കണ്ണൂര്‍: ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് ശരണ്യ കുറ്റക്കാരിയെന്ന് കോടതി. തളിപ്പറമ്പ് അഡീ. സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്ത് ആണ് യുവതിയെ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. തയ്യില്‍ സ്വദേശി ശരണ്യയ്ക്കു മേല്‍ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. രണ്ടാം പ്രതി നിധിനെ വെറുതെ വിട്ടു. കൊലപാതകത്തില്‍ നിധിനുമേല്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ശരണ്യയ്ക്കുള്ള ശിക്ഷ ഉച്ചയ്ക്കു ശേഷമാവും വിധിക്കുക.
കണ്ണൂര്‍ തയ്യിലില്‍ 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികള്‍. കാമുകനൊപ്പം ജീവിക്കാന്‍ ഒന്നരവയസുളള മകന്‍ വിയാനെ മാതാവ് ശരണ്യ കടല്‍ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. വാദിഭാഗത്തിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ യു.രമേശനാണ് ഹാജരായത്.







