കോഴിക്കോട്ടെ കെട്ടിട ദുരന്തം; വ്യാപക പ്രതിഷേധം, സംഘര്‍ഷം, മേയറുടെ ചേമ്പറിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ ഇരച്ചു കയറി

കോഴിക്കോട്: കോഴിക്കോട്, വലിയങ്ങാടിയില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് മൂന്നു പേര്‍ മരിക്കാന്‍ ഇടയാക്കിയ സംഭവത്തില്‍ കനത്ത പ്രതിഷേധം; സംഘര്‍ഷം . പൊലീസിന്റെ പ്രതിരോധം മറികടന്ന് എത്തിയ പ്രവര്‍ത്തകര്‍ മേയറുടെ ചേംബറിലേയ്ക്ക് ഇരച്ചുകയറി. മേശമേല്‍ വലിയ കറുത്ത തുണി വിരിച്ചും പ്രതിഷേധം അറിയിച്ചു. പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബീച്ചില്‍ പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണത്. കടുത്ത വെയിലില്‍ നിന്നു രക്ഷനേടാനായി കെട്ടിടത്തിനകത്തേയ്ക്ക് കയറി നിന്ന …

പുതുയുഗ യാത്രയുടെ സ്വീകരണ പരിപാടിക്കിടെ വേദിയില്‍ തിക്കും തിരക്കും; പ്രസംഗത്തിനിടെ പ്രവര്‍ത്തകരോട് ക്ഷോഭിച്ച് വിഡി സതീശന്‍

ഇടുക്കി: പുതുയുഗ യാത്രയ്ക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. പലതവണ വിഡി സതീശന്‍ പ്രവര്‍ത്തകരോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രസംഗം തുടര്‍ന്നതോടെ വേദിയുടെ വശത്ത് നിന്ന് വീണ്ടും ബഹളം തുടര്‍ന്നു. ഇതോടെ വീണ്ടും സതീശന്‍ സംസാരിക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കി. പിന്നാലെ സ്റ്റേജില്‍ നിന്ന നേതാക്കളോട് പിന്നോട്ട് മാറി നില്‍ക്കാനും വിഡി സതീശന്‍ ആവശ്യപ്പെട്ടു. അതിനുശേഷമാണ് പ്രസംഗം …

സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയി കുഴഞ്ഞുവീണു; ഡോക്ടറെ കണ്ട് പുറത്തിറങ്ങവെ വീണ്ടും ഹൃദയാഘാതം, മുൻ പൊലീസ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം

കണ്ണൂർ:ഏരുവേശി പഞ്ചായത്ത് മുന്‍ അംഗവുമായ അരീക്കാമലയിലെ കുറുച്ചിയേല്‍ ജോയി ജോണ്‍ (65) അന്തരിച്ചു. ഞായറാഴ്ച ഉച്ചക്ക് വയനാട് വൈത്തിരിയിലാണ് സംഭവം. കുടിയാന്‍മല വൈ.എം.സി.എ അംഗങ്ങള്‍ക്കൊപ്പം വിനോദയാത്ര പോയതായിരുന്നു. യാത്രയ്ക്കിടെ വൈത്തിരിക്ക് സമീപത്ത് വച്ച് നെഞ്ച് വേദന അനുഭവപ്പെട്ട അദേഹത്തെ കൂടെയുണ്ടായിരുന്ന സഹൃത്തുക്കള്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ഡോക്ടറെ കാണിച്ചു. പരിശോധനകള്‍ക്ക് ശേഷം കുഴപ്പമില്ലെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് യാത്ര തുടരാനായി ആശുപത്രിയില്‍ നിന്നിറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഓടിയെത്തിയ ഡോക്ടര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. പൊലീസ് …

വീണ്ടും അപകടം: തേജസ് യുദ്ധവിമാനം ലാന്റിങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

ന്യൂഡല്‍ഹി: തേജസ് യുദ്ധവിമാനം ലാന്റിങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനത്തിന് വലിയ തോതില്‍ കേടുപാടുകള്‍ പറ്റിയതായി അധികൃതര്‍ അറിയിച്ചു. പൈലറ്റ് അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഫെബ്രുവരി ഏഴിന് പരിശീലന പറക്കലിന് ശേഷം വ്യോമതാവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. അപകടത്തെക്കുറിച്ച് വ്യോമസേന ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. അപകടത്തിന് പിന്നാലെ വിശദമായ സാങ്കേതിക പരിശോധനകള്‍ക്കായി മുപ്പതോളം സിംഗിള്‍ സീറ്റ് തേജസ് വിമാനങ്ങളെ വ്യോമസേന താല്‍ക്കാലികമായി സേവനത്തില്‍നിന്നു മാറ്റിനിര്‍ത്തി. 2015 ല്‍ സര്‍വീസില്‍ പ്രവേശിച്ചതിനുശേഷം തേജസ് …

റിട്ട . ഗ്രാമീൺ ബാങ്ക് മാനേജർ വി.മാധവൻ അന്തരിച്ചു

കാസർകോട്: റിട്ടയേർഡ് കേരള ഗ്രാമീണ ബാങ്ക് മാനേജർ രാവണീശ്വരത്തെ വി. മാധവൻ (68) അന്തരിച്ചു. ഭാര്യ: സുലേഖ. മകൾ : വർഷ (അസി. മാനേജർ ഗ്രാമീണ ബാങ്ക് പെർളടുക്കം ).മാധവന്റെ നിര്യാണത്തിൽ പെരിയ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന അനുശോചിച്ചു.

കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് 3 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; 2 പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചുമട്ടുതൊഴിലാളികളായ ജബ്ബാര്‍, അഷ്‌റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റനിലയില്‍ അഞ്ചു പേരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് ജബ്ബാറും, അഷ്‌റഫും, ബഷീറും മരിച്ചത്. ബീച്ചിലെ പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടമാണ് തകര്‍ന്നുവീണത്. കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടം അപകടാവസ്ഥയിലായിരുന്നു. എന്നാല്‍ ഇക്കാര്യം സൂചിപ്പിക്കുന്ന ഒരു ബോര്‍ഡുപോലും സ്ഥാപിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്. പഴയ കെട്ടിടത്തിലാണ് ചുമട്ടുതൊഴിലാളികള്‍ ഇടവേളകളില്‍ വിശ്രമിക്കാനെത്തുന്നത്. ഇവരാണ് …

16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണിനും സോഷ്യല്‍ മീഡിയ ഉപയോഗത്തിനും പൂട്ടുവീഴുന്നു; തീരുമാനം പരിഗണനയിലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: 16 വയസ്സിന് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കുന്നകാര്യം കര്‍ണാടക സര്‍ക്കാര്‍ പരിഗണിക്കുന്നതായി വിവരം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതായി അറിയുന്നു. കര്‍ണാടക ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കിടയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം വിസിമാരുടെ അഭിപ്രായം തേടി. കുട്ടികള്‍ മയക്കുമരുന്നിന് അടിമകളാകുന്നതും സോഷ്യല്‍ മീഡിയയുടെ അമിത സ്വാധീനവും അവരുടെ പഠനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നതിലുള്ള ആശങ്കയാണ് സര്‍ക്കാരിന്റെ നീക്കത്തിന് …

ജലീൽ രാമന്തളിഅന്തരിച്ചു

പയ്യന്നൂർ: എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജലീൽ രാമന്തളി(70) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ 2മണിയോടെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയുണ്ടായി.അബ്‌ദുൾ റഹിമാൻ – ആമിന ഹജ്ജുമ്മ ദമ്പതികളുടെ മകനാണ് .ഗൾഫ് ചന്ദ്രിക അബുദാബി ബുറോ ചീഫ് ആയിരുന്നു. ലീഗ് ടൈംസിൽ ഫ്രൈഡേ ഫീച്ചർ, പൂങ്കാവനം മാസിക, സന്തുഷ്ട കുടുംബ മാസിക എന്നിവകളിൽ സ്ഥിരമായി എഴുതിയിരുന്നു. നിരവധി സീരിയലുകൾ, ഡോക്യൂമെന്ററികൾ, ആൽബങ്ങൾ, എന്നിവയിലും പ്രവർത്തിച്ചു.നിലത്തുള്ളികളുടെ പുരാവൃത്തം, സ്നേഹം ഒരു കടങ്കഥ, മരുഭൂമികൾ പറയുന്നതും പറയാനുള്ളതും, നഗരത്തിലെ കുതിരകൾ, ഒട്ടകങ്ങൾ …

യാത്രയ്ക്കിടെ കാട്ടുപന്നി കാറിന്റെ അടിയില്‍ കുടുങ്ങി; പുറത്തിറങ്ങാനാകാതെ കുടുംബം വാഹനത്തിനുള്ളില്‍ കഴിഞ്ഞത് മണിക്കൂറുകള്‍

കോഴിക്കോട്: യാത്രയ്ക്കിടെ കാട്ടുപന്നി കാറിന്റെ അടിയില്‍ കുടുങ്ങിയതിനാല്‍ കാറിന് പുറത്തിറങ്ങാനാകാതെ കുടുംബം. നാദാപുരം- പെരിങ്ങത്തൂര്‍ ചേറ്റു വെട്ടിയിലാണ് സംഭവം. കൊടുവള്ളി സ്വദേശികളായ കുടുംബത്തിന്റെ യാത്രയാണ് ഇതോടെ തടസപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും, നാട്ടുകാരും, ഫയര്‍ഫോഴ്‌സും, വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മണിക്കൂറുകള്‍ക്ക് ശേഷം കുടുംബത്തെ കാറിനുള്ളില്‍ നിന്ന് പുറത്തിറക്കിയത്. കാറിനെ പന്നിക്കൂട്ടം മറികടക്കുന്നതിടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പന്നി അടിയില്‍ കുടുങ്ങുകയായിരുന്നു. ഈ പന്നിയെ പുറത്തെടുത്തതോടെയാണ് കാറിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞത്.

ഭാര്യ മോഷണക്കുറ്റത്തിന് അറസ്റ്റിലായി; മനംനൊന്ത ഭര്‍ത്താവ് തീകൊളുത്തി ജീവനൊടുക്കി

കൊല്ലം: ഭാര്യയെ പൊലീസ് മോഷണക്കുറ്റത്തിന് അറസ്റ്റുചെയ്തതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ചികിത്സയ്ക്കിടെ മരിച്ചു. അഞ്ചല്‍ ഇടമുളയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര റഫീഖ് മന്‍സിലില്‍ റഫീഖാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കാണ് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് റഫീഖ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. തീ പടരുന്നതു കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചു. റഫീഖിനു 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. മുന്‍പും റഫീഖ് ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഫെബ്രുവരി 16 നാണ് റഫീഖിന്റെ ഭാര്യ സബീനയെ മോഷണക്കുറ്റത്തിന് പൊലീസ് …

പനയാലിലെ വാരിക്കര ജാനകി മാരസ്യാർ അന്തരിച്ചു

കാസർകോട്: പനയാലിലെ വാരിക്കര ജാനകി മാരസ്യാർ ( 87) അന്തരിച്ചു. പരേതനായ പനയാൽ കുഞ്ഞിരാമ മാരാരുടെ ഭാര്യയാണ്. മക്കൾ: പനയാൽ ചന്ദ്രശേഖര മാരാർ ,പനയാൽ മോഹന മാരാർ, നാരായണ മാരാർ, രാധ ഉദിനൂർ, പ്രഭാകര മാരാർ,ഉഷ ചെറുതാഴം, പരേതയായ രതി. മരുമക്കൾ: ജ്യോതിലക്ഷ്മി,പങ്കജവല്ലി,മാധവമാരാർപുതുക്കൈ,വിജയകുമാരി,പരേതനായ പ്രഭാകരമാരാർ ഉദിനൂർ, സീമ, രാഘവമാരാർ ചെറുതാഴം.

തൃശൂരില്‍ പത്മജ വേണുഗോപാലും ശോഭാ സുരേന്ദ്രന്‍ പാലക്കാട്ടും ബി ജെ പി സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാല്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നു ജനവിധി തേടും. ഇതു സംബന്ധിച്ച് ദേശീയ നേതൃത്വം പത്മജയ്ക്ക് നിര്‍ദ്ദേശം നല്‍കി. ബി ജെ പി നേതൃത്വം ഏറെ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍.അതേസമയം ബി ജെ പി നേതൃത്വം എ ക്ലാസ് മണ്ഡലമായി വിലയിരുത്തുന്ന പാലക്കാട് മണ്ഡലത്തില്‍ ശോഭാസുരേന്ദ്രന്‍ ആയിരിക്കും ജനവിധി തേടുക. പാലക്കാട് ഉള്‍പ്പെടെ എട്ടു മണ്ഡലങ്ങളില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഉയര്‍ന്നിരുന്നു. എവിടെ മത്സരിച്ചാലും ശോഭാ സുരേന്ദ്രന് അത്യുജ്ജ്വല പ്രകടനം …

വീട് പുതുക്കിപ്പണിയുന്നതിനിടെ തറയ്ക്കുള്ളില്‍ സ്ത്രീയുടെ അസ്ഥികൂടം; തലയോട്ടിയില്‍ അടിയേറ്റ പാടുകള്‍; കൊലപാതകമെന്ന് സംശയം

തൃശൂര്‍: വീട് പുതുക്കിപ്പണിയുന്നതിനിടെ തറയ്ക്കുള്ളില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി. തൃശൂര്‍ എരുമപ്പെട്ടിയിലാണ് വാടകവീടിന്റെ തറയ്ക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ 40 വയസുള്ള സ്ത്രീയുടേതാണ് അസ്ഥികൂടം എന്ന് കണ്ടെത്തിയിട്ടുണ്ട്. അസ്ഥികൂടത്തിന് ഏകദേശം എട്ടു വര്‍ഷത്തെ പഴക്കമുണ്ടെന്നും തലയോട്ടിയില്‍ അടിയേറ്റ പാടുകള്‍ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകളെല്ലാം സ്ത്രീയുടേത് കൊലപാതകമാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. എരുമപ്പെട്ടിയിലെ വീട് പുതുക്കിപ്പണിയുന്നതിനായി തറ പൊളിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. പായയില്‍ പൊതിഞ്ഞ് കുഴിച്ചിട്ട ശേഷം അതിനു …

കാസര്‍കോട് പുലിക്കുന്നു ശ്രീ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിനു ഭക്തി പൂര്‍വ്വമായ തുടക്കം

കാസര്‍കോട്: ആറുദിവസം നീണ്ടു നില്‍ക്കുന്ന പുലിക്കുന്ന് ശ്രീ ഐവര്‍ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഭണ്ഡാര ക്ഷേത്രത്തിലെ ഗണപതി ഹോമത്തോടെ ഞായറാഴ്ച ആരംഭിച്ചു. വൈകിട്ട് ഭക്തജനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഭണ്ഡാര ക്ഷേത്രത്തില്‍ നിന്നു കളിയാട്ടം നടക്കുന്ന പുലിക്കുന്നു ശ്രീ ഭഗവതി ക്ഷേത്രത്തിലേക്കു ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ ഭണ്ഡാരം എഴുന്നള്ളിച്ചു. തമ്പിലം, ശുദ്ധികലശം, ആനപ്പന്തല്‍ അലങ്കരിക്കല്‍, കലശാട്ടം, കൊടിയില വെയ്ക്കല്‍, കലാപരിപാടികള്‍, വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം, മറുപുത്തരി മഹോത്സവം എന്നിവയുമുണ്ടായിരുന്നു. രണ്ടാംദിവസമായ തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിവരെ പുല്ലൂര്‍ണ്ണന്‍, കാളപ്പുലിയന്‍, …

ജസീലയുടെ ആത്മഹത്യ: പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി; സഹോദരന്‍ ഉള്‍പ്പെടെ നിരവധി പേരില്‍ നിന്നു മൊഴിയെടുത്തു

കാസര്‍കോട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിന്റെ മനോവിഷമത്തില്‍ യുവതി എലിവിഷം കഴിച്ച് ജീവനൊടുക്കിയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആലംപാടി, നാല്‍ത്തടുക്കയിലെ നബീസത്ത് ജസീല (24) വെള്ളിയാഴ്ചയാണ് ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഫെബ്രുവരി 15ന് ആണ് ജസീലയെ എലിവിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രണ്ടുമക്കളുടെ മാതാവായിരുന്നു ജസീല. ബോവിക്കാനം, പൊവ്വലിലുള്ള ഭര്‍തൃവീട്ടിനു സമീപത്തെ വീട്ടില്‍ നിന്നു ഒന്‍പതര പവന്‍ സ്വര്‍ണ്ണം മോഷണം പോയിരുന്നതായി പറയുന്നു. മോഷണത്തിനു പിന്നില്‍ ജസീലയാണെന്നു കാണിച്ച് പ്രസ്തുത വീട്ടുകാര്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. …

ക്ഷേത്രോത്സവത്തിനിടെ എസ്.ഐക്ക് മര്‍ദനം; സിപിഎം വെളളറട ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ എസ്.ഐയെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ സിപിഎം വെളളറട ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെളളറട എസ്‌ഐ അഭിജിത്തിനാണ് മര്‍ദനമേറ്റത്. അഭിജിത്തിന്റെ പരാതിയില്‍ ലോക്കല്‍ സെക്രട്ടറി പ്രദീപിനും മറ്റ് രണ്ടുപേര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വെളളറടയില്‍ ചൂണ്ടിക്കല്‍ ക്ഷേത്രോത്സവത്തിലെ ഘോഷയാത്ര ജംഗ്ഷനിലെത്തിയപ്പോള്‍ സിപിഎം വെളളറട ലോക്കല്‍ സെക്രട്ടറിയുള്‍പ്പെടെയുള്ള സംഘം നൃത്തം ചെയ്യുന്നത് ഗതാഗതക്കുരുക്കുണ്ടാക്കിയിരുന്നു. ഇവിടെ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതോടെ ഇവര്‍ പ്രകോപിതരായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. ചികിത്സ …

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി ദുബായില്‍ മരിച്ചു

ദുബായ്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി ദുബായില്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ ബിനോയ്- റോഷ്‌നി ദമ്പതികളുടെ മകന്‍ ജോയല്‍ ബിനോയ് (11) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ദുബൈ ജലീല ഹോസ്പിറ്റലില്‍ ചികിത്സയ്ക്കിടെയാണ് മരണം. ഇന്ത്യന്‍ ഹൈസ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ദിയ, അന്ന, ജോവാന എന്നിവര്‍ സഹോദരിമാരാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മലയാളം മിഷന്‍ ദുബായ് ചാപ്റ്ററിലെ ആരംഭം മുതല്‍ വിദ്യാര്‍ഥിയായ ജോയലിന്റെ വേര്‍പാടില്‍ മലയാളം സ്‌കൂള്‍ അധികൃതര്‍ അനുശോചിച്ചു.

പറയാന്‍ മാത്രമുള്ളതല്ല പാര്‍ലിമെന്റ്

നാരായണന്‍ പേരിയ ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പത്തേഴ് ആഗസ്റ്റ് പതിനാലാം തീയ്യതി രാത്രി ഭാരതതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ യൂണിയന്‍ ജായ്ക്ക് എന്ന ഇംഗ്ലീഷ് കൊടി താഴ്ത്തപ്പെട്ടു. അതേസമയത്തു തന്നെ സ്വതന്ത്രഭാരതത്തിന്റെ ദേശീയ പതാക -മധ്യഭാഗത്ത് അശോക ചക്രം അങ്കനം ചെയ്യപ്പെട്ടിട്ടുള്ള- മൂവര്‍ണ്ണക്കൊടി ഉയര്‍ത്തപ്പെട്ടു.വൈസ്രോയി മൗണ്ട് ബാറ്റല്‍പ്രഭു, ആ നിമിഷം തൊട്ട് ഇന്ത്യയുടെ ചക്രവര്‍ത്തി അല്ലാതായിക്കഴിഞ്ഞ ബ്രിട്ടീഷ് രാജാവിന്റെ സന്ദേശം വായിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു പ്രഖ്യാപിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിധിയുമായി നാം ഒരു കരാറിലേര്‍പ്പെട്ടിരുന്നു. ആ കരാര്‍ നിറവേറ്റാനുള്ള സമയം സമാഗതമായിരിക്കുന്നു. നാം …