സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍ത്തിയിരുന്ന 3 ബസുകള്‍ കത്തിനശിച്ചു; മന:പൂര്‍വം തീയിട്ടതാണെന്ന് സംശയം

തിരുവനന്തപുരം: ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളിലെ മൂന്നു ബസുകള്‍ കത്തി നശിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചു. ബസുകള്‍ മന:പ്പൂര്‍വ്വം ആരോ തീയിട്ടതാണെന്ന സംശയത്തിലാണ് സ്‌കൂള്‍ അധികൃതര്‍. ബസുകളിലേക്ക് ട്രാവലര്‍ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലര്‍ മറ്റൊരിടത്താണ് നിര്‍ത്തിയിടാറുള്ളതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത ബസുകളാണ് കത്തിയത്. മൂന്നു ബസുകള്‍ പൂര്‍ണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് ബസുകള്‍ കത്തിനശിച്ചത്. തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. പിന്നീട് ഫയര്‍ഫോഴ്‌സ് സംഘം എത്തി തീയണച്ചു. ഈ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമേ സ്‌കൂളില്‍ ഉണ്ടായിരുന്നുള്ളൂ. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സ്‌കൂളില്‍ സിസിടിവി ഇല്ലാത്തതിനാല്‍ കുറ്റവാളിയെ കണ്ടെത്തുന്നത് എളുപ്പമല്ല. സെക്യൂരിറ്റി ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page