ഇറാൻ കപ്പൽ കൊച്ചി തുറമുഖത്ത്

കൊച്ചി:ഇറാന്റെ ഐ ആർ ഐ എസ് ലാവൺ പടക്കപ്പൽ യന്ത്രത്തകരാറിനെത്തുടർന്നു കൊച്ചി തുറമുഖത്ത് സുരക്ഷിതമായി നങ്കൂരമിട്ടു. കപ്പലിൽ ഉണ്ടായിരുന്ന 183 സൈനികരെയും ഇന്ത്യ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഫെബ്രുവരി 28ന് ഇറാൻ നടത്തിയ അഭ്യർത്ഥന പരിഗണിച്ചാണ് കപ്പൽ കൊച്ചി തീരത്ത് അടുപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഈ കപ്പൽ അമേരിക്ക ആക്രമിച്ചുവെന്നു ആശങ്കയുണ്ടായിരുന്നു. അതേസമയം ഇറാന്റെ മറ്റൊരു യുദ്ധ കപ്പലായ ഐ.ആർ.ഐ.എസ് ബുഷർ ശ്രീലങ്കയുടെ കൊളംബോ തുറമുഖത്ത് ഉണ്ട് . വിശാഖപട്ടണത്ത് നടന്ന നാവിക അഭ്യാസപ്രകടനത്തിനുശേഷം മടങ്ങുകയായിരുന്ന ഇറാന്റെ ഐആർ ഐഎസ് ദേന എന്ന കപ്പലിനെ അമേരിക്ക ആക്രമിച്ചിരുന്നു. അതിനു ശേഷമാണ് ലാവൺ കപ്പലിൽ നിന്നു സന്ദേശമുണ്ടാകാതിരുന്നതിനെത്തുടർന്നു അമേരിക്ക ആക്രമിച്ചതാവുമെന്ന് ആ ശക ഉയർന്നത്. ലാവൺ കപ്പലിന്റെ യന്ത്ര തകരാറുകൾ കൊച്ചിയിൽ പരിഹരിച്ചു കൊണ്ടിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page