യുവതിക്ക് ആംബുലൻസിൽസുഖപ്രസവം

മംഗളൂരു: വിദഗ്ധ പരിചരണത്തിനായി മംഗളൂരുവിലേക്ക് കൊണ്ടുവരുന്നതിനിടെ യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. ബെൽത്തങ്ങാടി നഗർ പഞ്ചായത്ത് പരിധിയിലെ സുഡെമുഗെരു നിവാസി ലീലാവതിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്.പ്രസവത്തിനായി ബെൽത്തങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനക്ക് ശേഷം കൂടുതൽ പരിചരണത്തിനായി ഡോക്ടർമാർ മംഗളൂരുവിലെ ലേഡി ഗോഷെൻ ആശുപത്രിയിലേക്ക് റഫർ ചെയ്തു.തുടർന്ന് ആശുപത്രിയിലെ ആംബുലൻസിൽ രണ്ട് നഴ്‌സുമാരുടെ അകമ്പടിയോടെ മംഗളൂരുവിലേക്ക് മാറ്റി. വാഹനം ബണ്ട്വാൾ താലൂക്കിലെ ഫരംഗിപേട്ടിനടുത്തെത്തിയപ്പോൾ ലീലാവതിക്ക് കഠിനമായ പ്രസവവേദന അനുഭവപ്പെട്ടു. നഴ്‌സുമാരായ കെ.കുമുദയും എസ്. സൗമ്യയും ആംബുലൻസിനുള്ളിൽ ശുശ്രൂഷ നടത്തി ആൺകുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു.പ്രസവശേഷം ആംബുലൻസ് അതീവ ജാഗ്രതയോടെ ഓടിച്ച് ലേഡി ഗോഷെൻ ആശുപത്രിയിൽ എത്തിച്ച ഡ്രൈവർ ദിനേശ് ഗൗഡയുടെ സേവനംപ്രശംസിക്കപ്പെട്ടു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page