തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാല്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നു ജനവിധി തേടും. ഇതു സംബന്ധിച്ച് ദേശീയ നേതൃത്വം പത്മജയ്ക്ക് നിര്‍ദ്ദേശം നല്‍കി. ബി ജെ പി നേതൃത്വം ഏറെ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍.
അതേസമയം ബി ജെ പി നേതൃത്വം എ ക്ലാസ് മണ്ഡലമായി വിലയിരുത്തുന്ന പാലക്കാട് മണ്ഡലത്തില്‍ ശോഭാസുരേന്ദ്രന്‍ ആയിരിക്കും ജനവിധി തേടുക. പാലക്കാട് ഉള്‍പ്പെടെ എട്ടു മണ്ഡലങ്ങളില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഉയര്‍ന്നിരുന്നു. എവിടെ മത്സരിച്ചാലും ശോഭാ സുരേന്ദ്രന് അത്യുജ്ജ്വല പ്രകടനം നടത്താനാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.







