കുടുംബകലഹം ഒഴിവാക്കാന്‍ ഉപദേശം തേടിയ ഭര്‍തൃമതിയും ജ്യോതിഷനും ചേര്‍ന്നു കുടുംബം തകര്‍ത്തു; 7 പേര്‍ പിടിയില്‍

ബംഗളൂരു: കുടുംബത്തര്‍ക്കം പരിഹരിക്കാന്‍ ജ്യോതിഷ പണ്ഡിതനെ സമീപിച്ച യുവതിയും ജ്യോതിഷനും യുവതിയുടെ പിതാവുമുള്‍പ്പെടെ ഏഴുപേര്‍ ചേര്‍ന്നു ഭര്‍തൃസഹോദരനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. തടയാന്‍ ശ്രമിച്ച ഭര്‍ത്താവും അയല്‍വാസിയും ഗുരുതരനിലയില്‍ ആശുപത്രിയിലായി.
ഉത്തരകന്നഡ ജില്ലയിലെ സിദ്ധാപുരം താലൂക്കില്‍ ഉണ്ടായ ദാരുണ കൊലപാതകത്തില്‍ നാടു വിറങ്ങലിച്ചു നില്‍ക്കുന്നു. സിദ്ധാപുരയിലെ മഹേഷ് നായിക്കും ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങിയ കുടുംബം അയാളുടെ വീട്ടിലാണ് താമസം. കുടുംബം പുലര്‍ത്തുന്നതിനു മഹേഷ് നായിക്ക് ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ശമ്പളം ലഭിച്ചു കഴിഞ്ഞു മാസാവസാനങ്ങളിലാണ് ഇയാള്‍ വീട്ടിലെത്തുന്നത്. ഇതിനിടയില്‍ മഹേഷിന്റെ ഭാര്യ സുചിത്ര സ്വത്തു സംബന്ധിച്ചുള്ള കുടുംബ കലഹം പരിഹരിക്കുന്നതിനു ജ്യോതിഷനും ദുര്‍മന്ത്രവാദിയുമായ കമലാകര ഭട്ടി(37)നെ സമീപിച്ച് ഉപദേശമാരാഞ്ഞു. കുറച്ചു ഉപദേശിച്ച ശേഷം രണ്ടു ദിവസം കഴിഞ്ഞു എത്തിയാല്‍ വീണ്ടും ഉപദേശിക്കാമെന്നു പറഞ്ഞുവിട്ടു. പിന്നീട് ഇതാവര്‍ത്തിച്ചു. ദിവസവും ഉപദേശം തേടലും ഫോണില്‍ ഉപദേശങ്ങളുമായി. ഇതു സ്ഥിരമാവുകയും തുടര്‍ച്ചയാവുകയും ചെയ്തതോടെ നാട്ടില്‍ പാട്ടായി. മഹേഷിന്റെ സഹോദരന്റെ ഭാര്യ ഇക്കാര്യം മഹേഷിനെ അറിയിച്ചു. മഹേഷ് നാട്ടിലെത്തി ഭാര്യ സുചിത്രയെ ഉപദേശിച്ചു. രണ്ടു പെണ്‍മക്കളുള്ളതാണ് അവരുടെ ഭാവിയോര്‍ത്തെങ്കിലും നാട്ടുകാരെക്കൊണ്ടു മോശം പറയിപ്പിക്കരുതെന്നു മഹേഷ് ഉപദേശിച്ചു. മഹേഷിന്റെ എല്ലാ ഉപദേശവും സുചിത്ര സമ്മതിച്ചതോടെ മഹേഷ് ബംഗളൂരുവിലുള്ള ജോലിക്കു പോവുകയും അതിന്റെ പുറകെ സുചിത്ര ജ്യോത്സാലയത്തിലെത്തുകയും ചെയ്തു. അധികം വൈകാതെ ഭര്‍ത്താവിന്റെ വീടുപേക്ഷിച്ചു മക്കളെയും കൂട്ടി ജ്യോതിഷന്‍ കമലാകര്‍ ഭട്ടിന്റെ വീട്ടില്‍ താമസം തുടങ്ങി. രാത്രി സുചിത്രയും ജ്യോതിഷനും ഒരു മുറിയിലും കുട്ടികള്‍ മറ്റൊരുമുറിയിലുമായിരുന്നു. അധികം ദിവസം കഴിയും മുമ്പു മൂത്ത മകള്‍ സുമശ്രീ മാതാവിനോട് എന്താണമ്മേ ഇതെന്നു ആരാഞ്ഞു. ഇതു കേട്ട മാതാവ് ക്ഷോഭിച്ചു. വേണമെങ്കില്‍ അടങ്ങി ഒതുങ്ങി കഴിയണം. അല്ലെങ്കില്‍ നിന്റെ പൊടിപോലും കാണില്ല അവര്‍ താക്കീതു ചെയ്തു. മകള്‍ ഇക്കാര്യം ബംഗളൂരുവിലുള്ള പിതാവ് മഹേഷിനെ അറിയിച്ചു. കുട്ടിയോടു ഷിമോഗയിലെത്താന്‍ അയാള്‍ പറഞ്ഞു. കുട്ടിയെ കൂട്ടി മൂത്ത സഹോദരന്‍ വസന്തനായികിന്റെ വീട്ടിലെത്തി. മകള്‍ വസന്തന്റെ വീട്ടിലാണെന്നറിഞ്ഞ സുചിത്ര ജ്യോതിഷന്‍ കമലാകള്‍ ഭട്ടി, പിതാവ് ലോക്‌നാഥ് ചൗപ്പല, മറ്റു നാലുപേര്‍ എന്നിവര്‍ വസന്തന്റെ വീട്ടിലെത്തി കുട്ടിയെ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ടു. താമസിയാതെ വാക്കേറ്റം തുടങ്ങിയതും സുചിത്രയുടെ ഗുണ്ടാസംഘം മഹേഷ് നായികിനു നേരെ മാരകായുധവുമായി ചാടിവീണു. തടയാന്‍ ശ്രമിച്ച മൂത്ത സഹോദരനെ തലങ്ങും വിലങ്ങും കുത്തി. വസന്തന്‍ (43) സംഭവസ്ഥലത്തു തന്നെ മരിച്ചു വീണു.
മഹേഷിനെയും അയല്‍ക്കാരനെയും ആശുപത്രിയിലാക്കി. മഹേഷിന്റെ ഭാര്യ സുചിത്രയും ജ്യോതിഷനും പിതാവുമുള്‍പ്പെടെ ഏഴുപേരെ സിദ്ധാപുരം പൊലീസ് അറസ്റ്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിനു ഇന്നു കൊടിയേറ്റം; സമ്മേളന നഗരിയിലേയ്ക്കുള്ള 100 പതാകകള്‍ തളങ്കര മാലിക് ദിനാറില്‍ നിന്നു പുറപ്പെടും, വൈകുന്നേരം 4.30ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും

You cannot copy content of this page