പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമം: എംഡിഎംഎയുമായി ചെങ്കള, റഹ്‌മത്ത് നഗര്‍ സ്വദേശി കന്യപ്പാടിയില്‍ അറസ്റ്റില്‍
കാസര്‍കോട്: 3.01 ഗ്രാം എംഡിഎംഎയും 16,700 രൂപയുമായി യുവാവ് അറസ്റ്റില്‍. ചെങ്കള, റഹ്‌മത്ത് നഗറിലെ മനിയടുക്കം ഹൗസിലെ സി സെഡ് നുഹ്‌മാ(25)നെയാണ് ബദിയഡുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ അനൂപും സംഘവും അറസ്റ്റു ചെയ്തത്.വെള്ളിയാഴ്ച ഉച്ചക്ക് 1.30മണിയോടെ നീര്‍ച്ചാല്‍, കന്യപ്പാടിയിലാണ് സംഭവം. എസ്‌ഐ ടി രൂപേഷും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയിലാണ് കന്യപ്പാടിയില്‍ എത്തിയത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന യുവാവ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്നു പറയുന്നു. സംശയം തോന്നി യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി ദേഹ പരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎയും …