ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് വില കൂടിയ ലാപ്‌ടോപ്പിന്; പാഴ്‌സല്‍ തുറന്നുനോക്കിയപ്പോള്‍ കല്ലും തുണിയും; പരാതി നല്‍കി യുവാവ്

കോട്ടയം: ആമസോണില്‍ വിലകൂടിയ ലാപ്‌ടോപ്പിന് ഓര്‍ഡര്‍ നല്‍കിയ യുവാവിന് ലഭിച്ചത് കല്ലും തുണിയുമെന്ന് പരാതി. കോട്ടയം പൈക സ്വദേശി ഡോണ്‍ ടോം ആണ് ആമസോണിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഫെബ്രുവരി 12നാണ് 56,000 രൂപ വിലയുള്ള ലെനോവോയുടെ ThinkPad E14 എന്ന ലാപ്‌ടോപ്പ് ഡോണ്‍ ഓര്‍ഡര്‍ ചെയ്തത്.

ഫെബ്രുവരി 18ന് ഉച്ചയോടെയാണ് ഓര്‍ഡര്‍ ഡെലിവറി ചെയ്തത്. കാര്‍ഡ് ബോര്‍ഡ് തുറന്നുനോക്കിയപ്പോള്‍ ഡോണ്‍ ഞെട്ടിപ്പോയി. അതിനകത്ത് വൃത്തിയായി പൊതിഞ്ഞിരിക്കുന്ന നിലയില്‍ കല്ലും തുണികളുമാണ് കാണപ്പെട്ടത്. പാഴ്‌സലിലെ കല്ലിന്റെയും തുണിയുടെയും ചിത്രമടക്കം ഉള്‍പ്പെടുത്തിയാണ് ഡോണ്‍ ആമസോണ്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. പൊന്‍കുന്നം പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.

ആമസോണുമായി ബന്ധപ്പെട്ടപ്പോള്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും റീഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് സംസാരിക്കാമെന്നുമാണ് അറിയിച്ചതെന്ന് ഡോണ്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page