കൊച്ചി: എറണാകുളം പോസ്റ്റല്‍ ഓഫീസിന് നേരെ രാവിലെയുണ്ടായ ബോംബ് ഭീഷണി വ്യാജമാണോ എന്ന് അധികൃതര്‍ സംശയിക്കുന്നു. സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. രാവിലെ ബോംബ് ഭീഷണി ഉയര്‍ന്ന ഉടനെ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വ്യാപകമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.







