തൊഴിലാളി യൂണിയനുകൾ ദേശീയപണിമുടക്ക് നടത്തുമ്പോൾ പണി ആവശ്യപ്പെട്ട്കാസർകോട്ട് ഒരുതൊഴിലാളി ഒറ്റയ്ക്ക് സമരത്തിൽ
കാസർകോട്: കേന്ദ്ര സർക്കാരിൻറെ ലേബർ കോഡിനെതിരെ തൊഴിലാളി സംഘടനകൾ ദേശീയതലത്തിൽ പണിമുടക്കുമ്പോൾ സംസ്ഥാനത്തെ ഒരു തൊഴിലാളി , തൊഴിൽ തരൂ എന്ന് ആവശ്യപ്പെട്ട് തൊഴിൽ മേധാവിയുടെ ഓഫീസിനു മുന്നിൽ പ്ലക്കാർഡ് പിടിച്ച് ഒറ്റയ്ക്ക് സമരം ചെയ്യുന്നു . കാസർകോട് കെഎസ്ആർടിസി ഡിപ്പോയിലാണ് സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും നിലനിൽപ്പിനുവേണ്ടി ഒരു ജീവനക്കാരൻ ഒറ്റക്കു സമരം ആരംഭിച്ചത്. യൂണിയനുകളുടെ സമരം വ്യാജമാണെന്ന് ഒറ്റയാൾ സമരത്തിലുള്ള കെഎസ്ആർടിസി ഡ്രൈവർ നസീർ പറഞ്ഞു.മാത്രമല്ല യൂണിയനുകൾ വ്യാജമാണെന്ന് അദ്ദേഹം ധൈര്യപൂർവ്വം പറയുന്നു. 24 മണിക്കൂറും ജീവനക്കാരെ …