മജീര്‍പ്പള്ളയിലെ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: വൊര്‍ക്കാടി, മജീര്‍പ്പള്ളയിലെ വ്യാപാരിയായ കെ പ്രഭാകര (62) ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരമണിയോടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൊര്‍ക്കാടി യൂണിറ്റ് വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ: ഷക്കീല. മക്കള്‍: അക്ഷത, അനുഷ. മരുമക്കള്‍: അഭിലാഷ്, മഞ്ജിത്ത്. സഹോദരങ്ങള്‍: എസ് ജെ ദിവാകര(മഞ്ചേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി), ചന്ദ്രകല, ശശികല.

കാണാതായ ആസിയയെയും നന്ദകുമാറിനെയും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: യുവതീ-യുവാക്കളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മര്യാത്തുരുത്ത് സ്വദേശിനി ആസിയ (20), പുതുപ്പള്ളിയിലെ നന്ദകുമാര്‍ (22) എന്നിവരെയാണ് കോട്ടയത്തെ ലോഡ്ജ് മുറിയിൽ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മുറി തുറക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ എം ജെ അരുണിന്റെ നേതൃത്വത്തില്‍ പൊലീസെത്തി മുറി തള്ളി തുറന്നു നോക്കിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.മുറിയില്‍ നിന്നു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ആസിയയും നന്ദകുമാറും പ്രണയത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. എന്നാല്‍ ഇരുവരുടെയും …

പുല്ല് പറിക്കുന്നതിനിടയില്‍ മണ്‍തിട്ടയില്‍ നിന്നു താഴേയ്ക്ക് വീണ് അപകടം; ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട്: പുല്ല് പറിക്കുന്നതിനിടയില്‍ മണ്‍തിട്ടയില്‍ നിന്നു താഴേയ്ക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ഷേണി വില്ലേജിലെ അരിയപ്പാടി, മലങ്കരയിലെ മുഹമ്മദ് (75) ആണ് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.ബുധനാഴ്ച വൈകുന്നേരം വീട്ടിനു സമീപത്ത് മണ്‍തിട്ടയില്‍ പുല്ല് പറിക്കുന്നതിനിടയില്‍ കാല്‍തെന്നി താഴ്ചയിലേയ്ക്ക് വീഴുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.ഭാര്യ: ബീഫാത്തിമ. മക്കള്‍: ലത്തീഫ്, ബഷീര്‍, അസീസ്, ആയിഷ, അവ്വമ്മ, നഫീസ, മൈമൂന, സമീറ. മരുമക്കള്‍: കലന്തര്‍, ബീവി, ഫായിസ, …

ഏണിയാര്‍പ്പിലെ സരസ്വതി അന്തരിച്ചു

കാസര്‍കോട്: നീര്‍ച്ചാല്‍, ഏണിയാര്‍പ്പ്, അടിബായിലെ സുബ്ബണ്ണറൈയുടെ ഭാര്യ സരസ്വതി (86) അന്തരിച്ചു. മക്കള്‍: ചന്ദ്രാവതി, രാധാകൃഷ്ണ, ഭാസ്‌ക്കര, പുഷ്പലത, പരേതനായ ബാലകൃഷ്ണ റൈ. മരുമക്കള്‍: ഗോപാലറൈ, ലത, ശര്‍മ്മിള, സാവിത്രി, ഗോപാല ഷെട്ടി (മംഗ്‌ളൂരു). സഹോദരി കമലാറൈ.

ശങ്കരംപാടി സ്വദേശി പാണ്ടി വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ബേഡകം, ശങ്കരംപാടി സ്വദേശിയെ അഡൂര്‍, പാണ്ടി വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊരമ്പാറയിലെ എ ബാലകൃഷ്ണന്‍ നായരുടെ മകന്‍ ടി മണികണ്ഠന്‍ (47) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കും ഒന്‍പതു മണിക്കും ഇടയിലാണ് ആത്മഹത്യയെന്നു സംശയിക്കുന്നു. മാനസിക വിഷമമാണ് കാരണമെന്ന് പറയുന്നു. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മാതാവ്: സാവിത്രി. ഭാര്യ: പി രമ്യ. മക്കള്‍:ടി ദേവനന്ദ, ടി അഭിനന്ദ്.

ഹോട്ടലുകളില്‍ നിന്ന് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചു; കുമ്പളയിലെ ഹോട്ടലുകളിലും -ഭക്ഷണ സാധന വിതരണ കേന്ദ്രങ്ങളിലും വ്യാപക റെയ്ഡ്

കുമ്പള: കുമ്പളയിലെ ഹോട്ടലുകളില്‍ നിന്നും മറ്റു ഭക്ഷണവിതരണ സ്ഥാപനങ്ങളില്‍ നിന്നും ആരോഗ്യ വകുപ്പും പഞ്ചായത്തും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പേപ്പര്‍ ഗ്ലാസും പേപ്പര്‍ പ്ലേറ്റുകളും പിടിച്ചെടുത്തു.ഹോട്ടലുകളിലും മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും പഴകിയ ഭക്ഷണങ്ങളും ആരോഗ്യത്തിനു ഗുണകരമല്ലാത്ത സാധനങ്ങളും വില്‍പ്പന നടത്തുന്നുണ്ടെന്ന പരാതികളെത്തുടര്‍ന്നായിരുന്നു സംയുക്ത പരിശോധന. എന്നാല്‍ ഒരിടത്തും അത്തരം സാധനങ്ങള്‍ കണ്ടെത്തിയില്ല. എന്നാല്‍ മിക്ക സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളായ കവര്‍, പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവ കണ്ടെത്തുകയും അവ പിടിച്ചെടുക്കുകയും ചെയ്തു. വൃത്തി ഹീനമായി ഭക്ഷണ സാധനങ്ങള്‍ കൈകാര്യം …

വീട് കാലപ്പഴക്കത്താല്‍ നശിച്ചുപോയ വിഷമം; റബ്ബര്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: സ്വന്തം വീട് കാലപ്പഴക്കം കൊണ്ട് നശിച്ചുപോയ വിഷമത്തിലാണെന്നു പറയുന്നു, റബ്ബര്‍ കര്‍ഷകന്‍ തൂങ്ങി മരിച്ചു. ബേഡകം, കരിവേടകം പള്ളക്കാട്ട് ഹൗസിലെ വി എന്‍ സുകുമാരന്‍ (76) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഇയാളെ വീടിനു മുന്നിലുള്ള ചെമ്പക മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.പുഷ്പവല്ലിയാണ് സുകുമാരന്റെ ഭാര്യ. മക്കള്‍: ഷാജി, ഷൈജു. മരുമക്കള്‍: സുധ, നവ്യ. സഹോദരങ്ങള്‍: ശിവന്‍, വിജയന്‍, രാജന്‍ (പാല), രമണി, കുഞ്ഞമ്മിണി, തങ്ക, ശോഭ, പരേതരായ അപ്പുക്കുട്ടന്‍, …

ടോള്‍ബൂത്ത് സംഘര്‍ഷം: സിപിഎം ഏരിയാ സെക്രട്ടറി സുബൈറിനും ലീഗ് നേതാക്കന്മാര്‍ക്കും എതിരെ കേസ്

കുമ്പള: കുമ്പള ദേശീയപാത ടോള്‍ ബൂത്തില്‍ അക്രവും ഗതാഗത തടസ്സവും ഉണ്ടാക്കിയെന്ന പരാതിയില്‍ സമരസമിതി നേതാവും സിപിഎം ഏരിയാ സെക്രട്ടറിയുമായ സിഎ സുബൈര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. സമരസമിതി നേതാക്കളും ലീഗ് ഭാരവാഹികളുമായ എ.കെ ആരിഫ്, അഷ്‌റഫ് കാര്‍ള, കണ്ടാലറിയാവുന്ന മറ്റു ഏഴു പേര്‍ എന്നിവര്‍ക്കുമെതിരെയാണ് കേസ്.ടോള്‍ബൂത്ത് മാനേജറും ഹരിയാന സ്വദേശിയുമായ അമിത് കുമാറിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിക്ക് ഇവരുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്നെത്തിയവര്‍ ടോള്‍ ബൂത്തിനു …

ബസിനു പിന്നില്‍ സ്‌കൂട്ടറിടിച്ചു; വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു

കുമ്പള: ബസിനു പിന്നില്‍ സ്‌കൂട്ടറിടിച്ചു വിദ്യാര്‍ത്ഥിനി നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ കുമ്പള ശാന്തിപ്പള്ളയിലാണ് അപകടം. അംഗഡിമുഗര്‍ സ്വദേശിനിയും മംഗലാപുരത്തു വിദ്യാര്‍ത്ഥിനിയുമായ സ്‌കൂട്ടര്‍ യാത്രക്കാരി നിത ഫാത്തിമ (18)യെ കുമ്പളയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുള്ളേരിയയില്‍ നിന്നു കുമ്പളയിലേക്കു വരുകയായിരുന്ന ബസിനു പിന്നിലാണ് സ്‌കൂട്ടറിടിച്ചത്.

കാസര്‍കോട് അനന്തപുരം വ്യവസായ എസ്റ്റേറ്റില്‍ വന്‍ തീപിടുത്തം: എട്ടു ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീ കെടുത്താനുള്ള ശ്രമത്തില്‍

കാസര്‍കോട്: കുമ്പള അനന്തപുരം വ്യവസായ എസ്റ്റേറ്റില്‍ വന്‍ തീ പിടുത്തം. എസ്റ്റേറ്റിലെ മാര്‍ക്ക് വുഡ് പ്ലൈവുഡ് ഫാക്ടറിക്കാണ് പുലര്‍ച്ചെ നാലുമണിയോടെ തീപിടിത്തമുണ്ടായത്. തീ കെടുത്തുന്നതിന് കാസര്‍കോട്, കാഞ്ഞങ്ങാട്, ഉപ്പള, കുറ്റിക്കോല്‍ ഫയര്‍ സ്റ്റേഷനുകളിലെ എട്ടു യൂണിറ്റുകള്‍ കഠിന ശ്രമം തുടരുകയാണ്. കണ്ണൂരിലെ അബ്ദുറഹിമാന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയാണിതെന്ന് പറയുന്നു. തീപിടിത്തം മൂലമുണ്ടായ നഷ്ടം കണക്കാക്കാനായിട്ടില്ല. വെള്ളിയാഴ്ച രാത്രി 12 മണി വരെ ഇവിടെ ജോലിയുണ്ടായിരുന്നു എന്ന് പറയുന്നു. അതിനുശേഷമാണ് ജോലിക്കാര്‍ പോയത്. നാലുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പ്ലൈവുഡ് നിര്‍മ്മാണത്തിനുണ്ടാക്കിക്കൊണ്ടിരുന്ന …

അടുത്ത വീട്ടിലെ വളർത്ത് നായയുടെ കടിയേറ്റ് 31 കാരിക്ക് 50 തുന്നൽക്കെട്ട്

ബംഗളൂരു: സോഫ്റ്റ്‌വെയർ എൻജിനീയറായ 31 കാരിയെ താമസസ്ഥലത്ത് അടുത്ത വീട്ടിലെ വളർത്തുനായ കടിച്ചുപറിച്ചു. മുഖത്തും കഴുത്തിനും കൈകാലുകൾക്കും കടിയേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് 50 കുത്തിക്കെട്ടുകൾ വേണ്ടി വന്നു. ബംഗളൂർ എച്ച് എസ് ആർ ലേ ഔട്ട് ടീച്ചേഴ്സ് കോളനിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാ യിരിക്കുകയാണ്. രാവിലെ ഏഴുമണിയോടെ കോർട്ടേഴ്സിൽ നിന്ന് മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ചീറിയെടുത്ത നായ യുവതിയെ കടിച്ച് പറിക്കുകയായിരുന്നു. കടിയേറ്റ യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽക്കാരൻ യുവതിയെ …

മനുഷ്യ ജീവനെക്കാൾ വലുത് നിയമ നടപടി; മകനെ ആക്രമിച്ച പുലിയെ കൊലപ്പെടുത്തിയതിന് അച്ഛനും മകനും എതിരെ നിയമലംഘനത്തിനുകേസ്

സോമനാഥ്ഗിർ : മകനെ കഴുത്തിന് കടിച്ച് കുടയുക യായിരുന്ന പുലിയെ കത്തിയും കുന്തവും ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് വനം വകുപ്പ് അച്ഛനും മകനും എതിരെ കേസെടുത്തു. ഷെഡ്യൂൾ ഒന്ന് വിഭാഗത്തിൽപ്പെട്ട വന്യ ജീവിയെ കൊന്നു എന്നതിനാണ് കേസ്. പുലിയുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അച്ഛനും മകനും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് . കഴിഞ്ഞദിവസം വീടിൻറെ വരാന്തയിൽ ഇരിക്കുകയായിരുന്ന പിതാവ് ബാബു ഭായിയെ വീട്ടിലെത്തിയ പുലി ആക്രമിക്കുന്നത് കണ്ട മകൻ ശാർദുൽ പുലിയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പുലി മകനു നേരെ …

സുനേത്ര പവാർ മഹാരാഷ്ട്ര ഉപമന്ത്രിയും എൻ സി പി നിയമസഭാ കക്ഷി നേതാവും പുനരൈക്യത്തിലൂടെ ഒന്നാവുന്ന എൻസിപി പ്രസിഡൻ്റുമായേക്കും

മുംബൈ: മഹാരാഷ്ട്രയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി സുനേത്ര പവാർ ശനിയാഴ്ച സത്യപ്രതിജ് ചെയ്ത് അധികാരമേറ്റേക്കും . എൻ സി പി നിയമസഭാ പാർട്ടി ശനിയാഴ്ച രണ്ടുമണിക്ക് മുംബൈ വിധാൻ സഭയിൽ ചേരുന്നുണ്ട്. ഈ യോഗം ഉപമുഖ്യമന്ത്രിയായി സുനേത്രയെ ഔപചാരികമായി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം വിമാന അപകടത്തിൽ മരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയാണ് സുനേത്ര പവാർ . ഫെബ്രുവരി മധ്യത്തോടെ എൻസിപി അജിത് കുമാർ ഗ്രൂപ്പും എൻസിപി ശരത് പവാർ ഗ്രൂപ്പും യോജിക്കും എന്ന് സൂചനയുണ്ട്. പുനരൈക്യത്തിലൂടെ …