കോഴിക്കോട്: പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്. പൊങ്കാലയിടുന്നതിനിടെ വിജിഷയുടെ വസ്ത്രങ്ങളിലേക്ക് തീ പടരുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ തീകെടുത്തിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റു.
പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ വിജിഷ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം.






