അണ്ടോൾ ശ്രീ കുന്നുമ്മൽ ചെറളത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 21മുതൽ 24 വരെ

നീലേശ്വരം :കരിന്തളം അണ്ടോൾ ശ്രീ കുന്നുമ്മൽ പുതിയറയക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഫെ ബ്രുവരി 21 മുതൽ 24 വരെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു

20 ന് വൈകിട്ട് 4 മണിക്ക് വടക്കേ പുലയന്നൂർ ചെറുപ്പക്കോട്ട് മുണ്ട്യയിൽ നിന്നും വേളൂർ പാലാട്രയിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്ര.
തുടർന്ന് അനുമോദന സദസും സുവനീർ പ്രകാശനവും. ആഘോഷകമ്മറ്റി ചെയർമാൻ ഉമേശൻ വേളൂർ അധ്യക്ഷം വഹിക്കും. ഇ.ച ന്ദ്രശേഖരൻ എം.എൽ.എ ഉദ് ഘാടനം ചെയ്യും. ആനക്കൈ ബാലകൃഷൻ സുവനീർ പ്രകാശനം ചെയ്യും.
ഡോക് ടറേറ്റ് നേടിയ ഡോ.ആനക്കൈ ബാലകൃഷ്ണൻ, അസി.പ്രൊഫ.ഡോ. പ്രിയേഷ്.വി. പി, എം ബി ബി എസ് ബിരുദം നേടിയ ഡോ.വിഷ്ണു വിജയൻ ആർ.വി എന്നിവരെ അനുമോ ദിക്കും.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. അനിത, പാറക്കോൽ രാജൻ, കെ.പി. ചിത്ര ലേഖ, വി.വി യശോദ, എൻ.രമണൻ, അനീഷ്കുമാർ വി.വി, കൃപ പ്രദീപ്, ഇബ്രാഹിംകുട്ടി പാലാട്ര സംസാരിക്കും.

21 ന് രാവിലെ കിണാവൂർ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നിന്നും കിരാതേശ്വര ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും കൊണ്ട് വരൽ. തുടർന്ന് ഉത്സവാരംഭം. രാത്രി 7 മണിക്ക് തിടങ്ങൽ, പുലിയൂർ കണ്ണൻ ദൈവത്തിൻ്റെ വെള്ളാട്ടവും പൂമാരുതൻ ദൈവത്തിൻ്റെ തട്ടും വെള്ളാട്ടവും. വിഷ്ണു മൂർത്തി, രക്തചാമുണ്‌ഡി, പാ ടാർകുളങ്ങര ഭഗവതി, ചെറളത്ത് ഭഗവതി തെയ്യ ക്കോലങ്ങളുടെ തോറ്റം പുറപ്പാട്. രാത്രി 8 മണി മുതൽ ക്ഷേത്ര പരിധിക്കകത്തെ ക ലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ.

22 ന് രാവിലെ തെയ്യങ്ങളുടെ പുറപ്പാട്. രാത്രി 7 മണിക്ക് തിടങ്ങൽ, പുലിയൂർ കണ്ണൻ ദൈവത്തിൻ്റെ വെള്ളാട്ടവും പൂമാരുതൻ ദൈവത്തിൻ്റെ തട്ടും വെള്ളാട്ടവും, വിഷ്‌ണുമൂർത്തി, രക്ത ചാമുണ്‌ഡി, പാടാർകുളങ്ങര ഭഗവതി, ചെറളത്ത് ഭഗവതി എന്നീ തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്.
വൈകുന്നേരം ചങ്ങനും പൊങ്ങനും ദേവക്കൂത്ത്. രാത്രി തിടങ്ങൽ. തുടർന്ന് ഉപ്പിലിക്കൈ ജിത്തുമാരാരും മുപ്പതോളം ക ലാകാരന്മാരും അവതരിപ്പിക്കുന്ന പാണ്ടിമേളം.

തുടർന്ന് പുലിയൂർ കണ്ണൻ ദൈവത്തിൻ്റെ വെള്ളാട്ടവും ഉ ഗ്രപ്രതാപിയായ പൂമാരുതൻ ദൈവത്തിൻ്റെ തട്ടും വെള്ളാട്ടവും, വിഷ്ണുമൂർത്തി, രക്ത ചാമുണ്‌ഡി, പാടാർകുളങ്ങര ഭഗവതി, ചെറളത്ത് ഭഗവതി എന്നീ തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്, അണ്ടോൾ ചാമുണ്ഡി ക്കാവിൽ കളിയാട്ടാരംഭം.

24 ന് പുലർച്ചെ 5 മണിക്ക് മേലേരി പ്രവേശനം, പുലിയൂർ കണ്ണൻ ദൈവത്തിന്റെ പു റപ്പാട്, രക്തചാമണ്ഡേശ്വരി യുടെ പുറപ്പാട്, പൂമാരുതൻ തെയ്യത്തിന്റെ പുറപ്പാട്, 12 മണിക്ക് പാടാർകുളങ്ങര ഭഗവ തിയുടെ പുറപ്പാട്, ഉച്ചക്ക് 2 മണിക്ക് ശ്രീ വിഷ്ണുമൂർത്തി യുടെയും അണ്ടോൾ ചാമുണ് ഡിക്കാവിൽ ശ്രീ ചാമുണ്ഡേ ശ്വരിയുടെയും പുറപ്പാട്, വൈ കുന്നേരം 3 മണിക്ക് പ്രധാന ആരാധന മൂർത്തിയായ ചെ റളത്ത് ഭഗവതിയുടെ പുറപ്പാട് ഉത്സവ ദിവസങ്ങളിൽ ഉച്ച യ്ക്കും രാത്രിയിലും അന്നദാ നം ഉണ്ടാവും.

പത്രസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ ഉമേശൻ വേളൂർ ,ദേവസ്വം സെക്രട്ടറി പി എം രാജൻ,വൈസ് ചെയർമാൻ എൻ കെ രതീഷ്,ട്രഷറർ ഷാജി തയ്യിൽ,ഭക്ഷണകമ്മറ്റി ചെയർമാൻ കെ ജനാർദ്ദനൻ,കൺവീനർ ഇ ബാബു പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page