പൊടിച്ചുഴലി നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ കേരളത്തിലെ അപൂര്‍വ്വമായ പൊടിച്ചുഴലി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന്‍ അതിര്‍ത്തി പ്രദേശമായ പാറശ്ശാലയില്‍ ആളുകള്‍ നോക്കി നില്‍ക്കേ പൊതുസ്ഥലത്തു രൂപപ്പെട്ട പൊടിച്ചുഴലി കാണികളില്‍ അമ്പരപ്പുളവാക്കി. എന്നാല്‍ വേനല്‍ക്കാലത്തുണ്ടാവുന്ന അത്ഭുത പ്രതിഭാസമാണിതെന്നു നാട്ടുകാര്‍ സൂചിപ്പിച്ചു. അന്തരീക്ഷ ഊഷ്മാവു വേനല്‍ക്കാലത്തു വര്‍ധിക്കുമ്പോള്‍ ഉണ്ടാവുന്ന മര്‍ദ്ദ വ്യത്യാസത്തിന്റെ ഫലമായാണ് ഒരു പ്രത്യേക സ്ഥലത്തു ചുഴലി രൂപപ്പെടുന്നത്. അവിടെയുള്ള പൊടിയും മറ്റും പൊടിച്ചുഴലി ചുഴറ്റിയെടുത്തു വാനിലേക്കു ഉയര്‍ത്തും. ചിലപ്പോഴിതു നിമിഷനേരത്തേക്കായിരിക്കും. ചിലപ്പോള്‍ മിനിറ്റുകളോളം ഈ പ്രക്രിയ തുടര്‍ന്നു കൊണ്ടിരിക്കും. ഇന്നു ഉച്ച കഴിഞ്ഞപ്പോള്‍ കെ എസ് ആര്‍ ടി …

വെള്ളരിക്കുണ്ടില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു; അഗ്നിബാധ ഉണ്ടായത് ഫയര്‍ഫോഴ്‌സിനു എത്താന്‍ കഴിയാത്ത സ്ഥലത്ത്, തീ വനത്തിനകത്തേയ്ക്ക് പടരുമോയെന്ന് ആശങ്ക

കാസര്‍കോട്: വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാറച്ചാലില്‍ വന്‍ അഗ്നിബാധ. പറമ്പില്‍ നിന്നു പടര്‍ന്ന തീ, കുരുമുളക്- റബ്ബര്‍ തോട്ടത്തിലേയ്ക്ക് വ്യാപിച്ചു. നാട്ടുകാരും വനപാലകരും തീകെടുത്താനുള്ള ശ്രമം തുടരുന്നു. ഫയര്‍ഫോഴ്‌സിനു എത്തിച്ചേരാന്‍ കഴിയാത്ത പ്രദേശത്താണ് അഗ്നിബാധ ഉണ്ടായത്.വെള്ളിയാഴ്ച ഉച്ചയോടെ പാറച്ചാല്‍ ചിലമ്പിക്കുന്നേല്‍ അപ്പച്ചന്‍ എന്നയാളുടെ പറമ്പിലാണ് ആദ്യ തീപിടുത്തം ഉണ്ടായതെന്നു സംശയിക്കുന്നു. അവിടെ നിന്നു സമീപത്തെ കുരുമുളക് തോട്ടത്തിലേയ്ക്ക് പടര്‍ന്നു. ആധുനിക രീതിയില്‍ തയ്യാറാക്കിയ കുരുമുളക് തോട്ടത്തിലേയ്ക്കാണ് തീ പടര്‍ന്നത്. അന്‍പതിലേറെ പി വി സി പൈപ്പുകള്‍ …

ആശ്വാസം; സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡിഎ) കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി. അഡീഷണല്‍ ചീഫ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ നിരക്ക് നിലവിലുള്ള 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി വര്‍ദ്ധിക്കും. ഇത് മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം കിട്ടും. കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷം തീര്‍ക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് മുന്‍കാല പ്രാബല്യമില്ല. കഴിഞ്ഞ ആഴ്ച അനുവദിച്ച …

ഭാര്യയുടെ പേരിലുള്ള സ്വത്തില്‍ ഭര്‍ത്താവിന് അവകാശമില്ല; സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് യുവതി മരിച്ച കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി

കൊച്ചി: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ഭാര്യ മരിച്ച കേസില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി. കേസില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിന്, ഭാര്യയുടെ പേരിലുള്ള സ്വത്തില്‍ അവകാശമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മരിച്ച യുവതിയുടെ ബാങ്ക് നിക്ഷേപമായ 75,000 രൂപ ലഭിക്കണമെന്നാവശ്യപ്പെട്ട് മാതാവ് സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ വിധി. ഇതുസംബന്ധിച്ച ഹര്‍ജികള്‍ വിചാരണ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് എസ്. ഈശ്വരന്റെ സിംഗിള്‍ ബെഞ്ച് മാതാവിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം, കൊലപാതകത്തിന് ഉത്തരവാദിയായ …

ആലപ്പുഴ ശസ്ത്രക്രിയാ വീഴ്ച; ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ ശനിയാഴ്ച; ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും; കുടുംബത്തെ ഫോണില്‍ വിളിച്ച് ആരോഗ്യമന്ത്രി

ആലപ്പുഴ: പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റില്‍ കുടുങ്ങിയ കത്രിക പുറത്തെടുക്കുന്ന ശസ്ത്രക്രിയ ശനിയാഴ്ച നടക്കും. ശസ്ത്രക്രിയ്ക്ക് ആവശ്യമായ എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഉഷാ ജോസഫിന്റെ മകന്‍ ശിബിനെ ഫോണില്‍ വിളിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ശസ്ത്രക്രിയക്കുള്ള സാമ്പത്തിക ചെലവിനെ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടതില്ലെന്നും ചെലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നാണ് മന്ത്രി ശിബിനെ വിളിച്ച് അറിയിച്ചത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പുനല്‍കി. കൊച്ചി അമൃത ആശുപത്രിയിലാണ് …

വീട്ടുകാരെ പൂട്ടിയിട്ട് കാറുമായി സുഹൃത്തിനൊപ്പം കറങ്ങാന്‍ പോയ 14 കാരന്‍ അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: വീട്ടുകാരെ പൂട്ടിയിട്ട് കാറുമായി സുഹൃത്തിനൊപ്പം കറങ്ങാന്‍ പോയ 14 കാരന്‍ അപകടത്തില്‍പ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 ന് തിരുവനന്തപുരം കരമനയിലാണ് അപകടം. കുമാരപുരം സ്വദേശിയുടേതാണ് കാര്‍. ചായ കുടിക്കാനാണ് ഇരുവരും പുറത്തുപോയതെന്നാണ് അറിയുന്നത്. അപകടത്തില്‍ കുട്ടികള്‍ക്ക് കാര്യമായ പരിക്കില്ല. വീട്ടുകാര്‍ കാറെടുക്കാന്‍ സമ്മതിക്കില്ലെന്ന് അറിയാവുന്നതിനാലാണ് കുട്ടി പുറത്തുപോകുമ്പോള്‍ വാതിലടച്ചത്. സംഭവത്തില്‍ ആര്‍.സി ഉടമയായ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

പുത്തന്‍ ഥാറില്‍ കടത്തിയ 53 ഗ്രാം എം ഡി എം എ പിടികൂടി; മൂന്നു പേര്‍ അറസ്റ്റില്‍

പുത്തൂര്‍: പുത്തന്‍ ഥാറില്‍ കടത്തുകയായിരുന്ന 53ഗ്രാം എം ഡി എം എയുമായി മൂന്നു പേര്‍ അറസ്റ്റില്‍. കോഴിക്കോട് പെരുവയല്‍ സ്വദേശി മുഹമ്മദ് അജ്മല്‍ (30), വയനാട് സ്വദേശി ഇസ്മയില്‍ (28), കൊയിലാണ്ടിയിലെ ഷംസീര്‍ (27) എന്നിവരെയാണ് സംബ്യ പൊലീസ് അറസ്റ്റു ചെയ്തത്.സംശയകരമായ സാഹചര്യത്തില്‍ പുത്തന്‍ ഥാറില്‍ കറങ്ങി നടക്കുകയായിരുന്നു യുവാക്കള്‍. സംശയം തോന്നി പൊലീസ് സമീപിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവത്രെ. തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മൂന്നു പേരെയും അറസ്റ്റു ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

മങ്കട സദാചാര കൊലക്കേസില്‍ 5 പ്രതികള്‍ക്കും ജീവപര്യന്തം

മലപ്പുറം: മങ്കട സദാചാര കൊലക്കേസില്‍ അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍ ജഡ്ജ് ആണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീന്‍, രണ്ടാംപ്രതി അബ്ദുല്‍ ഗഫൂര്‍ മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈന്‍, അഞ്ചാംപ്രതി മുഹമ്മദ് സുഹൈല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനെ മര്‍ദ്ദിച്ചു കൊന്നു എന്നാണ് കേസ്. 2016 ജൂണ്‍ 28ന് പുലര്‍ച്ചെ ആയിരുന്നു കൊലപാതകം. ആള്‍ക്കൂട്ട കൊലയും ഭീകരവാദ പ്രവൃത്തിക്ക് …

ശബരിമല സര്‍ണക്കൊള്ള കേസില്‍ എ പത്മകുമാറിന് ജാമ്യം; പുറത്തിറങ്ങാനാകില്ല

കൊല്ലം: ശബരിമല കട്ടിളപാളി കേസില്‍ ഒരു പ്രതി കൂടി പുറത്തേക്ക്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ആണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസില്‍ 90 ദിവസം റിമാന്‍ഡ് പൂര്‍ത്തിയായതോടെയാണ് എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടി പത്മകുമാര്‍ സ്വാഭാവിക ജാമ്യം തേടിയത്. ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ പത്മകുമാറിന് ജയില്‍ മോചനം സാധ്യമല്ല. ദ്വാരപാലകയിലും 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയാകുന്നതോടെ ജാമ്യ …

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റില്‍ കത്രിക; ഡോക്ടര്‍മാരുടെ വാര്‍ത്താ സമ്മേളനത്തിനിടെ ഇടിച്ചുകയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മെഡിക്കല്‍ കോളജ് സൂപ്രണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. ബി പത്മകുമാര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ ഡോക്ടര്‍മാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍, ജില്ലാ …

വേടന്റെ സംഗീത പരിപാടിയില്‍ ആവേശം വാനോളം; 35 അടി ഉയരമുള്ള വിളക്കു കാലില്‍ കയറി അഭ്യാസം കാണിച്ച സാബുമോന്‍ വൈറലായി, ”തമ്പീ കീളെ ഇറങ്ങപ്പാ”യെന്ന് വേടന്റെ അഭ്യര്‍ത്ഥന

ധര്‍മ്മശാല: റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടയില്‍ ആവേശം മൂത്ത മരംവെട്ട് തൊഴിലാളി 35 അടി ഉയരമുള്ള വിളക്കുകാലില്‍ കയറി അഭ്യാസ പ്രകടനം നടത്തിയത് ഏറെ നേരം പരിഭ്രാന്തി പരത്തി. വിജയിയുടെ ”തമ്പീ കീളെ ഇറങ്ങപ്പാ”എന്ന ഡയലോഗ് പറഞ്ഞാണ് വേടന്‍ ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കിയത്.ധര്‍മ്മശാലയില്‍ നടന്ന തദ്ദേശ ദിനാഘോഷ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സമാപന പരിപാടിക്കിടെ വ്യാഴാഴ്ച രാത്രി 9.45 മണിയോടെയാണ് സംഭവം.ആന്തൂര്‍ നഗരസഭാ സ്‌റ്റേഡിയത്തിലെ കൂറ്റന്‍ ഫ്‌ളഡ് ലൈറ്റിനു മുകളിലേയ്ക്കാണ് ഉദയഗിരി അരിവിളഞ്ഞ പൊയില്‍ സ്വദേശിയായ സാബുമോന്‍ …

ഫിലിപ്പ് മമ്പാടിനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത് ഗുരുതര പരാമര്‍ശം; ‘പെണ്‍കുട്ടിയെ കൊണ്ടുപോയത് കരുതി കൂട്ടി; വീട്ടുകാരുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചു’

മലപ്പുറം: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും മുന്‍ പൊലീസുകാരനുമായ മോട്ടിവേഷണല്‍ സ്പീക്കര്‍ ഫിലിപ്പ് മമ്പാടിനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത് ഗുരുതര പരാമര്‍ശം. കരുതിക്കൂട്ടിയാണ് പെണ്‍കുട്ടിയെ പ്രതി വീട്ടില്‍ നിന്ന് കൊണ്ടുപോയത്, പീഡന വിവരം അറിഞ്ഞതോടെ അതിജീവിതയുടെ കുടുംബവുമായി ഒത്തു തീര്‍പ്പിന് ശ്രമിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹത്തില്‍ സ്വാധീനമുള്ള പ്രതി മനപ്പൂര്‍വം ചെയ്ത ഗുരുതര കുറ്റകൃത്യമാണെന്നും ജാമ്യം നല്‍കിയാല്‍ നിയമ വ്യവസ്ഥയെ സമൂഹം സംശയത്തോടെ നോക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും വിദേശത്തേക്ക് കടക്കാനുമൊക്കെ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കാഞ്ഞങ്ങാട്ടെ …

റാപ്പര്‍ വേടന്‍ വിവാഹിതനാകുന്നു; വധു യുവ എഴുത്തുകാരി നവമി, പ്രഖ്യാപനം നടത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

പയ്യന്നൂര്‍: റാപ്പര്‍വേടന്‍ വിവാഹിതനാകുന്നു. യുവ എഴുത്തുകാരി നവമിയാണ് വധു. ഫെബ്രുവരി 24ന് തൃശൂരില്‍ ആയിരിക്കും രജിസ്റ്റര്‍ മാര്യേജ് നടക്കുക. വ്യാഴാഴ്ച രാത്രിയാണ് വേടന്‍ വിവാഹിതനാകുന്ന കാര്യം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചത്.കണ്ണൂര്‍, ധര്‍മ്മശാലയില്‍ ഒരാഴ്ചയായി നടന്നു കൊണ്ടിരുന്ന തദ്ദേശ ദിനാഘോഷ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സമാപന പരിപാടിയിലായിരുന്നു പ്രഖ്യാപനം. സമാപന പരിപാടി ഗംഭീരമാക്കിയ വേടനെ പൊന്നാട അണിയിച്ച ശേഷമാണ് എം വി ഗോവിന്ദന്‍ വിവാഹ പ്രഖ്യാപനം നടത്തിയത്. മറുപടി പ്രസംഗത്തില്‍ കല്യാണ …

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ ഒരേ സമയം റെയ്ഡ്; കുടുങ്ങിയത് നിരവധി പിടികിട്ടാപ്പുള്ളികളും വാറന്റ് പ്രതികളും, കുട്ടി ഡ്രൈവര്‍മാരും കുടുങ്ങി

കാസര്‍കോട്: കുറ്റകൃത്യങ്ങള്‍ തടയുന്നതിനു ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ റെയ്ഡില്‍ നിരവധി പിടികിട്ടാപ്പുള്ളികളും വാറന്റ് പ്രതികളും കുട്ടി ഡ്രൈവര്‍മാരും കുടുങ്ങി. മഞ്ചേശ്വരത്ത് ഒരു ഡസനില്‍ അധികം വാറന്റ് പ്രതികളാണ് പിടിയിലായത്. ഇവരില്‍ നരഹത്യാശ്രമ കേസില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ഉപ്പള, പ്രതാപ് നഗറിലെ മുഹമ്മദ് ആഷിഖിനെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. ബദിയഡുക്കയില്‍ 15 വാറന്റ് പ്രതികള്‍ പിടിയിലായി. ഒരു പിടികിട്ടാപ്പുള്ളിയും പിടിയിലായിട്ടുണ്ട്. കുമ്പള പൊലീസ് സ്റ്റേഷനില്‍ പത്തു വാറന്റു …

കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനം; ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്ക്

കണ്ണൂര്‍: കൊളവല്ലൂര്‍, മേപ്പാട് ബോംബ് സ്‌ഫോടനം. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 9.30 മണിയോടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മേപ്പാടി സ്വദേശി ഷമിത് ലാലി (24)നാണ് പരിക്കേറ്റത്. ഇയാളെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേപ്പാടി,ഉള്ളവീട്ടിൽ സലാമിന്റെ ഉടമസ്ഥതയിലുള്ള പഴയ വീട്ടിനടുത്താണ്സംഭവം.വീടുനിര്‍മ്മാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് സ്ഥലത്തെ മണ്ണു നീക്കുന്നതിനിടയിലായിരുന്നു സ്ഫോടനം ഉണ്ടായത് . സ്ഥലത്തേയ്ക്ക് ടിപ്പർ ലോറിയുമായി എത്തിയതായിരുന്നു ഷമിത്ത് ലാൽ . സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ അകലെ വരെ കേട്ടതായി നാട്ടുകാര്‍ പറയുന്നു.സ്റ്റീല്‍ …

ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യ അമേരിക്കൻ രോഗനിയന്ത്രണ – പ്രതിരോധ വിഭാഗം തലവൻ

പി പി ചെറിയാൻ വാഷിംഗ്‌ടൺ :അമേരിക്കയിലെ പ്രമുഖ പൊതുജനാരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ആക്ടിംഗ് ഡയറക്ടറായി ഇന്ത്യൻ വംശജനായ ജയ് ഭട്ടാചാര്യ നിയമിതനായി. നിലവിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്മേധാവിയായ അദ്ദേഹം രണ്ട് പദവികളും ഒരേസമയം കൈകാര്യം ചെയ്യും. കൊൽക്കത്തയിൽ ജനിച്ച ഭട്ടാചാര്യ സ്റ്റാൻഫോർഡ് സർവകലാശാലയിലെ പ്രൊഫസറായിരുന്നു. വൈദ്യശാസ്ത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും അദ്ദേഹം ബിരുദങ്ങൾ നേടിയിട്ടുണ്ട്. കോവിഡ് കാലത്ത് ലോക്ക്ഡൗൺ നയങ്ങളെ ശക്തമായി വിമർശിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. അന്നത്തെ ഔദ്യോഗിക നിലപാടുകളെ …

കുമ്പള കോട്ടക്കാര്‍ റോഡില്‍ അക്രമം: നേപ്പാള്‍ സ്വദേശി അറസ്റ്റില്‍

കുമ്പള: ഇച്ചിലമ്പാടി കോട്ടക്കാറില്‍ രാത്രിയില്‍ റോഡിലിറങ്ങി ഒച്ചപ്പാടും ആക്രമവും നടത്തുകയായിരുന്ന നേപ്പാള്‍ സ്വദേശി തിക്കര്‍ മല്ല(26)യെ എസ് ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. പ്രതിയെ മംഗല്‍പാടി ആശുപത്രിയില്‍ വൈദ്യ പരിശോധനക്കു വിധേയനാക്കി.കോട്ടക്കാറില്‍ റോഡില്‍ നിന്നു ഹിന്ദിയില്‍ ഉച്ചത്തില്‍ ഒരാള്‍ ബഹളമുണ്ടാക്കുകയും റോഡില്‍ നിറുത്തിയിരുന്ന വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്യുന്നെന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ആ സമയം ഒരാള്‍ റോഡില്‍ ബഹളം വയ്ക്കുകയും ഒരു കാറിന്റെ ചില്ല് അടിച്ചു പൊളിക്കുകയും …

റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; കാലില്‍ ആഴത്തില്‍ മുറിവേറ്റു

കോഴിക്കോട്: റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാലില്‍ ആഴത്തില്‍ മുറിവേറ്റു. കോഴിക്കോട് തോട്ടുമുക്കത്തിനടുത്ത് കോനൂര്‍കണ്ടിയില്‍ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ഷീബ മോഹനനാണ് പരിക്കേറ്റത്. വീടിന് സമീപത്തെ റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ഷീബക്ക് നേരെ പാഞ്ഞടുത്ത കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ നിലത്തുവീണുപോയ ഷീബയുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് ബോധം വന്നപ്പോഴാണ് കാലില്‍ മുറിവേറ്റത് കാണുന്നത്. തുടര്‍ന്ന് ഇവരെ അരീക്കോട്ടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവില്‍ അഞ്ചോളം തുന്നല്‍ വേണ്ടി വന്നു. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം കൂടിവരികയാണെന്ന് നാട്ടുകാര്‍ …