പ്രതിഭകളെ ആദരിച്ച് കുമ്പള ജി.എച്ച്.എസ്.എസ്; സന്തോഷ് ട്രോഫി താരം അബൂബക്കര്‍ ദില്‍ഷാദിന് ഉജ്ജ്വല സ്വീകരണം

കുമ്പള: കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അനുമോദന ചടങ്ങും സ്‌കൂള്‍ ഹാള്‍ നവീകരണ ഉദ്ഘാടനവും നടത്തി. സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയും കേരള സന്തോഷ് ട്രോഫി ടീം അംഗവുമായ അബൂബക്കര്‍ ദില്‍ഷാദിനെ ചടങ്ങില്‍ ആദരിച്ചു.
എ.കെ.എം. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മൊയ്തീന്‍ അസീസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സിന്ധു എന്‍. സ്വാഗതം ആശംസിച്ചു.
ഈ അധ്യയന വര്‍ഷത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച പി.ടി.എ, എസ്.എം.സി അംഗങ്ങളായ അഷ്‌റഫ് കര്‍ള, എ.കെ. ആരിഫ് എന്നിവരെയും ആദരിച്ചു.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസീസ് കളത്തൂര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page