തളിപ്പറമ്പ്: തളിപ്പറമ്പില്‍ കാറിന് തീപിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. ധനേഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. മുഖത്തും കൈക്കും പൊള്ളലേറ്റ യുവാവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാറിന്റെ മുന്‍വശത്താണ് ആദ്യം തീപിടിച്ചത്, പിന്നീട് ഉള്ളിലേക്ക് പടരുകയായിരുന്നുവെന്ന് പറയുന്നു.
തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.







