ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലടക്കം പ്രതി; യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

കോഴിക്കോട്: ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലടക്കം പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് സ്വദേശി റോഷന്‍ ജേക്കബ് ഉമ്മനെ(39)തിരെയാണ് പൊലീസ് കാപ്പ ചുമത്തിയത്. താമരശ്ശേരി, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍, വളപട്ടണം തുടങ്ങിയ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളുകളെ ഭീഷണിപ്പെടുത്തുക, വടിവാള്‍, പേപ്പര്‍കട്ടര്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം എന്നീ കേസുകളില്‍ ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന കോടതിയിലെ ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ് ഇയാള്‍. ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശയില്‍ കോഴിക്കോട് ജില്ലാ കലക്ടറാണ് റോഷനെതിരെ കാപ്പ ചുമത്തിയത്. പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page