വീട്ടുവളപ്പിൽ നിന്ന് ആറ് പെരുമ്പാമ്പുകളെ പിടികൂടി

മംഗളൂരു: കാർവാറിലെ കതിനകോണയിൽ വീട്ടുവളപ്പിൽ കണ്ടെത്തിയ ആറ് പെരുമ്പാമ്പുകളെ പിടിച്ചു. സൂക്ഷിച്ചു വെച്ച നിർമ്മാണ സാമഗ്രികൾക്കിടയിലാണ് പെരുമ്പാമ്പുകൾ കിടന്നത് .വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഗാർഡ് ഗോപാൽ നൈക സ്ഥലത്തെത്തി പെരുമ്പാമ്പുകളെ സുരക്ഷിതമായി പിടിച്ചു.എട്ട് അടി മുതൽ 12 അടി വരെ നീളമുള്ള പെരുമ്പാമ്പുകളെ പിന്നീട് കാട്ടിൽ കൊണ്ടുപോയി തുറന്നുവിട്ടു.വേനൽക്കാലത്തിന്റെ ആദ്യ ദിവസങ്ങൾ പാമ്പുകളുടെ ഇണചേരൽ കാലമാണ്. ഈ ഇനത്തിലെ ആൺ പാമ്പുകൾ ഇണചേരലിനായി പെൺ പാമ്പുകളെ ഈ സമയങ്ങളിൽ തേടി വരുന്നത് സ്വാഭാവികമാണെന്നു പറയുന്നു. അതിനാലാണ് അവയെ ഒരു സ്ഥലത്ത് കൂട്ടമായി കാണപ്പെടുന്നതെന്നു പാമ്പുപിടുത്തക്കാരൻ ചൂണ്ടിക്കാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page