കാസര്‍കോട്: ഭര്‍ത്താവ് പള്ളിയില്‍ പോയസമയത്ത് ഭാര്യ ഫ്‌ളാറ്റിലെ ഫാനില്‍ തൂങ്ങി മരിച്ചു. ഉപ്പള, അല്‍മിന ഫ്‌ളാറ്റിലെ താമസക്കാരനായ മുഹമ്മദ് തന്‍സില്‍ അബ്ദുല്‍ റഷീദിന്റെ ഭാര്യ അഫ്‌സീന ബാനു (28)വാണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി ഒന്‍പതു മണിക്കും പത്തു മണിക്കും ഇടയിലാണ് സംഭവം.
ഭര്‍ത്താവ് തറാവീഹ് നിസ്‌ക്കാരത്തിനു പള്ളിയിലേയ്ക്ക് പോയസമയത്തായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെ കിടപ്പു മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പിതൃസഹോദരന്റെ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






