മംഗ്‌ളൂരു: പഴയ തറവാട് വീടിന്റെ ഓടിളക്കി അകത്തു കടന്ന കവര്‍ച്ചക്കാര്‍ 20 പവന്‍ സ്വര്‍ണ്ണവും രണ്ടു ലക്ഷം രൂപയും കവര്‍ച്ച ചെയ്തു. ഉഡുപ്പി, ബൈന്ദൂരിലെ പരമേശ്വരയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ പരമേശ്വരയും മകനും മകന്റെ ഭാര്യയുമാണ് താമസം. കഴിഞ്ഞ ദിവസം മൂവരും ബന്ധുവീട്ടില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. അലമാരകൾ കുത്തിത്തുറന്നാണ് സ്വര്‍ണ്ണവും പണവും കൈക്കലാക്കിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.







