നെടുമങ്ങാട്: അമിത വേഗതയിലെത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി ആര്യനാട്- നെടുമങ്ങാട് റോഡിലെ ഉഴമലയ്ക്കല്‍ ആശുപത്രിക്ക് സമീപമാണ് അപകടം. ഇരുബൈക്കുകളും അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. രണ്ടുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.
കുളപ്പട പാതിരിമൂല സ്വദേശി ശ്രീലാല്‍ (25), കുളപ്പട മൊന്തിയോട് സ്വദേശി രാജേഷ് (21), കുളപ്പട പത്തേക്കര്‍ സ്വദേശി ബിനോയ് (21) എന്നിവരാണ് മരിച്ചത്. മറ്റൊരു ബൈക്ക് യാത്രികനായ പരുത്തിക്കുഴി ബൈബിള്‍ കോളേജിന് സമീപത്തെ അഭിനവ് (21) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.






