കാസർകോട്: മൊഗ്രാൽ കടവത്തെ അബ്ദുൽ അസീസ്(44) മസ്തിഷ്കാഘാതത്തെ തുടർന്ന്അന്തരിച്ചു.മൊഗ്രാൽ ടൗണിലെ ജാസ് ബേക്കറി ഉടമ യാണ്. മംഗളൂരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച വെളുപ്പിന് അത്താഴം കഴിച്ച് പള്ളിയിൽ പോകാൻ ഒരുങ്ങവേയാണ് മസ്തിഷ്കാഘാതം അനുഭവപ്പെട്ടത്.തളർന്നു വീണ അദ്ദേഹത്തെ ഉടൻ തന്നെ മംഗളൂരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ആയിരുന്ന അസീസ് രാത്രി 7 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൊഗ്രാൽ നടുപ്പളത്താണ് താമസം. അബ്ദുൽ ഖാദർ കെ കെ-ദൈനബി ദമ്പതികളുടെ മകാണാന് അബ്ദുൽ അസീസ്. വർഷങ്ങളായി മൊഗ്രാലിൽ ജാസ് ബേക്കറി-ഫ്രൂട്ട്സ് കട നടത്തി വരികയായിരുന്നു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു.ഭാര്യ:ഷംസീന. മക്കൾ:സൈനബ, ബതൂൽ,സഹ്റ ഫാത്തിമ. സഹോദരങ്ങൾ അഷ്റഫ്(ഖത്തർ), യൂനുസ് (ഇലക്ട്രീഷ്യൻ), നൂഹ്,അനസ് (ദുബായ്),സുഹ്റ,അവ്വാബി, മറിയംബി.മയ്യത്ത് ചൊവ്വാഴ്ച രാവിലെ മൊഗ്രാൽ വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ കബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ മേഖല മുസ്ലിം ലീഗ് കമ്മിറ്റി, ഗ്രീൻ സ്റ്റാർ മൊഗ്രാൽ,മൊഗ്രാൽ ദേശീയവേദി,സിറ്റിസൻ ക്ലബ് കടവത്ത് അനുശോചിച്ചു.







