ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു; നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി

ആലപ്പുഴ: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ഹൃദയാഘാതം അനുഭവപ്പെട്ടു. ഇതോടെ നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചു കയറി കേടുപാടുകള്‍ സംഭവിച്ചു. മാവേലിക്കര നടക്കാവില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് അപകടം. ഡ്രൈവര്‍ പ്രദീപിനെ ഉടന്‍ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. യാത്രക്കിടെ ഡ്രൈവര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമാവുകയായിരുന്നു. അപകടത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നെല്ലിക്കട്ടയില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം: ഗുരുതരമായി പരിക്കേറ്റ മകനും മരിച്ചു; മരണം രണ്ടായി, നാട് കണ്ണീരില്‍

കാസര്‍കോട്: നെല്ലിക്കട്ടയില്‍ കര്‍ണ്ണാടക കെ എസ് ആര്‍ ടി സി ബസും കാറും കഴിഞ്ഞ ശനിയാഴ് രാവിലെ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. നെല്ലിക്കട്ടയില്‍ താമസക്കാരനായ ഷംസുദ്ദീന്‍ പൈക്ക (68)യുടെ മകന്‍ സല്‍മാന്‍ ഫാരിസ് (22) ആണ് വ്യാഴാഴ്ച ഉച്ചയോടെ ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച രാവിലെ ഉണ്ടായ അപകടത്തില്‍ ഷംസുദ്ദീന്‍ പൈക്ക അന്നു തന്നെ മരണപ്പെട്ടിരുന്നു.വിദ്യാനഗര്‍- ബദിയഡുക്ക പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയായ താഴെ നെല്ലിക്കട്ടയിലാണ് അപകടമുണ്ടായത്. സല്‍മാന്‍ …

കെ. സുരേന്ദ്രന്‍ ചുമരെഴുതി ഉദ്ഘാടനം ചെയ്തു; ജില്ലയില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമായി

കാസര്‍കോട്: ജില്ലയില്‍ ദേശീയ ജനാധിപ്യ സഖ്യത്തിന്റെ (എന്‍ഡിഎ)തെരഞ്ഞെടുപ്പു പ്രചരണത്തിനു തുടക്കമായി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കാസര്‍കോട്ട് ചുമരെഴുത്ത് നടത്തിക്കൊണ്ടാണ് പ്രചാരണത്തിനു തുടക്കമിട്ടത്.കോഴിക്കോട് മേഖലാ പ്രസിഡണ്ട് കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി, സുധാമാ ഗോസാഡ, ജില്ലാ പ്രസിഡണ്ട് എംഎല്‍ അശ്വിനി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ബാബുരാജ്, ജില്ലാ വൈസ് പ്രസിഡണ്ട് പി. രമേശന്‍, നേതാക്കളായ സുകുമാര്‍ കുതിരപ്പാടി, വീണാ അരുണ്‍ ഷെട്ടി, എം ഗോപാലകൃഷ്ണ, എന്‍ സതീഷ്, വരപ്രസാദ് കോട്ടക്കണി, അനിതാ നായിക്, അശോകന്‍ …

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെ പരക്കെ അക്രമം; തലശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ റീത്ത്

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനു നേരെ റെയില്‍വെ സ്‌റ്റേഷനില്‍ കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പരക്കെ അക്രമം. നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് വന്‍ നാശനഷ്ടം.കോടിയേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു തീയിട്ടു. കല്ലില്‍താഴെ, പാറാലിലുള്ള ഓഫീസിനു ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തീയിട്ടത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. അക്രമത്തിനു പിന്നില്‍ സി പി എം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.കണ്ണൂര്‍ മാലൂരില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെയും അക്രമം ഉണ്ടായി. പട്ടാരിയിലെ കോണ്‍ഗ്രസ് …

ക്ഷേത്രദര്‍ശനത്തിനെത്തിയ ദളിതരെ തടഞ്ഞു ജാതിപ്പേരുവിളിച്ചു അധിക്ഷേപിച്ച വെളിച്ചപ്പാട് അറസ്റ്റില്‍; 5 പേര്‍ക്കെതിരെ കേസ്

ബംഗളൂരു: ക്ഷേത്ര ദര്‍ശനത്തിനെത്തിയ ദളിതരെ തടഞ്ഞു ജാതിപ്പേരു പറഞ്ഞു അധിക്ഷേപിച്ച വെളിച്ചപ്പാടനെ പൊലീസ് അറസ്റ്റ് ചെയ്തു. വെളിച്ചപ്പാടന്‍ തുരുവക്കരെ അരസമ്മ ക്ഷേത്രത്തിലെ നാരായണപ്പ എന്നയാളെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്ക് ഒത്താശ ചെയ്ത പ്രഭ, കാന്തണ്ണ, അമൂല്യ, പുട്ടെഗൗഡ, പത്മ തുടങ്ങിയവര്‍ക്കെതിരെ എസ് സി- എസ് ടി പീഡന നിയമമനുസരിച്ചു എഫ് ഐ ആര്‍ രജിസ്‌ററര്‍ ചെയ്തു.തുരുവക്കരെ താലൂക്കിലെ ഗോണി ഗ്രാമത്തിലെ അരസമ്മ ക്ഷേത്ര ദര്‍ശനത്തിനെത്തി ദളിത് ദമ്പതികളെ വെളിച്ചപ്പാടെന്നവകാശപ്പെട്ടു നാരായണപ്പ എന്നയാള്‍ വഴിയിലിരുന്നു വഴി തടയുകയായിരുന്നു. ദളിതരായ …

മന്ത്രി വീണയെ ആക്രമിച്ചെന്ന പ്രചാരണം പച്ചക്കള്ളമെന്ന് സതീശന്‍; മന്ത്രിയുടെ അടുത്തേക്ക് പ്രവര്‍ത്തകര്‍ പോയിട്ടില്ല; എല്ലാം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ

കൊച്ചി: മന്ത്രി വീണ ജോര്‍ജ് ആക്രമിക്കപ്പെട്ടെന്ന സിപിഎം ആരോപണം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മന്ത്രിയുടെ കൈയിലെ മുറിവ് നേരത്തെ ഉള്ളതാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ അടുത്തേക്ക് പ്രവര്‍ത്തകര്‍ പോയിട്ടില്ല. മന്ത്രിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പച്ചക്കള്ളമാണ് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് അപലപിച്ചു. സ്പീക്കര്‍ എ.എന്‍ ഷംസീറും മന്ത്രി വീണാ ജോര്‍ജും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ആരോപണം. സ്പീക്കറെ കാണുന്നതിന് മുമ്പ് …

പഞ്ചിക്കല്ലില്‍ രണ്ടു മക്കളെ ഉപേക്ഷിച്ച് 35 കാരി കാമുകനൊപ്പം പോയി; കാഞ്ഞങ്ങാട്ട് 22 കാരി പാലക്കാട്ടെ ആണ്‍ സുഹൃത്തിനൊപ്പം സ്ഥലം വിട്ടു, വെള്ളരിക്കുണ്ടില്‍ നിന്നു കാണാതായ യുവതി കാമുകനെ വിവാഹം കഴിച്ച ശേഷം പൊലീസില്‍ കീഴടങ്ങി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം ഭര്‍തൃമതിയടക്കം മൂന്നു യുവതികളെ കാണാതായി. ഇവരില്‍ ഒരാള്‍ കാമുകനെ വിവാഹം കഴിച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാലോം അതിരുമാവിലെ പി കെ മധുവിന്റെ മകള്‍ ബീന (19)യാണ് കാമുകനായ രഞ്ജിത്തിന്റെ കൂടെ ഒളിച്ചോടിപ്പോയി വിവാഹിതയായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ബീനയെ കാണാതായത്. പിതാവ് നല്‍കിയ പരാതിയിന്മേല്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് ബീന പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കൂടെ കാമുകനായ …

വാഹന പരിശോധനയ്ക്കിടെ എ.എസ്.ഐയെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം; പരിക്കേറ്റ ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍

കൊച്ചി: വാഹന പരിശോധനയ്ക്കിടെ എ.എസ്.ഐയെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍ എ.എസ്.ഐ പി.എന്‍ സന്തോഷിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പരിക്കേറ്റ എ.എസ്.ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹന പരിശോധനയ്ക്കിടെ ബൊലോറോ കാറാണ് എ.എസ്.ഐ യെ ഇടിച്ച് തെറിപ്പിച്ചത്. ബോണറ്റിലേക്ക് വീണ എ.എസ്.ഐയുമായി 20 മീറ്ററോളം കാര്‍ ഓടി. കാര്‍ ബ്രേക്ക് ഇട്ടതോടെ എ.എസ്.ഐ റോഡിലേക്ക് തെറിച്ചുവീണു. സംഭവത്തിനുശേഷം നിര്‍ത്താതെ പോയ കാര്‍ കൊല്ലത്തുവച്ച് പിടികൂടി. കാറിലുണ്ടായിരുന്ന ഷംനാദ്, ഇര്‍ഷാദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ …

അന്താരാഷ്ട്ര ബുക്കർ പ്രൈസ് പട്ടികയിൽ ഇന്ത്യൻ വംശജ പത്മ വിശ്വനാഥൻ

പി പി ചെറിയാൻ ലിറ്റിൽ റോക്ക്:(ടെക്സാസ് ) 2026-ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് ലോങ്ങ്‌ലിസ്റ്റിൽ ഇന്ത്യൻ വംശജയായ കനേഡിയൻ എഴുത്തുകാരിയും നാടകകൃത്തുമായ പത്മ വിശ്വനാഥൻ ഇടംപിടിച്ചു. ബ്രസീലിയൻ എഴുത്തുകാരി അന പൗള മായയുടെ ഓൺ ഏർത് ആസ് ഇറ്റ് ഈസ് ബെനീത്‌ എന്ന പോർച്ചുഗീസ് നോവലിന്റെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് ഈ അംഗീകാരം. 58 വയസ്സുകാരിയായ പത്മ നിലവിൽ അർക്കൻസാസ് സർവ്വകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് പ്രൊഫസറാണ്. 50,000 പൗണ്ട് (ഏകദേശം 52 ലക്ഷം രൂപ) ആണ് പുരസ്കാര തുക. …

പ്ലാസ്റ്റിക് ശേഖരണത്തിനിടെ ലഭിച്ച ഡയമണ്ട് ആഭരണം ഉടമയ്ക്ക് തിരികെ നല്‍കി ഹരിത കര്‍മസേനയുടെ മാതൃക; സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം

തൃക്കരിപ്പൂര്‍: പ്ലാസ്റ്റിക് ശേഖരണത്തിനിടെ ലഭിച്ച ഡയമണ്ട് ആഭരണം ഉടമയ്ക്ക് തിരികെ നല്‍കി ഹരിത കര്‍മസേനയുടെ മാതൃക. രണ്ടുലക്ഷത്തിന്റെ ഡയമണ്ട് ആഭരണമാണ് ഹരിതകര്‍മസേന ഉടമയ്ക്ക് തിരിച്ചുനല്‍കിയത്. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്ലാസ്റ്റിക് ശേഖരിക്കുകയായിരുന്നു സംഘം. ഇതിനിടെ കനറാ ബാങ്ക് ശാഖാ പരിസരത്തെത്തിയപ്പോള്‍ ഹരിതകര്‍മ സേനാംഗമായ ഉഷയ്ക്ക് തറയില്‍ നിന്ന് ആഭരണം കണ്ടുകിട്ടി. പരിശോധിച്ചപ്പോള്‍ രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ഡയമണ്ടിന്റെ നെക്ലസ് ആണെന്ന് തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുല്ലയെയും വിഇഒ റാഷിദിനെയും വിവരം …

വനിതാ പൊലീസുകാരിയുടെ കൈവിരല്‍ ഒടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍; പിടിയിലായത് ഹൊസങ്കടിയിലെ ലോഡ്ജ് മുറിയില്‍ യുവതീ യുവാക്കളുടെ നഗ്ന ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഘാംഗം

കാസര്‍കോട്: അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിനിടയില്‍ വനിതാ പൊലീസുകാരിയുടെ കൈവിരല്‍ ഒടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍. ഹൊസബെട്ടുവിലെ മൊയ്‌നുദ്ദീന്‍ സമാ(33)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെ മംഗ്‌ളൂരു, കല്ലാപ്പു പച്ചക്കറി മാര്‍ക്കറ്റില്‍ വച്ചാണ് അറസ്റ്റ്. പ്രതി മാര്‍ക്കറ്റില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം എത്തി അറസ്റ്റു ചെയ്തത്. കൂട്ടു പ്രതികളായ മഞ്ചേശ്വരം പിടാരര്മൂലയിലെ ഹാരിസ് (40), ബഡാജെ കജൂര്‍ മാലിയിലെ ടി കെ മുഹമ്മദ് ഫൈസല്‍ …

ഗള്‍ഫില്‍ നിന്നു 19നു നാട്ടിലെത്തിയ മധ്യവയസ്‌ക്കന്‍ വീട്ടിനു പിന്നില്‍ തൂങ്ങി മരിച്ച നിലയില്‍

പെര്‍ള: ഗള്‍ഫില്‍ നിന്നു 19-നു നാട്ടിലെത്തിയ മധ്യവയസ്‌കനെ വീട്ടിനു പിന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. പെര്‍ള ഇടിയടുക്ക ക്ഷേത്രത്തിനടുത്തെ വെങ്കട്രമണ ആചാര്യ (58)യെയാണ് ഇന്നു രാവിലെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നായിരുന്നു. രാവിലെ അഞ്ചുമണിക്ക് ഉണര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കാണാഞ്ഞു വീട്ടിനു പുറത്തിറങ്ങി അന്വേഷിച്ചപ്പോഴാണ് വീടിനു പുറകില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടതെന്നു പറയുന്നു.വെങ്കട്രമണ ആചാര്യ ഗള്‍ഫില്‍ ടെയ്ലര്‍ ജോലി ചെയ്യുകയായിരുന്നു. പെര്‍ള കെ കെ …

ആയിഷത്ത് മെഹ്സിൻ വേദന ഇല്ലാത്ത ലോകത്തേക്ക് യാത്രയായി; നാടിനെ കണ്ണീരിലാഴ്ത്തി

കാസർകോട്: അസുഖ ബാധിതയായി ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി വിട വാങ്ങി. കുണിയ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ആയിഷത്ത് മെഹസിൻ (15) ആണ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. പഠിക്കാൻ മിടുക്കിയും അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയുമായിരുന്നു. മൂന്നു മാസം മുമ്പ് കടുത്ത വയറു വേദന അനുഭവപ്പെട്ടു തുടങ്ങിയതോടെയാണ് ആയിഷത്ത് മെഹ്സിന്റെ ജീവിതത്തിൽ കണ്ണീർ വീണത്. പ്രിയപ്പെട്ടവരുടെ സഹായത്തോടെ തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ആശുപത്രികളിൽ ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.മേൽപറമ്പിലെ തറവാട് വീട്ടിൽ മരണാനന്തര ചടങ്ങുകൾ …

കല്ലക്കട്ടയിലെ നാരായണ ഭട്ട് അന്തരിച്ചു

മാന്യ:കല്ലക്കട്ടയിലെ കര്‍ഷകന്‍ നാരായണ ഭട്ട് (75)അന്തരിച്ചു. ഭാര്യ: വിജയ ലക്ഷ്മി. മക്കള്‍: ഗിരീഷ് കെ.എന്‍, രൂപ,രേഖ, രശ്മി. മരുമക്കള്‍: ശ്വേത, സുരേശ്, ഗിരീഷ്. സഹോദരങ്ങള്‍: ശ്യാം ഭട്ട്, സുബ്രഹ്മണ്യ ഭട്ട്, കൃഷ്ണ ഭട്ട്, ലക്ഷ്മി, വെങ്കട്ടേശ്വരി, തിരുമലേശ്വരി, സാവിത്രി.

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇസ്രായേൽ സന്ദർശനത്തിൽ. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന് ഇരു രാജ്യങ്ങളും ഒപ്പത്തിനൊപ്പം. യുഎസ് -ഇറാൻ സംഘർഷം തുടരുന്നു. ഇറാനെതിരെയുള്ള അമേരിക്കൻ യുദ്ധ ഭീഷണി വർദ്ധിക്കുന്നു. ഇറാന്റെ എണ്ണ ടാങ്കർ യൂ എസ് സൈന്യം പിടിച്ചെടുത്തു. ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസി നിർദേശം. ലോകകപ്പിൽ ഇംഗ്ലണ്ട് പാകിസ്താനെ തോൽപ്പിച്ച് സെമി ഫൈനലിൽ എത്തി. ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി ഇംഗ്ലണ്ടിന് കരുത്തായി. ഇന്ന് നടക്കുന്ന ഇന്ത്യ സിംബ ബെ മത്സരം ഇന്ത്യയ്ക്ക് നിർണായകം. മലയാളി …

ഇന്ത്യ,ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കും: മോഡി,മോഡി സഹോദരൻ :നെതന്യാഹു

ജെറുസലേം:ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ഇസ്രയേൽ നൽകിയ രാജകീയ സ്വീകരണത്തിന് മറുപടിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. രണ്ട് ജനാധി പത്യ രാജ്യങ്ങളുടെ ഊഷ്മളത എടുത്തു കാട്ടുന്ന അപൂർവ്വവും രാജകീയോചിതവുമായ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി മോഡി. 140 കോടി ഇന്ത്യക്കാരുടെ ആവേശത്തിന്റെയും ആദരവിന്റെയും പങ്കാളിത്തത്തിന്റെയും സന്ദേശം ഇസ്രയേലിന് അദ്ദേഹം സമ്മാനിച്ചു. ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന അംഗീകാരത്തിന് അവസരം നൽകിയ ഇസ്രയേലിനെ അദ്ദേഹം അഭിനന്ദിച്ചു. ഭീകരതയെ ന്യായീകരിക്കാൻ ഒന്നിനും കഴിയില്ലെന്ന് പ്രധാനമന്ത്രി …

ഇന്ത്യ,ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കും: മോഡി, മോഡി സഹോദരൻ :നെതന്യാഹു

ജെറുസലേം:ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ഇസ്രയേൽ നൽകിയ രാജകീയ സ്വീകരണത്തിന് മറുപടിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. രണ്ട് ജനാധി പത്യ രാജ്യങ്ങളുടെ ഊഷ്മളത എടുത്തു കാട്ടുന്ന അപൂർവ്വവും രാജകീയോചിതവുമായ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി മോഡി. 140 കോടി ഇന്ത്യക്കാരുടെ ആവേശത്തിന്റെയും ആദരവിന്റെയും പങ്കാളിത്തത്തിന്റെയും സന്ദേശം ഇസ്രയേലിന് അദ്ദേഹം സമ്മാനിച്ചു. ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന അംഗീകാരത്തിന് അവസരം നൽകിയ ഇസ്രയേലിനെ അദ്ദേഹം അഭിനന്ദിച്ചു. ഭീകരതയെ ന്യായീകരിക്കാൻ ഒന്നിനും കഴിയില്ലെന്ന് പ്രധാനമന്ത്രി …