ധർമ്മ സംരക്ഷണത്തിനും സാമൂഹിക ഐക്യത്തിനും ഹിന്ദു സമൂഹം ഒന്നിക്കണം: ദിശ ചൈതന്യ

കാസർകോട് : ഹൈന്ദവ ആത്മീയ-സാംസ്കാരിക ഏകീകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഹിന്ദു ഏകതാ സമിതി കോളിയടുക്കത്തു നടത്തിയ ചെമ്നാട് പഞ്ചായത്ത്‌ തല സമ്മേളനം ബ്രഹ്മചാരിണി ദിശ ചൈതന്യ ഉദ്ഘാടനം ചെയ്തു. ഗണേശൻ അമങ്ങാനം അധ്യക്ഷത വഹിച്ചു.ധർമ്മ സംരക്ഷണത്തിനും സാമൂഹിക ഐക്യത്തിനും ഹിന്ദു സമൂഹം ഒന്നിക്കണമെന്ന് സ്വാമിനി അഭിപ്രായപ്പെട്ടു. ഹിന്ദു വിശ്വാസികൾക്കു ആത്മവിശ്വാസവും സമൂഹത്തിൽ സദാചാര മൂല്യങ്ങൾ നിലനിർത്തുന്നതിനും യുവതലമുറ ധാർമ്മിക വഴിയിൽ മുന്നേറുന്നതിനും എല്ലാവരും കൈകോർക്കണമെന്ന് സ്വാമിനി ഓർമിപ്പിച്ചു. ചിന്മയ മിഷൻ ആചാര്യൻ സ്വാമി തത്വാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി,ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിശ്യാം മോഹൻ പി വിമുഖ്യ പ്രഭാഷണം നടത്തി.ചെമ്മനാട് പഞ്ചായത്തിലെ ക്ഷേത്ര , സാമുദായിക സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരും പ്രസംഗിച്ചു.തുടർന്ന് മെഗാ തിരുവാതിരയും കലാപരിപാടികളും അരങ്ങേറി. നാഗേഷ് ജി പള്ളിപ്പുറം സ്വാഗതവും കാർവർണൻ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page