ശബരിമലയിലെ യുവതീ പ്രവേശനം: പുനഃപരിശോധനാ ഹര്‍ജി നാളെ സുപ്രീംകോടതിയില്‍; കരുതലോടെ സി പി എം, മാറാത്തതായി ഒന്നും ഇല്ലെന്നു എം വി ഗോവിന്ദന്‍, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: വി ഡി സതീശന്‍
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്കു പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി നാളെ (തിങ്കള്‍) പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. 2019നു ശേഷം ആദ്യമായാണ് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും സുപ്രീംകോടതിയില്‍ എത്തുന്നത്. 2018ല്‍ ആണ് യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണ ഘടനാ ബെഞ്ച് ഉത്തരവിറക്കിയത്.ശബരിമലയിലെ യുവതീ പ്രവേശനത്തെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ക്കണമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി …