മുംബൈ: നാഗ്പൂരിലെ സ്ഫോടക വസ്തു ഫാക്ടറിയിൽ വൻ സ്ഫോടനം. 17 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത് .
ഞായറാഴ്ച രാവിലെ യാണ് രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. സൈന്യത്തിന് ഉൾപ്പെടെ സ്ഫോടക വസ്തുക്കൾ നിർമ്മിച്ച് നൽകുന്ന വൻകിട ഫാക്ടറിയായ എസ്.ബി.എൽ ലിമിറ്റഡിൽ ആണ് സ്ഫോടനം നടന്നത് .കാരണം വ്യക്തമല്ല. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി.







