ധത്തില്‍ ഗ്ലാസില്‍ അല്‍പ്പം തെറിച്ചു വീഴുകയും ഇക്കാര്യം അറിയാതെ ഗ്ലാസിലെ വെള്ളം കുടിക്കുകയുമായിരുന്നു. അവശത ഉണ്ടായതോടെയാണ് അബന്ധം മനസ്സിലായത്. കോഴിക്കോട് മെഡിക്കല്‍ …

ട്രംപിന്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടാനുള്ള നീക്കം പരാജയപ്പെട്ടു; ഇറാൻ യുദ്ധവുമായി മുന്നോട്ട് പോകാൻ സെനറ്റ് അനുമതി

പി പി ചെറിയാൻ വാഷിംഗ്ടൺ, ഡിസി : ഇറാനുമായുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക അധികാരങ്ങൾ പരിമിതപ്പെടുത്താൻ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന നീക്കം അമേരിക്കൻ സെനറ്റ് തള്ളി. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 47-നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്. കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ഇറാനിൽ സൈനിക നടപടി തുടരുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ബില്ലാണ് പരാജയപ്പെട്ടത്. റിപ്പബ്ലിക്കൻ പാർട്ടിയിലെ ഭൂരിഭാഗം അംഗങ്ങളും ട്രംപിനെ പിന്തുണച്ചപ്പോൾ, ഡെമോക്രാറ്റിക് പാർട്ടിയിലെ ജോൺ ഫെറ്റർമാൻ പ്രമേയത്തെ എതിർത്ത് വോട്ട് …

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞ 18 കാരന്‍ അറസ്റ്റില്‍; ചോദ്യം ചെയ്യലില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞ 18 കാരനെ പൊലീസ് അറസ്റ്റുചെയ്തു. മാര്‍ച്ച് ഏഴിന് രാത്രിയായിരുന്നു കല്ലേറ്. സംഭവത്തിനുശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് എക്‌സ്പ്രസിന് നേരെയായിരുന്നു കല്ലേറ്. ആലുവയ്ക്കും അങ്കമാലിക്കുമിടയില്‍ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ സി 9 കോച്ചിന്റെ ജനാലയുടെ ലാമിനേറ്റഡ് ചില്ലിന് കേടുപാട് സംഭവിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വന്ദേഭാരതിന്റെ കോച്ചിന് പുറത്തുള്ള ക്യാമറയില്‍ പതിഞ്ഞെങ്കിലും കല്ലെറിയുന്ന ആളുടെ മുഖം വ്യക്തമായിരുന്നില്ല. തുടര്‍ന്ന് …

കൂത്തുപറമ്പില്‍ പൊലീസുകാരന്റെ വീടിനു നേരെ ബോംബേറ്; അത്യുഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബ് പൊട്ടാത്തതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

കണ്ണൂര്‍: കൂത്തുപറമ്പ്, ചെറുവാഞ്ചേരിയില്‍ പൊലീസുകാരന്റെ വീടിനു നേരെ ബോംബേറ്. കണ്ണവം പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ യു പി അര്‍ജുന്റെ വീടിനു നേരെയാണ് അത്യുഗ്ര സ്‌ഫോടനശേഷിയുള്ള സ്റ്റീല്‍ ബോംബെറിഞ്ഞത്. ബുധനാഴ്ച രാത്രി 12.40 മണിയോടെയാണ് സംഭവം. വീട്ടു വരാന്തയിലാണ് ബോംബുപതിച്ചത്. സംഭവ സമയത്ത് അര്‍ജുനും ഭാര്യയും മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ബോംബ് പൊട്ടിയിരുന്നുവെങ്കില്‍ വീടു തന്നെ തകര്‍ന്ന് വലിയ ദുരന്തം ഉണ്ടാകുമായിരുന്നുവെന്നു പറയുന്നു. കാലപ്പഴക്കമാണ് ബോംബ് പൊട്ടാത്തതിനു കാരണമെന്നു സംശയിക്കുന്നു. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് …

പാലക്കുന്ന് ഭരണി മഹോത്സവ വെടിക്കെട്ട്; ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസ്

കാസര്‍കോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി മഹോത്സവത്തിന്റെ ഭാഗമായി വെടിക്കെട്ടു നടത്തിയതിനു ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ബേക്കല്‍ പൊലീസ് സ്വമേധയാ കേസെടുത്തു. ക്ഷേത്ര ഭരണ സമിതി ജനറല്‍ സെക്രട്ടറി പി കെ രാജേന്ദ്രനാഥ്, പ്രസിഡണ്ട് അഡ്വ. കെ ബാലകൃഷ്ണന്‍, പടക്കക്കാരന്‍ നീലേശ്വരം ചിറപ്പുറം, പാലക്കാട്ട് ഹൗസിലെ പി വി ദാമോദരന്‍, കണ്ടാല്‍ അറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം കെ അനില്‍കുമാര്‍ കേസെടുത്തത്. പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ മുന്‍വശത്തെ ഗ്രൗണ്ടില്‍ …

ഇസ്രായേൽ ചാരനെ ഇറാൻ തൂക്കിലേറ്റി; മിസൈൽ ആക്രമണവും പ്രത്യാക്രമണവും രൂക്ഷം : പശ്ചിമേഷ്യ യുദ്ധഭീതിയിൽ

പി പി ചെറിയാൻ തെഹ്‌റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഇസ്രായേൽ സ്വദേശി കുറോഷ് കെയ്‌വാനിയെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാനിലെ തന്ത്രപ്രധാനമായ ഇടങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും കൈമാറി എന്നതായിരുന്നു ഇയാൾക്കെതിരെയുള്ള കുറ്റം. മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനിയെ വധിച്ചതിന് പകരമായി ഇസ്രായേൽ നഗരമായ ടെൽ അവീവിന് നേരെ ഇറാൻ ക്ലസ്റ്റർ മിസൈലുകൾ വിക്ഷേപിച്ചു. ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് …

ഗൾഫ് ആക്രമണം: മാനവികതയുടെ മഹാസന്ദേശവുമായി ഇന്ത്യ ഇറാന് മരുന്നുകൾ എത്തിച്ചു

ന്യൂഡെൽഹി:ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തിനിടയിൽ ഇന്ത്യ മാനവികതയുടെ മഹാ സന്ദേശവുമായി ഇറാനിലേക്ക് മരുന്നുകൾ കൈമാറി. അക്രമങ്ങളിൽ പരിക്കേറ്റവർക്കും രോഗബാധിതർക്കും ആവശ്യമായ മരുന്ന് ഇന്ത്യ ,ഡൽഹിയിലെ ഇറാൻ എംബസിക്കു കൈമാറി. മരുന്നുകൾ റോഡ് മാർഗ്ഗം ഇറാനിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്.

ഗൾഫിൽ ചെറിയ പെരുന്നാൾ ആഘോഷം വെള്ളിയാഴ്ച; ഒമാനിൽ തീരുമാനം വ്യാഴാഴ്ച

ദുബായ് : യുഎഇ, സൗദി അറേബ്യ, ഖത്തർ ,കുവൈറ്റ്, ബഹ്റിൻ എന്നീ അഞ്ചു ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച ആഘോഷിക്കും. റമദാൻ 30 പൂർത്തിയാക്കിയാണ് ഈ രാജ്യങ്ങൾ ഇത്തവണ പെരുന്നാൾ ആഘോഷിക്കുക. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്നാണ് ഇത്. ഒമാനിൽ ഇരുപത്തൊമ്പതാം രാവായ വ്യാഴാഴ്ച മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ച പെരുന്നാൾ കൊണ്ടാടും. അല്ലെങ്കിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച ആഘോഷിക്കും. ഒമാനിലെ മതകാര്യ മന്ത്രാലയത്തിന്റെ മാസപ്പിറവി നിരീക്ഷണ സമിതി വ്യാഴാഴ്ച യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കും …

​ഇന്നത്തെ പ്രധാന വാർത്തകൾ

ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷം​റിയാദിൽ മിസൈൽ ആക്രമണം: ഇറാന്റെ ആക്രമണത്തെത്തുടർന്ന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്കേറ്റു. ഖത്തറിലെ ഗ്യാസ് ഹബ്ബിന് നേരെയും മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ​ഇറാൻ ഇന്റലിജൻസ് മന്ത്രി കൊല്ലപ്പെട്ടു: ഇസ്രായേൽ-യുഎസ് സഖ്യം നടത്തിയ ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ സ്ഥിരീകരിച്ചു. ഇതിന് കടുത്ത പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ​ഹോർമുസ് കടലിടുക്കിൽ സംഘർഷം: ഹോർമുസ് കടലിടുക്കിലെ …