എൽ.ഐ.സി.വനിതാ ദിനം ആഘോഷിച്ചു

കാസർകോട്: എൽ.ഐ.സി. ബ്രാഞ്ചിൽ നടന്ന വനിതാ ദിനാഘോഷം ടൌൺ എസ് ഐ സി.ആർ.മൗഷിമ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ എം.പി.ശ്രീജിത്ത്, മഞ്ചേശ്വരം ബ്രാഞ്ച് മാനേജർ മനീഷ രാഘവൻ, മുള്ളേരിയ ബ്രാഞ്ച് മാനേജർ സി.എ.അഭിലാഷ് , കാസർകോട് ബ്രാഞ്ച് അസി. എം, മതിയരശു, ഏജന്റുമാർ, ജീവനക്കാർ പങ്കെടുത്തു.

വനിതകളുടെ മുന്നേറ്റത്തിനു സമൂഹത്തിന്റെ കരുതൽ:ഷാഹിന സലീം

കാസർകോട്:വനിതകളുടെ മുന്നോട്ടുള്ള പ്രയാണത്തിന് സമൂഹം മുന്തിയ പരിഗണന നൽകുന്നുവെന്ന് നഗരസഭ ചെയർപേഴ്സൺ ഷാഹിന സലീം പറഞ്ഞു.കാസർകോട് മർച്ചൻ്റ്സ് വനിതാ വിംഗും കുടുംബശ്രീ കാസർകോട് മുൻസിപ്പാലിറ്റി സി ഡി എസും വനിതാ ദിനത്തോടനുബന്ധിച്ചു നടത്തിയ സ്ത്രീപക്ഷ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വീട്ടിൽ ഒതുങ്ങിയിരുന്ന വനിതൾ ഇന്ന് സമുഹത്തിൽ വലിയ നിലവാരം കൈവരിച്ചു. അതിന് സർക്കാർ വലിയ പിന്തുണ നൽകുന്നു.കുടുംബം നന്നായാൽ സമൂഹം നന്നായി .സമൂഹം നന്നായാൽ നാടും നന്നാവും. അതിനാൽ വനിതകൾ ധൈര്യമായി മുന്നോട്ട് വരണമെന്ന് അവർ …

മുണ്ടപ്പള്ളം – ബെല്ലംപാടി – കെ ജി എൻ റോഡ് ഉദ്ഘാടനം ചെയ്തു

കുമ്പള: 20 ലക്ഷം രൂപ ചിലവിൽ കോൺക്രീറ്റ് ചെയ്ത് നവീകരിച്ച കുമ്പള പഞ്ചായത്തിലെ മുണ്ടപ്പള്ളം -ബെല്ലംപാടി കെ ജി എൻ റോഡ് എ കെ എം അഷ്റഫ് എം എൽ എ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ കാദർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ബൽകീസ് എ , സ്ഥിരം സമിതി ചെയർമാൻമാൻ എ കെ ആരിഫ് , ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഷ്റഫ് കാർളെ …

ഇരകളോടു കരുണ കാട്ടാത്ത സർക്കാർ:വിമൻ ജസ്റ്റിസ്‌ മൂവ്മെന്റ്

കാസർകോട്: ഇരകളോടു കരുണ കാട്ടാത്ത സർക്കാരാണ് സംസ്ഥാനത്തിപ്പോഴെന്നു വിമൻ ജസ്റ്റിസ്‌ മൂവ്മെന്റ് ആരോപിച്ചു. നിരന്തരമായ ചികിത്സാപ്പിഴവുകളും, വീര്യം കൂട്ടുന്ന ബാറുകളും,നീതി വിരാമമില്ലാതെ തുടരുന്നതു ഇതു കൊണ്ടാണെന്നു വനിതാദിന ചർച്ചാ സംഗമo ചൂണ്ടിക്കാട്ടി. നീതി കിട്ടാതെ മുറവിളികൂട്ടുന്ന ഇരകളുടെ പ്രശ്നങ്ങൾക്കു സർക്കാർ എന്ത് പരിഹാരമാണു ഉണ്ടാക്കിയതെന്നു യോഗം ആരാഞ്ഞു. സംസ്ഥാന സമിതി അംഗം സുഫീറ എരമംഗലം ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ജുബൈരിയ സുബൈർ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മെഹ്‌റുന്നിസ, കൗൺസിലർമാരായ ആയിഷ സലാം, തഷ്രീഫ …

വേനൽ മധുരം നീര്‍ച്ചാല്‍: ബേള വേനല്‍ മധുരം പദ്ധതിയിൽ ബദിയടുക്ക പഞ്ചായത്തിലെ ആതിര – മല്ലിക മോഡല്‍ കുടുംബശ്രീകളുടെ തണ്ണിമത്തൻ കൃഷിവിളവെടുത്തു; നാട്ടിൽ ഉൽസവം

ബദിയഡുക്ക: ബേളയിലെ ആതിര, മല്ലിക എന്നീ ജെ.എല്‍. ജി ഗ്രൂപ്പുകളുടെ കൂട്ടായ്മയിൽ നടത്തിയ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ഉത്സവ🙏 പ്രതീതിയിൽ നാട് ആഘോഷിച്ചു. ഏണിയര്‍പ്പ് പാടശേഖരത്തിലെ തരിശ്ശ് ഭൂമിയിലാണ് വിളവെടുപ്പ് നടത്തിയത്. ആതിരയും മല്ലികയും ഒത്തൊരുമിച്ച് നടത്തിയ തണ്ണി മത്തന്‍ കൃഷി മറ്റു കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് മാതൃകയാവട്ടെയെന്നും കൃഷിയില്‍ നിന്നും ഇന്നത്തെ യുവ തലമുറ പിന്തിരിയുമ്പോള്‍ അവര്‍ക്ക് ഇത്തരം പ്രവൃത്തികള്‍ വഴിക്കാട്ടിയാവട്ടെയെന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് അംഗം അശ്വതി പറഞ്ഞു. നൂറ് മേനി വിളവെടുത്ത് മറ്റു …

പാപിത്തടുക്ക- നീരാമൂലെ -ഗുരി നേരോൾ റോഡ് : കെ സുരേന്ദ്രനു ബി.ജെ.പി. മണ്ഡലം കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ

പെർള: എന്മകജെ പഞ്ചായത്തിലെ നൽക്ക വാർഡിലെ പാപിതടുക്ക -നീരാമൂലെ – ഗുരിനേരോൾ റോഡിന്റെ വികസനത്തിന്‌ 30 ലക്ഷം രൂപ അനുവദിച്ച രാജ്യസഭാംഗം ഡോ.പി ടി ഉഷഎം.പി.യേയും അതിനായി പരിശ്രമിച്ച ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനേയും ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. പതിനഞ്ചു ദിവസo മുൻപ് കെ സുരേന്ദ്രൻ എന്മകജെ പഞ്ചായത്ത്‌ സന്ദർശിച്ചപ്പോൾ 18വാർഡിലെ ബിജെപി മെമ്പർ ജഗദീഷ് കുലാൽ പ്രസ്തുത റോഡിന്റെ ശോചനീയാവസ്ഥ എടുത്തു കാട്ടിയിരുന്നു. വാർഡ് മെമ്പർക്ക് വാക്ക് നൽകി പതിനഞ്ചു …

യുകെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടി; നിര്‍മ്മാതാവ് ജോബി ജോര്‍ജിന് നാല് വര്‍ഷം തടവ്

കൊച്ചി: യുകെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജിനെ കോടതി നാല് വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു. പിഴയായി 66. 5 ലക്ഷം രൂപയും അടയ്ക്കണം. ജോബിയുടെ ഭാര്യ സുനി മോളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. രണ്ടുകേസുകളിലായാണ് കോടതി ജോബിയെ ശിക്ഷിച്ചത്. കൊച്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതിയാണ് വിധി പ്രസ്താവിച്ചത്. മൂവാറ്റുപുഴ സ്വദേശിയായ രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികള്‍ എന്നിവരാണ് പരാതിക്കാര്‍. യുകെ വിസ നല്‍കാമെന്ന വാഗ്ദാനത്തില്‍ 2011ല്‍ …

വില്‍പനയ്ക്ക് വച്ചത് ചത്ത കോഴികളെ; കടയ്ക്ക് പൂട്ടിട്ട് നഗരസഭ

മലപ്പുറം: ചത്ത കോഴികളെ വില്‍പനയ്ക്ക് വച്ച കടയ്ക്ക് നഗരസഭ പൂട്ടിട്ടു. കോട്ടക്കല്‍ നഗരസഭയിലെ ഇന്ത്യനൂരിലെ ചിക്കന്‍ സ്റ്റാള്‍ ആണ് നഗരസഭാ ആരോഗ്യ വിഭാഗം പൂട്ടിച്ചത്. ചത്ത കോഴികളെ ഇവിടെ വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് അധികൃതരുടെ കണ്ടെത്തല്‍. 25 പെട്ടികളിലായി സൂക്ഷിച്ചിരുന്ന നിരവധി കോഴികളെ ചത്ത നിലയില്‍ കണ്ടെത്തി. ഇതില്‍ പലതും പുഴുവരിച്ചതും ദുര്‍ഗന്ധം വമിക്കുന്നതുമായിരുന്നു. പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. സ്ഥാപനം …

ശുചിമുറിയില്‍ വെള്ളമില്ല, വഴിനീളെ മാലിന്യം, സുരക്ഷാ വീഴ്ചയും; രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ബംഗാള്‍ സന്ദര്‍ശനം വിവാദത്തില്‍

കൊല്‍ക്കത്ത: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ബംഗാള്‍ സന്ദര്‍ശനം വിവാദത്തില്‍ കലാശിച്ചു. രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കമുള്ള പ്രമുഖര്‍ എത്താത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെ രാഷ്ട്രപതിക്ക് അനുവദിച്ച ശുചിമുറിയില്‍ വെള്ളമുണ്ടായിരുന്നില്ലെന്നും വഴിനീളെ മാലിന്യം തള്ളിയെന്നുമുള്ള ആരോപണവും ഉയര്‍ന്നു. സുരക്ഷാ വീഴ്ചകള്‍ അടക്കം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം മറുപടി ആവശ്യപ്പെട്ടു. പ്രോട്ടോക്കോള്‍, വേദി, റൂട്ട് ക്രമീകരണങ്ങള്‍ എന്നിവ നിയന്ത്രിക്കുന്ന ‘ബ്ലൂ ബുക്ക്’ നിയമങ്ങള്‍ ലംഘിച്ചതായും വിശദമായ വിശദീകരണം നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി …

കുമ്പള ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്റര്‍ നവീകരണം ത്വരിതപ്പെടുത്തണം: മൊഗ്രാല്‍ ദേശീയവേദി

മൊഗ്രാല്‍: തീരദേശ മേഖലയായ കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തത്ത് ഫാമിലി ഹെല്‍ത്ത് സെന്റര്‍ നവീകരണം വേഗത്തിലാക്കണമെന്നു മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികള്‍ക്കുകൈമാറി. ആശുപത്രിയുടെ നവീകരണത്തിനു ഫണ്ട് അനുവദിച്ചിട്ടും കഴിഞ്ഞ ഒരു പതിറ്റാണ്ടായി പണി മുടങ്ങിക്കിടക്കുന്നു. ദിവസേന 500- വോളം രോഗികള്‍ ഈ സര്‍ക്കാര്‍ ആശുപത്രിയെ തേടിയെത്തുന്നു. നിലവിലെ ആശുപത്രി കെട്ടിടത്തില്‍ അടിസ്ഥാന സൗകര്യ വികസനം ഇല്ലാത്തത് രോഗികള്‍ക്ക് വലിയ ദുരിതമാക്കുകയാണ്.കഴിഞ്ഞ മഴക്കാലത്ത് 60 വര്‍ഷീ പഴക്കമുള്ള ഓട് മേഞ്ഞ …

പാലിയേറ്റീവിനും ശുചിത്വത്തിനും മുളിയാറില്‍ മുന്‍ഗണന: ടൂറിസം വ്യവസായ- ടെക്‌നോപാര്‍ക്കുകള്‍ക്ക് പഞ്ചായത്ത് ബജറ്റില്‍ നിര്‍ദ്ദേശം

ബോവിക്കാനം: പാലിയേറ്റീവ് സൗഹൃദ പഞ്ചായത്തായും സമ്പൂര്‍ണ ശുചിത്വ ഗ്രാമമായും മുളിയാറിനെ മറ്റിയെടുക്കാനും ടൂറിസത്തിനും ടെക്‌നോവ്യവസായത്തിനും പ്രത്യേക പരിഗണ നല്‍കാനും മുളിയാര്‍ പഞ്ചായത്തു ബജറ്റ് നിര്‍ദേശിച്ചു.വനമേഖലയായ മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ വന-പരിസ്ഥിതി -ജൈവവൈവിധ്യ – ടൂറിസമുള്‍പ്പെടെ മൃഗശാലയും, സ്‌നേയ്ക്ക് പാര്‍ക്കും വിഭാവനം ചെയ്യുന്ന നിര്‍ദ്ദേശങ്ങളെ ഭരണ സമിതി ഐക്യകണ്‌ഠേന സ്വാഗതം ചെയ്തു.കാര്‍ഷിക വിളവുകള്‍ക്ക് മാര്‍ക്കറ്റ് കണ്ടെത്തി ഇടനിലക്കാരില്ലാതെ വിറ്റ് കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കാന്‍ സംവിധാനമൊരുക്കും.ബേക്കല്‍ ഫെസ്റ്റ് മോഡലില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കലാ കായിക സാംസ്‌കരിക സമിതികളുടെ സഹായത്തോടെ …

എസ്എസ്എൽസി പരീക്ഷ: തുടർച്ചയായ കറ ണ്ട് കട്ട് ഒഴിവാക്കണം: പേരടുക്കം മഹാത്മജി വായനശാല

മുളിയാർ : എസ്എസ്എൽസി പരീക്ഷ സമയത്ത് തുടർച്ചയായുണ്ടാവുന്ന കറണ്ട് കട്ട് , ഉടൻ ഒഴിവാക്കണമെന്ന് പേരടുക്കം മഹാത്മജി വായനശാല ഗ്രന്ഥാലയം കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ പഠന സമയത്തും പരീക്ഷ സമയങ്ങളിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വൈദ്യുതി തടസ്സം അനുഭവപ്പെട്ടിരുന്നെന്നു യോഗം ചൂണ്ടിക്കാട്ടി.പ്രസിഡൻറ് രഘു, പി രാധാകൃഷ്ണൻ,സെക്രട്ടറി സത്യൻ കെ പ്രസംഗിച്ചു.

മമ്മൂട്ടി തന്നെ ഫോണില്‍ വിളിച്ചു; വിവാദം അവസാനിപ്പിക്കണമെന്ന് റഫീഖ്

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ഒരുക്കിയ ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കുന്നതിനിടെ നടന്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഫീഖ് വിവാദത്തില്‍ പ്രതികരിച്ചത്. മമ്മൂട്ടി തന്നെ നേരിട്ട് ഫോണില്‍ വിളിച്ചതായും തങ്ങള്‍ക്കിടയില്‍ യാതൊരുവിധ അസ്വാരസ്യങ്ങളുമില്ലെന്നും റഫീഖ് പറഞ്ഞു. മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ടാണ് താന്‍ അവിടെ എത്തിയത്. ആ സമയത്ത് മമ്മൂട്ടിയെ കണ്ടപ്പോള്‍ നടന് തിരക്കും ബഹളവും മൂലം അലോസരമുണ്ടാകരുത് എന്ന കരുതലോടു കൂടിയാണ് അവിടെ ഇടപെട്ടത്. ഒരു …

കുഞ്ഞിനെ കാണിക്കാമെന്ന് പറഞ്ഞ് പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വിളിച്ചുവരുത്തി കാറിനുള്ളില്‍ കയറ്റി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുവാവിനെതിരെ കേസ്

വര്‍ക്കല: കുഞ്ഞിനെ കാണിക്കാമെന്ന് പറഞ്ഞ് പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വിളിച്ചുവരുത്തി കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വര്‍ക്കലയില്‍ കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ ഭര്‍ത്താവ് സിജുസോമനെതിരെയാണ് പൊലീസ് കേസെടുത്തത്. കുടുംബ വഴക്കിനെ തുടര്‍ന്ന് പിരിഞ്ഞുതാമസിക്കുകയാണ് ദമ്പതികള്‍. കുഞ്ഞിനെ കാണിക്കാമെന്ന് പറഞ്ഞാണ് സിജു ഭാര്യയെ വിളിച്ചുവരുത്തിയത്. മകന് ഭക്ഷണവുമായെത്തിയ യുവതിയോട് റോഡില്‍ നിന്ന് ഭക്ഷണം കൊടുക്കുന്നത് എങ്ങനെയെന്ന് ചോദിച്ച് കാറില്‍ കയറ്റുകയായിരുന്നു. കാറിനകത്ത് കയറിയ യുവതിയുടെ വായില്‍ തുണി തിരുകിയശേഷം ക്രൂരമായി മര്‍ദ്ദിച്ചു. …

കാസര്‍കോട് മെഡിക്കല്‍ കോളേജ് പരിമിതിയില്‍; കോളേജ് കോമ്പൗണ്ടിലെ മരം മുറി ധൃതഗതിയില്‍

പെര്‍ള(കാസര്‍കോട്): കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് പരിമിതികളിലും അസൗകര്യങ്ങളിലും വീര്‍പ്പു മുട്ടുമ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി കോമ്പൗണ്ടിലെ വിലപിടിപ്പുള്ളതും അല്ലാത്തതുമായ മരങ്ങള്‍ ഒരു നിയന്ത്രണവും തടസ്സവുമില്ലാതെ മുറിച്ചു മാറ്റുന്നതു പതിവായിരിക്കുന്നു. ഇതിനെക്കുറിച്ചു ചോദിക്കാനും പറയാനും ആരുമില്ലാത്തതു കാടുകള്ളന്മാര്‍ക്കു സുവര്‍ണ്ണാവസരമായിരിക്കുകയാണ്.മരങ്ങള്‍ വിറകിനു വേണ്ടിയാണ് മുറിച്ചു കൊണ്ടു പോവുന്നതെന്നു മരം കൊള്ള സംഘം പറയുന്നുണ്ടെങ്കിലും അതാരും വിശ്വസിക്കുന്നില്ല. അവധി ദിവസമായ ഞായറാഴ്ച അഞ്ചു തൊഴിലാളികളെക്കൊണ്ടു മരം മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് സെക്യൂരിറ്റിക്കാര്‍ പോലും ഇതു കണ്ടില്ലെന്നു നടക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. …

കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനല്‍ ചൂട് രൂക്ഷമായിക്കൊണ്ടിരിക്കെ സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിച്ചു.എട്ട് ജില്ലകളില്‍ ഇന്ന് ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലാണ് ഗ്രീന്‍ അലര്‍ട്ട്. നേരിയതോ ഇടത്തരമോ ആയ മഴ ഉണ്ടാകുമെന്നാണ് ഗ്രീന്‍ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചൂടിന് മഴ ആശ്വാസമാകുമെങ്കിലും ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്‌തെന്ന പരാതി ഹൈക്കോടതി റദ്ദാക്കി; അഡ്വ. നിഖില്‍ നാരായണന്‍ കുറ്റവിമുക്തന്‍

കൊച്ചി: പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ നിഖില്‍ നാരായണന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി ഹൈക്കോടതി റദ്ദാക്കി. ഇത് സംബന്ധിച്ച് യുവതി കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ പരാതിയും കാസര്‍കോട് വനിതാ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളും വിചാരണ കൂടാതെ ഹൈക്കോടതി റദ്ദ് ചെയ്തു.അഡ്വ. നിഖില്‍ നാരായണനെ കോടതി കുറ്റവിമുക്തനാക്കി. യുവതിയുടെ പരാതിയിലുള്ള കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെ വിചാരണ കൂടാതെ ഹൈക്കോടതി റദ്ദാക്കിയത്. അഭിഭാഷകന്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് 2023 …

മഞ്ചേശ്വരത്ത് ജയാനന്ദ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ജില്ലാ കമ്മിറ്റി അംഗം ജയാനന്ദയെ തീരുമാനിച്ചു. ജില്ലാ നേതൃയോഗമാണ് ഈ തീരുമാനമെടുത്തത്. നേരത്തെ മഞ്ചേശ്വരം മണ്ഡലത്തില്‍ ഷാനവാസ് പാദൂരിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. എന്നാല്‍ ഷാനവാസ് സ്ഥാനാര്‍ത്ഥിയായാല്‍ അത് ബിജെപിക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ മാറ്റിയത്. ഉദുമയില്‍ സി.എച്ച് കുഞ്ഞമ്പുവും തൃക്കരിപ്പൂരില്‍ വിപിപി മുസ്തഫയും ആയിരിക്കും സ്ഥാനാര്‍ത്ഥികളെന്ന് ഏതാണ്ട് തീരുമാനിച്ചിട്ടുണ്ട്.