ബെംഗളൂരു: കര്‍ണാടക ആര്‍ടിസി ബസില്‍ കാറിടിച്ച് അഞ്ചുപേര്‍ മരിച്ചു. ബെംഗളൂരുവില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. മരിച്ചവരില്‍ നാലുപേര്‍ വിദ്യാര്‍ത്ഥികളാണ്. ഇതില്‍ നാലുപേര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരിച്ചത്. മരിച്ചവരെല്ലാം ദൊഡ്ഡബല്ലാപ്പുര സ്വദേശികളാണ്. കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.







