പയ്യന്നൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോക്‌സോപ്രകാരം അറസ്റ്റു ചെയ്തു. ബസ് ജീവനക്കാരനായ ചിറക്കിൽ സ്വദേശിയായ സ്നേഹിത (26) നെയാണ് കണ്ണപുരം പൊലീസ് ഇൻസ്പെക്ടർ ഷാജു അറസ്റ്റ് ചെയ്തത്.ജനുവരി അഞ്ചിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. യുവാവുമായി സൗഹൃദത്തിലായിരുന്നു വിദ്യാര്‍ത്ഥിനി. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകവെ യുവാവ് ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയെ ബന്ധുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടി വിവരം അറിയിച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് കണ്ണപുരം പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്.







