കാസര്‍കോട്: ജോലിയില്‍ നിന്നു പിരിഞ്ഞ കുമ്പള ഡോക്ടേഴ്‌സ് ആശുപത്രി മാനേജര്‍ ആശുപത്രിയുടെ കാറും ഒപ്പം കൊണ്ടുപോയെന്നു പരാതി. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ കാസര്‍കോട് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു കോടതി നിര്‍ദ്ദേശമനുസരിച്ചു കുമ്പള പൊലീസ് കേസെടുത്തു.
ആശുപത്രി മാനേജറായി 2025 ജുലൈ 15ന് ചുമതലയേറ്റ കോഴിക്കോട്, താമരശ്ശേരി ഓമശ്ശേരി, പുത്തൂരിലെ അരീക്കല്‍ മിഥുനെതിരെയാണ് പരാതി. ജോലിയിലിരിക്കെ ഇദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ക്കായി ആശുപത്രി മാനേജ്‌മെന്റ് ഒരു കാര്‍ കൊടുത്തിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. എന്നാല്‍ ജോലി വിട്ടു മടങ്ങുമ്പോള്‍ കാറും കൊണ്ടുപോവുകയായിരുന്നുവത്രെ. കാര്‍ തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും മുന്‍ മാനേജര്‍ അതിനു തയ്യാറാവാതിരുന്നതാണ് പരാതിക്കു കാരണമെന്നു പറയുന്നു.






