കാസർകോട്:ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കാസർകോട് സി.എച്ച് സെൻ്ററിൻ്റെ ഫണ്ട് സമാഹരണ കാമ്പയിന് വേണ്ടി മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജിമൊബൈൽ ആപ്പ് ലോഞ്ച് ചെയ്യ്തു . ടി.പി കുഞ്ഞബ്ദുല്ല ഹാജി ആദ്യ തുക കൈമാറി.പതിനെട്ട് മെഷീനുകളുള്ള രണ്ട് ഡയാലിസിസ് യൂണിറ്റുകൾ,ആരോരുമില്ലാതെ വഴിയരികിലും പീടിക തിണ്ണയിലും കഴിയുന്നവർക്ക് താമസവും ഭക്ഷണവും വസ്‌ത്രവും മരുന്നും നൽകി പരിചരിക്കുന്ന സ്നേഹ വീട്,സൗജന്യ നിരക്കിൽ സേവനം ചെയ്യുന്ന ആംബുലൻസ്,ഫാർമസി,ഗവൺമെൻ്റ് ജനറൽ ആശുപത്രിയും മോർച്ചറിയും കേന്ദ്രീകരിച്ച് നടത്തുന്ന സേവന പ്രവർത്തനങ്ങൾ, ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും റമളാനിലെ എല്ലാ ദിവസവും നൽകുന്ന നോമ്പ് തുറയും അത്താഴവും,മയ്യിത്ത് പരിപാലനം അടക്കമുള്ള ഒട്ടേറെ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളാണ് കാസർകോട് സി.എച്ച് സെൻ്ററിൻ്റെ നേതൃത്വത്തിൽ നടത്തു ന്നത്.റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച സി.എച്ച് സെൻ്റർ ദിനമായാണ് ആചരിക്കുന്നത്.ചടങ്ങിൽ വർക്കിംഗ് ചെയർമാൻ അബ്‌ദുൾ കരീം അദ്ധ്യക്ഷത വഹിച്ചു ജനറൽ കൺവീനർ മാഹിൻ കേളോട്ട്,എൻ.എ നെല്ലിക്കുന്ന് എം.എൽ.എ,മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ പി.എം മുനീർ ഹാജി ജില്ലാ സെക്രട്ടറിമാരായ അബ്‌ദുല്ല കുഞ്ഞി ചെർക്കള,ഹാരിസ് ചൂരി,ഉദുമ മണ്ഡലം പ്രസിഡൻ്റ് അബ്‌ദുൽ ഖാദർ കല്ലട്ര,യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഷ്‌റഫ് എടനീർ സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി വൈസ് പ്രസിഡൻ്റ് ഖാളി മുഹമ്മദ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അൻവർ കോളിയടുക്കം സംബന്ധിച്ചു.






