തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ച എറണാകുളം ഓണക്കൂര്‍ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം
എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ച പിറവം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡില്‍ കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി 221 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ബി രാജീവിന് 558 വോട്ട് ലഭിച്ചു. നാലുപേരാണ് ഈ വാര്‍ഡില്‍ നിന്ന് ജനവിധി തേടിയത്. യുഡിഎഫിലെ ജോസ് സി.പിക്ക് 337 വോട്ടും എന്‍ഡിഎയുടെ ശ്രീകാന്തിന് 34 വോട്ടും മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് 35 വോട്ടും ലഭിച്ചു. എറണാകുളം ജില്ലയില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ച ഏക ഗ്രാമപഞ്ചായത്ത് …