ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു; വീട്ടുപകരണങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു

പാലക്കാട്: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകര്‍ന്നു. പാലക്കാട് നാട്ടുകാല്‍ കോട്ടോപ്പാടത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം. വീട്ടുകാര്‍ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പോയപ്പോഴാണ് സംഭവം. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. ക്ഷേത്രത്തില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് വീണ്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും വീട് ഭാഗികമായി തകര്‍ന്നു. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. കാലപ്പഴക്കമുള്ള വീടാണ് ഇത്. വീട്ടുകാര്‍ ഉത്സവത്തിന് പോയതിനാല്‍ വന്‍ അപകടം ഒഴിവായി. ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം നടന്നതെങ്കില്‍ ജീവന്‍ തന്നെ നഷ്ടമാകുമായിരുന്നു. ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന്റെ വീടാണ് കത്തിനശിച്ചത്. വീട്ടുകാരെ മറ്റൊരു വീട്ടിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page