കാസര്‍കോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുംബഡാജെ ആജിലയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുഷ്പാവതി(67) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കാണപ്പെട്ടത്. മുറിയില്‍ പിടിവലി നടന്നതിന്റെ അടയാളങ്ങളുണ്ട്. മുഖത്ത് നഖം കൊണ്ട് മാന്തിയതിന്റെ പാടുകളും കാണപ്പെട്ടു. വിവരമറിഞ്ഞ് ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുഷ്പാവതിയുടെ കഴുത്തില്‍ നിന്നു കരിമണി മാല കാണാതായതായി സംശയിക്കുന്നു. അതിനാല്‍ മോഷണത്തിനിടയിലാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു.
പെരിയ വില്ലാരംപതിയിലെ സുബൈദ കൊലക്കേസ്, പനയാല്‍ ബങ്ങാട് ദേവകി കൊലക്കേസ് എന്നിവയുമായി സാമ്യതയുള്ളതാണ് പുഷ്പാവതിയുടെ മരണമെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.







