കൂഡ്ലു ഗ്രൂപ്പ് ബി.എല്‍.ഒ കൂട്ടായ്മ നടത്തി

മധൂര്‍: തിരഞ്ഞെടുപ്പ് പ്രകൃയയിലെ നിര്‍ണ്ണായക കണ്ണികളായ ബി.എല്‍.ഒ (ബൂത്ത് ലെവല്‍ ഓഫീസര്‍) കൂട്ടായ്മ ജോലിക്കിടയിലെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനു കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ബി.എല്‍.ഒ മാരുള്ള കൂഡ്ലു ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ മധൂര്‍ പഞ്ചായത്ത് കുടുംബശ്രീ ഹാളിലായിരുന്നു പരിപാടി.
തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി തങ്ങളുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ ഉണ്ടായ വെല്ലുവിളികളും രസകരമായ അനുഭവങ്ങളും സംഗമം പങ്കുവെച്ചു.
വോട്ടര്‍ പട്ടിക പുതുക്കല്‍, എസ് ഐ ര്‍ ഫോം വിതരണം, ഡാറ്റ എന്‍ട്രി തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും അനുഭവങ്ങളെ കുറിച്ചും മറ്റും അംഗങ്ങള്‍ ചര്‍ച്ച ചെയ്തു. ചിലര്‍ അതൊക്കെ രസകരമായ അവതരിപ്പിച്ചു. സ്‌നേഹവിരുന്നോടെ സംഗമം സമാപിച്ചു.
കൂഡ്‌ലു വില്ലേജ് ഓഫീസര്‍ ജയപ്രകാശ് ആചാര്യ ഉദ്ഘാടനം ചെയ്തു. ഹക്കീം കമ്പാര്‍, മുരളീധരന്‍, സുനന്ദ, പ്രിയ, നസീമ, ബീന കുമാരി, രാജേഷ് സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page