ക്ഷേത്രോത്സവത്തിനിടെ എസ്.ഐക്ക് മര്‍ദനം; സിപിഎം വെളളറട ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ എസ്.ഐയെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ സിപിഎം വെളളറട ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെളളറട എസ്‌ഐ അഭിജിത്തിനാണ് മര്‍ദനമേറ്റത്. അഭിജിത്തിന്റെ പരാതിയില്‍ ലോക്കല്‍ സെക്രട്ടറി പ്രദീപിനും മറ്റ് രണ്ടുപേര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

വെളളറടയില്‍ ചൂണ്ടിക്കല്‍ ക്ഷേത്രോത്സവത്തിലെ ഘോഷയാത്ര ജംഗ്ഷനിലെത്തിയപ്പോള്‍ സിപിഎം വെളളറട ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ള സംഘം നൃത്തം ചെയ്യുന്നത് ഗതാഗതക്കുരുക്കുണ്ടാക്കിയിരുന്നു. ഇവിടെ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതോടെ ഇവര്‍ പ്രകോപിതരായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ചികിത്സ തേടാന്‍ അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page