എസ്.ഐക്ക് കുത്തേറ്റു; പൊലീസിന് നേരെ ഗുണ്ടാ അക്രമം; രണ്ടുപേര്‍ പിടിയില്‍

തൃശൂര്‍: ഒല്ലൂര്‍ സ്‌റ്റേഷനിലെ എസ്.ഐ വരുണിന് ഗുണ്ടാ ആക്രമണത്തില്‍ കൈക്ക് കുത്തേറ്റു. പരിക്കേറ്റ എസ്.ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുണ്ടാസംഘത്തില്‍പ്പെട്ട രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. മൂര്‍ക്കിനിക്കര കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. മണ്ണുത്തി കൊഴുക്കുള്ളിയില്‍ വച്ചാണ് എസ്.ഐക്ക് നേരെ ഇവര്‍ ആക്രമണം നടത്തിയത്. കഴിഞ്ഞവര്‍ഷം നെല്ലങ്കരയില്‍ മണ്ണുത്തി പൊലീസിന് നേരെ ആക്രമണം നടത്തിയ കേസിലും ഇവര്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. വിഷ്ണു ജിത്തിനെതിരെ മണ്ണുത്തി സ്‌റ്റേഷന്‍ കാപ്പ …

കാസര്‍കോട്ട് കല്ലട്ര മാഹിന്‍; ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കാസര്‍കോട്: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥിത്വത്തിനു വാശിയേറിയ മത്സരം നടന്ന കാസര്‍കോട്ട് കല്ലട്ര മാഹിനെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നു വൈകിട്ടു പ്രഖ്യാപിച്ചു. മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫാണ് സ്ഥാനാര്‍ത്ഥി. പുതുതായി മത്സരിക്കുന്ന കൊല്ലം ജില്ലയിലെ പുനലൂര്‍, ചേലക്കര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പിന്നീടു തീരുമാനിക്കും. 27 മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് മത്സരിക്കുക. അതില്‍ 25 എണ്ണത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ലീഗിന്റെ പ്രമുഖ നേതാക്കന്മാര്‍ സ്ഥാനാര്‍ത്ഥികളാണ്.കാസര്‍കോട്ട് സ്ഥാനാര്‍ത്ഥി പ്രശ്‌നം പാര്‍ട്ടിക്കു കീറാമുട്ടിയായതിനെ തുടര്‍ന്ന് …

രണ്ട് ഉദ്ഘാടനങ്ങള്‍ കഴിഞ്ഞിട്ടും ദേശീയപാത ടോള്‍ഗേറ്റ് ബോര്‍ഡുകള്‍ക്കു കുലുക്കമില്ല; കണ്‍ഫ്യൂഷന്‍ മാറ്റണമെന്ന്

കുമ്പള: ദൂരപരിധി ലംഘിച്ച് സ്ഥാപിച്ച കുമ്പള ആരിക്കാടി ടോള്‍ഗേറ്റ് അടച്ചുപൂട്ടിയിട്ടും ദേശീയപാതയില്‍ വിവിധ ഇടങ്ങളിലായി സ്ഥാപിച്ച ടോള്‍ഗേറ്റ് സൂചനാ ബോര്‍ഡുകള്‍ അതേ പടി നിലനില്‍ക്കുന്നു.ടോള്‍ ബൂത്ത് ഇല്ലാതായതോടെ ബോര്‍ഡുകള്‍ നീക്കം ചെയ്യേണ്ടതായിരുന്നു.അധികൃതര്‍ അതിനു തയാറാകാത്തത് ഡ്രൈവര്‍മാര്‍ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു. കഴിഞ്ഞ ആഴ്ചയാണ് പണി പൂര്‍ത്തിയായ തലപ്പാടി-ചെങ്കള റീച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തത്.സംസ്ഥാന മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഉദ്ഘാടന പരിപാടിയില്‍ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന മന്ത്രിമാര്‍ ഉല്‍ഘാടന …

വാട്‌സ്ആപ്പ് വഴി മതസ്പര്‍ധ വളര്‍ത്തുന്ന വ്യാജസന്ദേശം; യുവാവ് അറസ്റ്റില്‍

മലപ്പുറം: മതസ്പര്‍ധ വളര്‍ത്തുന്ന വ്യാജസന്ദേശങ്ങള്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചെന്ന കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. നടുവട്ടം സ്വദേശിയും നിലവില്‍ കാരത്തൂരില്‍ താമസക്കാരനുമായ ശ്രീജിത്(46) ആണ് അറസ്റ്റിലായത്. ആതവനാട് കാട്ടിലങ്ങാടിയില്‍ ഇയാള്‍ നടത്തുന്ന ഹോട്ടലുമായി ബന്ധപ്പെടുത്തി മതസ്പര്‍ധ ഉണ്ടാക്കുന്നതരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. കുടുംബശ്രീ പ്രവര്‍ത്തകരായ മൂന്ന് സ്ത്രീകള്‍ക്ക് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ സൗകര്യം നല്‍കിയതിന് മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ ഹോട്ടല്‍ അടപ്പിച്ചുവെന്നും പിന്നീട് തുറക്കാന്‍ അനുവദിക്കുന്നില്ലെന്നുമാണ് ഇയാള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചത്. ഇത് പാകിസ്ഥാനാണോ എന്നും യുവാവ് ചോദിച്ചിരുന്നു. …

ദത്തെടുക്കുന്ന അമ്മമാര്‍ക്ക് കുട്ടിയുടെ പ്രായം പരിഗണിക്കാതെ പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ദത്തെടുക്കുന്ന അമ്മമാര്‍ക്ക് കുട്ടിയുടെ പ്രായം പരിഗണിക്കാതെ പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്കു മാത്രമേ പ്രസവാവധിക്ക് അര്‍ഹതയുള്ളൂവെന്ന നിയമ വ്യവസ്ഥ സുപ്രീം കോടതി അസാധുവാക്കി. ദത്തെടുക്കുന്ന അമ്മയ്ക്ക് മറ്റ് അമ്മമാരെ പോലെ പന്ത്രണ്ട് ആഴ്ച പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്നു കോടതി പറഞ്ഞു. മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്കു മാത്രം മെറ്റേണിറ്റി ലീവിന് അനുമതി നല്‍കുന്ന നിയമ വ്യവസ്ഥ ചോദ്യം ചെയ്ത് അഭിഭാഷകയായ ഹംസനന്ദിനി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് …

ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി പരമാധികാര കൗണ്‍സില്‍ സെക്രട്ടറി അലി ലാര്‍ജനി കൊല്ലപ്പെട്ടതായി അഭ്യൂഹം

ജറുസലേം: ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാര്‍ജനി ഇസ്രായേലിന്റെ ഇന്നലെ രാത്രി മുഴുവന്‍ നീണ്ടുനിന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം ഉയരുന്നു.ഇസ്രായേലിലെ വാര്‍ത്ത ഏജന്‍സികള്‍ ആണ് ഇത്തരമൊരു സംശയം പ്രകടിപ്പിച്ചിട്ടുള്ളത്. അതേസമയം അലി ജാരിയാനി മരിച്ചോ അതോ പരിക്കേറ്റിട്ടേയുള്ളോവെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ദ ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു ആക്രമണത്തില്‍ പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് നേതാവ് അക്രം അല്‍ അജൗരിയെ ലക്ഷ്യമിട്ടിരുന്നതായി ഇസ്രായേല്‍ പ്രതിരോധ വിഭാഗം പറഞ്ഞു.ഇറാന്‍ ഭീകര ഗ്രൂപ്പിന്റെ പ്രധാന മേധാവിയാണ് …

നടി വീണാനായര്‍ ഏറ്റുമാനൂരില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

കൊച്ചി: നടി വീണാനായര്‍ ഏറ്റുമാനൂരില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയാകും. വാര്‍ത്താസമ്മേളനം നടത്തി സാബു എം ജേക്കബ് ആണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഏറ്റുമാനൂര്‍ താന്‍ ജനിച്ചുവളര്‍ന്ന നാടാണെന്നും ജനങ്ങളെ സേവിക്കാനുള്ള അവസരമാണ് തനിക്ക് ലഭിക്കുന്നതെന്നും വീണാനായര്‍ പറഞ്ഞു. പഠിക്കുന്ന സമയത്ത് രാഷ്ട്രീയം ഉണ്ടായിരുന്നു. എസ്.എഫ്. ഐ പ്രവര്‍ത്തകയായിരുന്നു. മുതിര്‍ന്നപ്പോള്‍ സാമൂഹ്യ സേവനത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ അത് പരസ്യമായ പ്രവര്‍ത്തനമല്ലായിരുന്നു. തനിക്ക് രാഷ്ട്രീയം ഉണ്ടെങ്കിലും ഏത് പാര്‍ട്ടിയോടാണ് കൂറ് എന്ന കാര്യം ഇതുവരെ ജനങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ മത്സരിക്കാന്‍ അവസരം …

പാചകവാതകക്ഷാമത്തിനു പരിഹാരമായേക്കും; 26000 മെട്രിക് ടണ്‍ പാചക വാതകവുമായി ശിവാലിക് കപ്പല്‍ മംഗ്‌ളൂരുവില്‍ എത്തി

കാസര്‍കോട്: രൂക്ഷമായി തുടരുന്ന പാചകവാതക ക്ഷാമത്തിനു പരിഹാരമായേക്കുമെന്നു പ്രതീക്ഷ; 26,000 മെട്രിക് ടണ്‍ പാചകവാതകവുമായി ശിവാലിക് എല്‍പിജി കപ്പല്‍ മംഗ്‌ളൂരു ന്യൂ തുറമുഖത്ത് എത്തി. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥക്കിടയില്‍ ഹോര്‍മുസ് കടലിടുക്ക് കടന്നാണ് കപ്പലെത്തിയത്. 46,000 മെട്രിക് ടണ്‍ പാചകവാതകവുമായാണ് ശിവാലിക് കപ്പൽ യാത്ര തിരിച്ചത്. ആദ്യം ഗുജറാത്തിലാണ് എത്തിയത്. അവിടെ 20,000 മെട്രിക് ടണ്‍ പാചകവാതകം ഇറക്കിയ ശേഷമാണ് ശിവാലിക് മംഗ്‌ളൂരുവിലെത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ഓര്‍ഡര്‍ ചെയ്ത ലിക്വിഡ് എല്‍പിജിയുമായാണ് കപ്പല്‍ എത്തിയത്. …

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

എറണാകുളം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്നോടിയായാണ് ആന്റണി രാജു , തൊണ്ടി മുതല്‍ കേസില്‍ നെടുമങ്ങാട് കോടതി വിധിച്ച മൂന്നുവര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി വിധി എതിരായതിനാല്‍ അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. തിരുവനന്തപുരത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ നിര്‍ദേശം. എന്നാല്‍ ഇപ്പോള്‍ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു. …

കാസര്‍കോട് ജില്ലയില്‍ 1100036 ലക്ഷം വോട്ടര്‍മാര്‍; കൂടുതല്‍ സ്ത്രീകള്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ 11,000,36 വോട്ടര്‍മാര്‍ ഉള്ളതായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇവരില്‍ 50.65 ശതമാനം സ്ത്രീ വോട്ടര്‍മാരും 49.35 ശതമാനം പേര്‍ പുരുഷന്മാരുമാണ്. ജില്ലയില്‍ 12 ട്രാന്‍സ്ജന്റര്‍ വോട്ടര്‍മാരുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.എസ്‌ഐആര്‍ പൂര്‍ത്തിയാക്കിയ ശേഷം ജില്ലയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടു ശതമാനം വര്‍ധനവുണ്ടായി. ജില്ലയില്‍ 1141 ബൂത്തുകള്‍ ഉണ്ടാകും. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കള്ളപ്പണമൊഴുക്കുന്നതും ലഹരി വസ്തുക്കള്‍ …

ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് എം കമലാക്ഷി അമ്മ അന്തരിച്ചു

കാസര്‍കോട്: ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ നീലേശ്വരം ഏരിയാ സെക്രട്ടറിയും സിപിഎം നേതാവുമായിരുന്ന പുതുക്കൈയിലെ എം കമലാക്ഷി അമ്മ (79) അന്തരിച്ചു. ഭര്‍ത്താവ്: ഒ.വി കുഞ്ഞമ്പു. മക്കള്‍: ആനന്ദന്‍ (സിപിഎം പുതുക്കൈ ലോക്കല്‍ സെക്രട്ടരി , റിട്ട അസിസ്റ്റന്റ് രജിസ്ട്രാര്‍ കോപ്പറേറ്റീവ്), സതീശന്‍, സജീഷ്.

തോക്കില്‍ തിര നിറയ്ക്കുന്നതിന്റെ വീഡിയോ കസിന്‍ പകര്‍ത്തുന്നതിനിടെ യുവാവ് സ്വയം നെഞ്ചില്‍ നിറയൊഴിച്ച് മരിച്ചു; ദൃശ്യങ്ങള്‍ ക്യാമറയില്‍

ന്യൂഡല്‍ഹി: തോക്കില്‍ തിര നിറയ്ക്കുന്നതിന്റെ വീഡിയോ കസിന്‍ പകര്‍ത്തുന്നതിനിടെ യുവാവ് സ്വയം നെഞ്ചില്‍ നിറയൊഴിച്ച് മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ദല്ലുപുരയില്‍ കഴിഞ്ഞദിവസമാണ് സംഭവം.പവന്‍ കുമാര്‍(28) എന്ന ആളാണ മരിച്ചത്. കസിനായ ഹിമാന്‍ഷു തോക്കില്‍ തിര നിറയ്ക്കുന്നതിന്റെ വീഡിയോ പകര്‍ത്തുന്നതിനിടെയാണ് ദാരുണമായ സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. നെഞ്ചില്‍ വെടിയേറ്റ പവന്‍ കുമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ പവന്‍ കുമാറും ഹിമാന്‍ഷുവും സംസാരിച്ചുകൊണ്ടിരിക്കുന്നത് കാണാം. തോക്കില്‍ തിര നിറയ്ക്കുന്നതിന്റെ വീഡിയോ എടുക്കുന്നതിനിടെ സൂക്ഷിച്ച് …

കീഴ്മാല പുതിയ സ്ഥാനം പൂമാല ഭഗവതി ക്ഷേത്രം പുന: പ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം: കലവറ നിറച്ചു

കരിന്തളം: കീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രംപുന: പ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവത്തിന് ഭക്തി നിര്‍ഭരമായ തുടക്കം.പാറക്കോല്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. വൈകിട്ട് ആചാര്യ വരവേല്‍പ്പ്, 7 മണി മുതല്‍ പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍, നൃത്തസന്ധ്യ. നാളെ രാവിലെ 10 മണിക്ക് ആചാര സംഗമവും, രാത്രി 7 മണിക്ക് സാംസ്‌കാരിക സമ്മേളനവും നടക്കും. തുടര്‍ന്ന് ഗ്രേറ്റ് മാജിക് ഷോയും അരങ്ങേറും.19ന് രാവിലെ 6.37 മുതല്‍ …

സ്‌കൂട്ടറില്‍ കാറിടിച്ച് അഞ്ചു വയസ്സുകാരിക്കു ദാരുണാന്ത്യം

പുത്തൂര്‍: ഉപ്പിനങ്ങാടി, കല്ലേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. തണ്ണീര്‍പന്ത, കൊടങ്ങയിലെ ഇസ്മയിലിന്റെ ചെറുമകള്‍ സുഹൈറയാണ് മരിച്ചത്. ഇസ്മയില്‍, മകള്‍ സാജിറ, സാജിറയുടെ മകള്‍ സുഹൈറ എന്നിവര്‍ സ്‌കൂട്ടറില്‍ കല്ലേരിയില്‍ നിന്നു കുപ്പെട്ടിയിലേക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കല്ലേരിയില്‍ എത്തിയപ്പോള്‍ വേണൂര്‍ സ്വദേശി ശിവപ്രസാദ് ഓടിച്ചിരുന്ന കാര്‍ സ് ക്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇസ്മയില്‍ (60), മകള്‍ സാജിറ (33) എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.അപകടം സംബന്ധിച്ച് പുത്തൂര്‍ ട്രാഫിക് പൊലീസ് കേസെടുത്തു.

അവധി എടുത്തതിന് ശമ്പളത്തില്‍ നിന്ന് പണം പിടിച്ചു; ബാങ്ക് മാനേജരെ സെക്യൂരിറ്റി ഗാര്‍ഡ് വെടിവച്ച് കൊന്നു; 2 പേര്‍ അറസ്റ്റില്‍

യുപി: അവധി എടുത്തതിന് ശമ്പളത്തില്‍ നിന്ന് പണം പിടിച്ച ബാങ്ക് മാനേജരെ സെക്യൂരിറ്റി ഗാര്‍ഡ് വെടിവച്ച് കൊന്നു. സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. പഞ്ചാബ് & സിന്ധ് ബാങ്കിന്റെ മാനേജരായ അഭിഷേക് കുമാറാണ്(36) കൊല്ലപ്പെട്ടത്. ബിഹാറിലെ പട്‌ന സ്വദേശിയാണ് മരിച്ച മാനേജര്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് ലോണി ബോര്‍ഡറിലെ ബല്‍റാം നഗര്‍ ശാഖയിലാണ് കൊലപാതകം നടന്നത്. കൊലയ്ക്ക് മുമ്പ് സെക്യൂരിറ്റി ഉദ്യോഗസ്ഥനുമായി ദീര്‍ഘനേരത്തെ വാക്കേറ്റം നടന്നിരുന്നതായി പൊലീസ് പറയുന്നു. മന്‍സൂര്‍പൂര്‍ നിവാസിയായ രവീന്ദര്‍ ഹൂഡയും കൂട്ടാളി ഷീഷ് പാലുമാണ് …

ടി കെ ഗോവിന്ദനെ സിപിഎം പുറത്താക്കി

കണ്ണൂര്‍: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗമായ ടി കെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോവിന്ദനെ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാന്‍ കഴിയില്ല. ഗോവിന്ദന്റേത് പാര്‍ട്ടി വിരുദ്ധ നിലപാടാണ്. ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തെ അങ്ങേയറ്റം നീചമായാണ് ടി കെ ഗോവിന്ദന്‍ അവതരിപ്പിച്ചത്. പല നേതാക്കളുടെയും ബന്ധുക്കളെ സ്ഥാനാര്‍ത്ഥികള്‍ ആക്കുന്നത് അവരുടെ സേവനം കൂടി പരിഗണിച്ചാണ്-രാഗേഷ് പറഞ്ഞു.ടി.കെ ഗോവിന്ദനു പാര്‍ലമെന്ററി …

വിഎസിന്റെ മുന്‍ പിഎ എ. സുരേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നു; മലമ്പുഴയില്‍ മത്സരിക്കും

പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.സുരേഷിന് പാലക്കാട് ഡിസിസി ഓഫീസില്‍ വെച്ച് പ്രസിഡന്റ് എ തങ്കപ്പന്‍ അംഗത്വം നല്‍കി. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ മലമ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുരേഷ് മത്സരരംഗത്തിറങ്ങും. കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചാലുടന്‍ മണ്ഡലത്തില്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് നേരത്തെ സുരേഷ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പ്രവേശനം താന്‍ സ്വയമെടുത്ത തീരുമാനമാണെന്ന് സുരേഷ് വ്യക്തമാക്കി. മലമ്പുഴയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പ് …

ലിഫ്റ്റിനുള്ളില്‍ അപരിചിതനുമായി അടുത്തിടപഴകുന്ന സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; യുവതിയുടെ പരാതിയില്‍ കേസ്

മുംബൈ: ലിഫ്റ്റിനുള്ളില്‍ അപരിചിതനുമായി അടുത്തിടപഴകുന്ന സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന വീട്ടമ്മയുടെ പരാതിയില്‍ മുംബൈ പൊലീസ് കേസെടുത്തു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അന്ധേരിയിലെ ഒരു സൊസൈറ്റിയില്‍ താമസിക്കുന്ന 36കാരിയാണ് പരാതിക്കാരി. സിസിടിവി ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തതിലൂടെ താന്‍ സമൂഹത്തില്‍ അപമാനിക്കപ്പെട്ടുവെന്ന് യുവതി പരാതിയില്‍ പറയുന്നു. 2026 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി ലിഫ്റ്റില്‍ കയറിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമായി അടുത്ത് ഇടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ ലിഫ്റ്റിനുള്ളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. മൂന്ന് …