കാസര്‍കോട്: മുന്‍ നഗരസഭാ കൗണ്‍സിലറും നെല്ലിക്കുന്നിലെ പരേതനായ ഗണേഷ് അബ്ദുല്ല കുഞ്ഞിയുടെ ഭാര്യയുമായ സൗദാബി അബ്ദുല്ല കുഞ്ഞി അന്തരിച്ചു.
നെല്ലിക്കുന്ന് വാര്‍ഡിനെ പ്രതിനിധീകരിച്ചു നഗരസഭയിലെത്തിയ ആദ്യ വനിതാ അംഗമായിരുന്നു.
റഹീം (സൗദി), പരേതനായ ബഷീര്‍, സാദിഖ് (ഭാരത് ബീഡി), നസീര്‍ (ദുബായ് മീഡിയ), സാഹിറ, കദീജ, സമീറ, സല്‍മ എന്നിവര്‍ മക്കളും, മുഹമ്മദ് കുഞ്ഞി കോട്ടിക്കുളം, ബഷീര്‍ സൂപ്പി തളങ്കര, അബ്ദുല്ല കുഞ്ഞി ചെര്‍ക്കളം, അബ്ദുല്ല കുഞ്ഞി മൊഗ്രാല്‍, സൗദ റഹീം, നബീസ ബഷീര്‍, മറിയംബി സാദിഖ്, ഫൗസിയ നസീര്‍ ജാമാതാക്കളുമാണ്.






