അനധികൃത നിർമ്മാണം : കാസർകോട് നഗരസഭാചെയര്പേഴ്സൺ നിയമ വിരുദ്ധർക്കൊപ്പമെന്നു പരാതി , നഗരസഭാ യോഗത്തിൽ ബിജെപി പ്രതിഷേധം

കാസർകോട്:കാസർകോട് മുനിസിപ്പാലിറ്റി സ്വജന പക്ഷപാതവും അഴിമതിയും നിയമവിരുദ്ധ നിലപാടും മുഖമുദ്രയാക്കിയിരിക്കുകയാണെന്നു ബിജെപി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ആരോപിച്ചു. മുനിസിപ്പൽ ചെയർമാന്റെ ഇത്തരം നടപടികളിൽ പ്രതിഷേധിച്ചു ബിജെപി അംഗങ്ങൾ യോഗത്തിൽ എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചു .കാസർകോട് പുതിയ ബസ് സ്റ്റാൻഡിലെ നഗരസഭാ കെട്ടിടം വാടകക്കെടുത്ത റിഷാദ് കെ എം എന്നയാൾ നഗരസഭയുടെ അറിവോ അനുവാദമോ ഇല്ലാതെ കെട്ടിടത്തിന് മുന്നിൽ നടത്തിയ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റാനുള്ള മുനിസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് ചെ യ ർപേഴ്സൺ അസാധുവാക്കിയത് നിയമ വാഴ്ചയോടുള്ള വെല്ലു വിളിയാണെന്നു പ്രതിപക്ഷഅംഗങ്ങൾ ആരോപിച്ചു. ഉത്തരവിനെതിരെ റിഷാൽ നഗരസഭാ ചെയർപേഴ്സണിന് നൽകിയ അപ്പീലിൽ മുനിസിപ്പൽ കൗൺസിൽ അറിയാതെ ചെയർമാൻ നിയമ വിരുദ്ധ തീരുമാനമെടുത്തത് ഏകാധിപത്യ മനോഭാവത്തിന്റെ പ്രത്യക്ഷ പ്രകടനമാണെന്നു ബി ജെ പി അംഗങ്ങൾ അപലപിച്ചു. കെട്ടിടത്തിലെ അനധികൃത നിർമ്മാണത്തിനെതിരെ എതിരെ കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റെർസ് ഫെഡറേഷൻ ഭാരവാഹികൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് പരാതി നൽകിയിരുന്നു.ഈ പരാതിയുടെ അടിസ്ഥാനത്തിൽ, കാസർകോട് മുനിസിപ്പൽ സെക്രട്ടറി പ്രതിയായി പി എൽ പി 4005/2025 നമ്പർ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഈ കേസിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പൽ സെക്രട്ടറി 20/01/2026 ന്. 15 ദിവസത്തിനുള്ളിൽ അനധികൃത നിർമ്മാണം നീക്കം ചെയ്ത് അറിയിക്കനാമെന്നു കൈയേറ്റക്കാരനോട് നിർദ്ദേശിച്ചിരുന്നു. അല്ലാത്തപക്ഷം മുനിസിപ്പൽ കൗൺസിൽ റിഷാലിനു നൽകിയ ലൈസൻസ്റദ്ദാക്കുമെന്നും , കെട്ടിടം മുനിസിപ്പാലിറ്റി ഏറ്റെടുക്കുമെന്നും , മുനിസിപ്പാലിറ്റിയിൽ നിക്ഷേപിച്ചിട്ടുള്ള ഡെപ്പോസിറ്റ് തുക മുനിസിപ്പൽ ഫണ്ടിലേക്ക് ചേർക്കുമെന്നും നോട്ടീസ് നൽകുകയും ചെയ്തിരുന്നു.പക്ഷേ 31/01/2026 റിഷാൽ മുനിസിപ്പൽ ചെയർപേഴ്സനു നൽകിയ അപ്പീലിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പൽ സെക്രട്ടറി എടുത്ത തീരുമാനം മുനിസിപ്പൽ ചെയർപേഴ്‌സൺ അസാധുവാക്കുകയും റിഷാദിനെ വീണ്ടും കെട്ടിടത്തിൽ പ്രവർത്തിക്കാൻ അനുവദിക്കുകയുമായിരുന്നെന്നു . പ്രതിപക്ഷ നേതാവ് രവീന്ദ്ര പൂജാരി അപലപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page