സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തശേഷം ഹോട്ടലുടമ തൂങ്ങിമരിച്ചു; ‘മരണത്തിന് കാരണം രണ്ടാം ഭാര്യയും അമ്മയും’

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തശേഷം ഹോട്ടലുടമ തൂങ്ങിമരിച്ചു. വിളവൂര്‍ക്കല്‍ ഈഴക്കോട് ഗ്രീന്‍വില്ല ഗാര്‍ഡന്‍സില്‍ പ്രദീപ് ആണ് മരിച്ചത്. കാര്‍പോര്‍ച്ചിലെ സീലിങ് ഹുക്കില്‍ തൂങ്ങി മരിക്കുകയായിരുന്നു. തന്റെ അച്ഛനോടും സുഹൃത്തുക്കളോടും പ്രദീപ് വീഡിയോയില്‍ മാപ്പ് പറയുന്നുണ്ട്.

‘കഷ്ടപ്പെട്ട പണം മുഴുവന്‍ നഷ്ടമായി, ഇനി വയ്യ, മരിക്കണമെന്ന് ഒരാഗ്രഹവുമില്ല, പേടിയാണ് മരിക്കാന്‍. പക്ഷെ മറ്റു നിവൃത്തിയില്ല’ – പ്രദീപ് പറയുന്നു.

ആദ്യവിവാഹത്തിലെ മകള്‍ക്കും രണ്ടാം ഭാര്യയ്ക്കുമൊപ്പമാണ് പ്രദീപ് താമസിച്ചിരുന്നത്. അപകടത്തില്‍പ്പെട്ട് കാലൊടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസമായി പ്രദീപ് ചികിത്സയിലായിരുന്നു. ഈ സമയം ഭാര്യ സഹായിച്ചില്ലെന്ന് പ്രദീപ് പറയുന്നു.

എട്ട് വര്‍ഷമായി തച്ചോട്ട് കാവ് ജംക്ഷന് സമീപം ഹോട്ടല്‍ നടത്തിവരികയായിരുന്നു. മരണത്തിന് കാരണം രണ്ടാം ഭാര്യയും അവരുടെ അമ്മയും ഹോട്ടലിന് എതിര്‍വശം പെയിന്റിങ് വര്‍ക്ക് ഷോപ്പ് നടത്തുന്ന ആളുമാണ്. ആദ്യ വിവാഹബന്ധം പിരിഞ്ഞതിനു ശേഷം കുറച്ചുനാള്‍ മുന്‍പാണ് പ്രദീപ് രണ്ടാമതു വിവാഹം കഴിച്ചത്. രണ്ടാംഭാര്യയുടെ അമ്മയാണ് കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതെന്ന് പ്രദീപ് പറയുന്നു.

കഴിഞ്ഞ ഒന്നരമാസമായി തനിച്ചായിരുന്നു പ്രദീപിന്റെ താമസം. പ്രദീപിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി വീഡിയോയില്‍ പറയുന്നു. മലയിന്‍കീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page